റാന്നി ∙ കാടും മേടും താണ്ടി പൂങ്കാവനത്തിന്റെ പുണ്യം നുകർന്നായിരുന്നു തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. ശബരിമല പാതയിൽ മാത്രമല്ല പൂങ്കാവനത്തിന്റെ ഉള്ളിലും ഇന്നലെ മുഴങ്ങിക്കേട്ടത് ശരണ മന്ത്രങ്ങൾ മാത്രം. ഘോഷയാത്ര കാനനവാസന്റെ അരികിലെത്തുന്ന ദിനമായിരുന്നു ഇന്നലെ.യാത്രയിലെ ഏറ്റവും ക്ലേശം നിറഞ്ഞ

റാന്നി ∙ കാടും മേടും താണ്ടി പൂങ്കാവനത്തിന്റെ പുണ്യം നുകർന്നായിരുന്നു തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. ശബരിമല പാതയിൽ മാത്രമല്ല പൂങ്കാവനത്തിന്റെ ഉള്ളിലും ഇന്നലെ മുഴങ്ങിക്കേട്ടത് ശരണ മന്ത്രങ്ങൾ മാത്രം. ഘോഷയാത്ര കാനനവാസന്റെ അരികിലെത്തുന്ന ദിനമായിരുന്നു ഇന്നലെ.യാത്രയിലെ ഏറ്റവും ക്ലേശം നിറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ കാടും മേടും താണ്ടി പൂങ്കാവനത്തിന്റെ പുണ്യം നുകർന്നായിരുന്നു തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. ശബരിമല പാതയിൽ മാത്രമല്ല പൂങ്കാവനത്തിന്റെ ഉള്ളിലും ഇന്നലെ മുഴങ്ങിക്കേട്ടത് ശരണ മന്ത്രങ്ങൾ മാത്രം. ഘോഷയാത്ര കാനനവാസന്റെ അരികിലെത്തുന്ന ദിനമായിരുന്നു ഇന്നലെ.യാത്രയിലെ ഏറ്റവും ക്ലേശം നിറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ കാടും മേടും താണ്ടി പൂങ്കാവനത്തിന്റെ പുണ്യം നുകർന്നായിരുന്നു തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. ശബരിമല പാതയിൽ മാത്രമല്ല പൂങ്കാവനത്തിന്റെ ഉള്ളിലും ഇന്നലെ മുഴങ്ങിക്കേട്ടത് ശരണ മന്ത്രങ്ങൾ മാത്രം. ഘോഷയാത്ര കാനനവാസന്റെ അരികിലെത്തുന്ന ദിനമായിരുന്നു ഇന്നലെ.യാത്രയിലെ ഏറ്റവും ക്ലേശം നിറഞ്ഞ ദിവസവും ഇന്നലെയായിരുന്നു. പുലർച്ചെ രണ്ടരയ്ക്കാണ് ളാഹ വനം സത്രത്തിൽ നിന്നു ഘോഷയാത്ര പുറപ്പെട്ടത്. വാഹനങ്ങളിൽ ഘടിപ്പിച്ച ലൈറ്റുകളായിരുന്നു വെളിച്ചം പകരാനുണ്ടായിരുന്നത്.

പൂങ്കാവനത്തിന്റെ കവാടത്തിൽ വിഘ്നങ്ങളകറ്റാൻ നാളികേരം ഉടച്ചാണ് യാത്ര തുടർന്നത്.വന യാത്രയിൽ അയ്യപ്പന്റെ വളർത്തച്ഛ സ്ഥാനം അലങ്കരിക്കുന്ന തലപ്പാറമലകോട്ടയിലായിരുന്നു ആദ്യ സ്വീകരണം. ആചാര പ്രകാരം ഓമനക്കുട്ടൻ കൊച്ചുവേലൻ തിരുവാഭരണ പേടകങ്ങൾ താങ്ങി താഴെയിറക്കി. തുടർന്ന് പൂജ നടത്തി. കൊച്ചുവേലൻ തന്നെ പേടകങ്ങൾ തിരുവാഭരണ വാഹകരുടെ ശിരസുകളേറ്റിയും നൽകി. നേരം പുലർന്ന ശേഷമുള്ള ആദ്യ വരവേൽപ് ഇലവുങ്കൽ സേഫ് സോൺ ആസ്ഥാനത്തായിരുന്നു.  തുടർന്ന് പ്ലാപ്പള്ളി–പമ്പ പാതയിലൂടെ നിലയ്ക്കലേക്ക്.നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ പേടകങ്ങൾ താഴെയിറക്കി.

ADVERTISEMENT

ഇതര സംസ്ഥാന തീർഥാടകരുടെ തിരക്കായിരുന്നു അവിടെ. ശബരിമല പാതയിലെ അവസാന ജനവാസ കേന്ദ്രമായ അട്ടത്തോട്ടിലായിരുന്നു അടുത്ത സ്വീകരണം. മണ്ഡപത്തിൽ പേടകങ്ങൾ ഇറക്കി. കാട്ടുപൂക്കൾ അർപ്പിച്ചാണ് ഊരുമൂപ്പന്റെ നേതൃത്വത്തിൽ ഘോഷയാത്രയെ സ്വീകരിച്ചത്. തുടർന്ന് കുത്തിറക്കമിറങ്ങി കൊല്ലമൂഴിയിലേക്ക്. അവിടെ പേടകങ്ങൾ ഇറക്കിവച്ചാണ് തിരുവാഭരണ വാഹകർ പമ്പാനദിയിൽ ദേഹശുദ്ധി വരുത്തിയത്. ഉച്ചയ്ക്കു 12 മണിയോടെയാണ് ഘോഷയാത്ര കൊല്ലമൂഴി വിട്ടത്.

പമ്പാനദിയിൽ അടുക്കിയ മണൽ ചാക്കുകളിലൂടെ പേടകങ്ങൾ മറുകരയെത്തിച്ചു. തുടർന്ന് ആറിന്റെ തീരത്തുകൂടി ഏട്ടപ്പെട്ടിയിലെത്തി. വീണ്ടും പമ്പാനദിയുടെ മറുകര താണ്ടിയാണ് ഒളിയമ്പുഴ എത്തിയത്. വനത്തിനു നടുവിൽ‌ പേടകങ്ങൾ ഇറക്കിവച്ചു തീർഥാടകർ സ്വീകരണം നൽകി. തുടർന്ന് പമ്പാനദയിൽ നിർ‌മിച്ച താൽക്കാലിക പാലത്തിലൂടെ വലിയാനവട്ടവും തുടർന്ന് ചെറിയാനവട്ടവും പിന്നിട്ടാണ് സന്നിധാനത്തെത്തിയത്.

ADVERTISEMENT

നക്ഷത്ര പ്രഭ പരത്തി  ജ്യോതി
റാന്നി പെരുനാട് ∙ ശരണ മന്ത്രങ്ങളുടെ ഭക്തിപ്രകർഷത്തിൽ മകരജ്യോതി നെഞ്ചേറ്റി ഭക്ത സഹസ്രങ്ങളുടെ മടക്കം. പമ്പാവാലി നെല്ലിമലയും അയ്യൻമലയും തമ്പടിച്ച തീർഥാടകരും സമീപവാസികളുമാണ് ജ്യോതിയുടെ പുണ്യം നുകർന്നത്. ഇന്നലെ രാവിലെ മുതൽ തീർഥാടകർ നെല്ലിമലയും അയ്യൻമലയിലും എത്തിയിരുന്നു.  കിഴക്കൻ ചക്രവാളത്തിൽ മകരജ്യോതി തെളിഞ്ഞപ്പോൾ എല്ലാം മറന്ന് തീർ‌ഥാടകർ ശരണാരവം മുഴക്കി.

ഇലവുങ്കലും തീർഥാടകരുടെ തിരക്കു പ്രകടമായിരുന്നു. പമ്പയിലും സന്നിധാനത്തും എത്താനാകാത്തവരും തിരക്കു മൂലം മടങ്ങിയവരുമാണ് ഇലുവുങ്കൽ, അയ്യൻമല, നെല്ലിമല എന്നിവിടങ്ങളിൽ ജ്യോതി ദർശിക്കാനെത്തിയത്. പുറമേ സമീപവാസികളും കൂടി. പൊലീസ്, അഗ്നി രക്ഷാസേന, വനം വകുപ്പ്, പഞ്ചായത്ത് എന്നിവ ചേർന്ന് തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിരുന്നു. റവന്യു ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.

ADVERTISEMENT

കൈ കൂപ്പി  ജ്യോതിപ്പാറ
സീതത്തോട് ∙ പഞ്ചായത്തിൽ ഗുരുനാഥൻമണ്ണ്–22ാം ബ്ലോക്ക് റോഡിലെ മകര ജ്യോതിപ്പാറ, കക്കി അണക്കെട്ടിനു സമീപത്തെ മൊട്ടക്കുന്ന്, കൊച്ചുപമ്പ മൊബൈൽ ഫോൺ റിപ്പീറ്റർ പടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒട്ടേറെ ഭക്തർ മകരജ്യോതി ദർശിച്ചു.

ചിലയിടങ്ങളിൽ മഞ്ഞ് കാരണം വ്യക്തമല്ലായിരുന്നു. കക്കി, പമ്പയിൽ ഉള്ള വൈദ്യുതി ബോർഡ്, പൊലീസ്, വനം തുടങ്ങിയ വകുപ്പുകളിൽ ജോലി ചെയ്യുന്നവർ ഈ പ്രദേശങ്ങളിൽ നിന്നാണ് എല്ലാവർഷവും മകരജ്യോതി ദർശിക്കുന്നത്.
മഞ്ഞുമാറി നിന്നു; വ്രതഭക്തിയുടെ കൊടുമുടിയായി പഞ്ഞിപ്പാറമലനട
സീതത്തോട് ∙ പഞ്ഞിപ്പാറ മലനടയിൽ മകരജ്യോതി ദർശിക്കാൻ അത്യപൂർവമായ തിരക്ക്. മലമടക്കുകൾക്കകലെ തെളിഞ്ഞ മകരജ്യോതി ദർശിച്ച് നൂറ് കണക്കിനു ഭക്തർ മലയിറങ്ങി. മലനടയിൽ എത്തുന്ന ഭക്തർക്കായി പഞ്ചായത്തും ക്ഷേത്രം ഭാരവാഹികളും വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിച്ചിരുന്നത്. ഞായറാഴ്ച രാവിലെ മുതൽ ഈ പ്രദേശത്തേക്കു തീർഥാടകരുടെ തിരക്കായിരുന്നു.

ദർശനത്തിനു എത്തിയവരിൽ ഏറെയും അന്യസംസ്ഥാനത്തെ തീർഥാടകരാണ്. കോട്ടമൺപാറയിലേക്കു പോകുന്ന റോഡിലെ പള്ളിപ്പടിക്കൽ നിന്നും ഏകദേശം ഒന്നര കിലോമീറ്ററോളം ചെങ്കുത്തായ മല കയറി വേണം മലനടയിൽ എത്താൻ.വാഹനങ്ങൾക്കു നിയന്ത്രണം ഉള്ളതിനാൽ നടന്ന് വേണമായിരുന്നു സ്ഥലത്ത് എത്താൻ.

മകരജ്യോതി കാണാൻ കഴിയുന്ന സ്ഥലത്തെ കാടുകൾ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ വെട്ടി മാറ്റിയിരുന്നു.മലനടയിലേക്കുള്ള പാത വൃത്തിയാക്കി വൈദ്യുതി വിളക്കുകളും പഞ്ചായത്ത് സ്ഥാപിച്ചിരുന്നു. സന്ധ്യയ്ക്കു മുൻപേ ഈ സ്ഥലത്ത് തീർഥാടകർ സ്ഥാനം പിടിച്ചു. രാവിലെ മുതൽ കർപ്പൂരാഴി കൂട്ടി അതിനു ചുറ്റും അയ്യപ്പ കീർത്തനങ്ങൾ പാടിയും ശരണം വിളിച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷമായിരുന്നു മലനടയിൽ.

മാമലകൾക്കകലെ മകരജ്യോതി തെളിഞ്ഞതോടെ ശരണം വിളികളാൽ മല നട മുഴങ്ങി. തീർഥാടകർക്കു സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പ‍ഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും റവന്യു, പൊലീസ്, വനം, എക്സൈസ്, അഗ്നി രക്ഷാ സേന, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥരും എത്തിയിരുന്നു. 

സീതത്തോട് മെഡിക്കൽ ഓഫിസർ ഡോ.വിൻസെന്റ് സേവ്യറുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാംപും നടന്നു. മല നട ഭാരവാഹികൾ തീർഥാടകർക്കു അന്നദാനവും ക്രമീകരിച്ചിരുന്നു.സമീപ പഞ്ചായത്തുകളിൽ നിന്ന് ഒട്ടേറെ ഭക്തർ മകര ജ്യോതി ദർശനത്തിനായി എത്തിയിരുന്നു.