കർഷകർക്ക് വിതരണത്തിനെത്തിച്ച വാഴവിത്തുകൾ മുളച്ചു തുടങ്ങി
സീതത്തോട് ∙ കർഷകർക്കു വിതരണം ചെയ്യാൻ കൃഷി ഭവനിൽ എത്തിയ ഏത്തവാഴ വിത്തുകൾ സമയത്ത് വിതരണം ചെയ്തില്ല. ഇവ കൃഷി ഭവൻ സ്റ്റോറിൽ കിടന്ന് വളരാൻ തുടങ്ങിയിട്ട് ഒന്നര മാസം പിന്നിട്ടു. പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിയോടെ ഇറക്കിയ ഏത്ത വാഴ വിത്തുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം

സീതത്തോട് ∙ കർഷകർക്കു വിതരണം ചെയ്യാൻ കൃഷി ഭവനിൽ എത്തിയ ഏത്തവാഴ വിത്തുകൾ സമയത്ത് വിതരണം ചെയ്തില്ല. ഇവ കൃഷി ഭവൻ സ്റ്റോറിൽ കിടന്ന് വളരാൻ തുടങ്ങിയിട്ട് ഒന്നര മാസം പിന്നിട്ടു. പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിയോടെ ഇറക്കിയ ഏത്ത വാഴ വിത്തുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യാതിരുന്നതെന്ന് കൃഷി ഭവൻ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ഭവനിലേക്കു കർഷകരുടെ മാർച്ച്.
നടപ്പ് സാമ്പത്തിക വർഷത്തിൽ കർഷകർക്ക് വിതരണം ചെയ്യേണ്ട രണ്ടായിരത്തോളം ഏത്തവാഴ വിത്തുകളാണ് കൃഷിഭവനിൽ കിടന്ന് നശിച്ചത്. ഇവയ്ക്കു 2 തട്ട് വരെ ഇല വിരിഞ്ഞു. ഈ നിലയിൽ ഇവ വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് കൃഷി ഭവൻ ഉദ്യോഗസ്ഥർ പറയുന്നു. ഭരണ സമിതി നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് ‘കേരള അഗ്രോ’ വിത്തുകൾ വിതരണത്തിനായി കൃഷി ഭവനിൽ എത്തിച്ചത്. വിത്തിനൊപ്പം നൽകേണ്ട വളവും ഇത്രയും നാളായി കൃഷി ഭവനിൽ എത്തിയിട്ടില്ല. ഏത് തരത്തിലുള്ള വളമാണെന്നും ഇതിനുള്ള ചെലവിനെ സംബന്ധിച്ച തീരുമാനം നീളുന്നതും വിതരണം അനിശ്ചിതത്വത്തിലാകാൻ കാരണമായി.
പഞ്ചായത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വളം–വിത്തു വിതരണവും, പദ്ധതിയിലെ ക്രമക്കേടുകളെ സംബന്ധിച്ച് നിരവധി പരാതികളും പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചിരുന്നു. ഭരണ സമിതി അംഗങ്ങൾക്കിടയിലെ പടല പിണക്കങ്ങളാണ് വിതരണം മുടങ്ങാൻ കാരണമെന്നാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം.കൃഷി ഭവനിലേക്കു നടന്ന മാർച്ച് ഭരണ സമിതി പ്രതിപക്ഷ നേതാവ് ശ്യാമള ഉദയഭാനു ധർണ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് രതീഷ് കെ. നായർ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജോസ് പുരയിടം, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം ജേക്കബ്, ടി.കെ സലിം എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ റസാഖ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി രതീഷ്, ഹരികുമാർ, ബാലൻ, തോമസ് ഇ ജി, ബിജു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
അതേ സമയം കാർഷിക വികസന സമിതിയുടെ മേൽനോട്ടത്തിൽ ഗുണനിലവാരം ഉറപ്പുള്ള വിത്തുകൾ മാത്രമേ വിതരണം ചെയ്യാവൂ എന്നാണ് കൃഷി ഭവൻ ഉദ്യോഗസ്ഥർക്കു നൽകിയ നിർദേശം. പഞ്ചായത്ത് അംഗം കൃഷി ഭവൻ ഉദ്യോഗസ്ഥർക്കു കത്ത് നൽകിയതിനെ സംബന്ധിച്ച് ഒന്നും തന്നെ തന്നെ അറിയിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദ് പറഞ്ഞു. ഇറക്കിയ വിത്തുകൾ മോശമെങ്കിൽ വിതരണം ചെയ്യാൻ കഴിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു.