സ്കൂൾ വിദ്യാർഥി മരിച്ച സംഭവം: ആശുപത്രിക്കു മുന്നിൽ പ്രതിഷേധം
റാന്നി ∙ കൈക്കുഴയ്ക്കു പരുക്കേറ്റു ചികിത്സയിലിരിക്കെ സ്കൂൾ വിദ്യാർഥി മരിച്ചത് റാന്നിയിലെ സ്വകാര്യ ആശുപത്രിയുടെ പിഴവാണെന്നാരോപിച്ച് ആശുപത്രിക്കു മുന്നിൽ പ്രതിഷേധം. ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവർ സംയുക്തമായും കുട്ടി പഠിച്ചിരുന്ന പ്ലാങ്കമൺ എൽപി സ്കൂൾ പിടിഎയുമാണ് സമരം നടത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകർ

റാന്നി ∙ കൈക്കുഴയ്ക്കു പരുക്കേറ്റു ചികിത്സയിലിരിക്കെ സ്കൂൾ വിദ്യാർഥി മരിച്ചത് റാന്നിയിലെ സ്വകാര്യ ആശുപത്രിയുടെ പിഴവാണെന്നാരോപിച്ച് ആശുപത്രിക്കു മുന്നിൽ പ്രതിഷേധം. ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവർ സംയുക്തമായും കുട്ടി പഠിച്ചിരുന്ന പ്ലാങ്കമൺ എൽപി സ്കൂൾ പിടിഎയുമാണ് സമരം നടത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകർ മറിച്ചിട്ട ബാരിക്കേഡിന് അടിയിൽപെട്ടു ഗ്രേഡ് എസ്ഐ അടക്കം 3 പൊലീസുകാർക്കു പരുക്കേറ്റു.
അയിരൂർ നോർത്ത് തേക്കുങ്കൽ പരുത്തിക്കാട്ടിൽ കെ.കെ.വിജയന്റെ മകൻ ആരോൺ വി.വർഗീസിന്റെ (5) അസ്വാഭാവിക മരണത്തിലുള്ള പ്രതിഷേധമാണ് ആശുപത്രിക്കു മുന്നിൽ നടന്നത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിക്കു മുന്നിലെ റോഡിൽ ബാരിക്കേഡ് നിരത്തി ഡിവൈഎസ്പി ആർ.ബിനുവിന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു.
പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിട്ടു. ഇതിനടിയിൽപെട്ട് ഗ്രേഡ് എസ്ഐ ബോസ് പി.ബേബി, സിപിഒമാരായ അശ്വധീഷ്, ഷിന്റോ എന്നിവർക്കാണു പരുക്കേറ്റത്. അവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബാരിക്കേഡ് ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും പിടിവലിയും നടത്തി.
ആശുപത്രിയിലേക്കു കടന്നു കയറാനുള്ള അവരുടെ ശ്രമം പൊലീസ് കൂട്ടത്തോടെ തടഞ്ഞു. പിന്നീട് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കുറ്റങ്ങളടക്കം ചുമത്തി പൊലീസ് കേസെടുത്തു.
ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് സജിത് പി.ആനന്ദ് ഉദ്ഘാടനം ചെയ്തു. ജിതിൻരാജ് അധ്യക്ഷനായി. സിപിഎം അയിരൂർ ലോക്കൽ സെക്രട്ടറി മോഹൻദാസ്, അലൻ മാത്യു, ആർ.സുധീഷ് ബാബു, നൈജിൽ കെ.ജോൺ, അനു ഫിലിപ്, സുനിൽ തോമസ്, അഭിജിത്ത് സജീവ് എന്നിവർ പ്രസംഗിച്ചു.
ആരോണിന്റെ മരണത്തിലെ ദുരൂഹത അകറ്റുക, നീതി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്ലാങ്കമൺ എൽപി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആശുപത്രിക്കു മുന്നിൽ സമരം നടത്തിയത്.
അയിരൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സാംകുട്ടി അയ്യക്കാവിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോമേഷ് അധ്യക്ഷനായി. സിനു എസ്.പണിക്കർ, പ്രഥമാധ്യാപിക ബിന്ദു, റോയി സൈമൺ, പി.എസ്.ബിന്ദു എന്നിവർ പ്രസംഗിച്ചു.