ചെറുകോൽപുഴ ∙ വൈവിധ്യമുള്ള സംസ്‍കാരങ്ങളുടെ നാടായ ഭാരതം ഭാരതത്തെ വിദേശികൾ പിന്തുടരുമ്പോളും ഈ സംസ്കാരത്തെ പൂർണമായി ഉൾക്കൊള്ളാൻ നമുക്ക് പറ്റിയിട്ടില്ലെന്ന് ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണൻ. ഹിന്ദുമത പരിഷത്തിലെ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദങ്ങൾ എല്ലാവർക്കും മനസ്സിലാക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുകോൽപുഴ ∙ വൈവിധ്യമുള്ള സംസ്‍കാരങ്ങളുടെ നാടായ ഭാരതം ഭാരതത്തെ വിദേശികൾ പിന്തുടരുമ്പോളും ഈ സംസ്കാരത്തെ പൂർണമായി ഉൾക്കൊള്ളാൻ നമുക്ക് പറ്റിയിട്ടില്ലെന്ന് ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണൻ. ഹിന്ദുമത പരിഷത്തിലെ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വേദങ്ങൾ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചതുർ വേദങ്ങൾ വിജ്ഞാനികൾ ലളിതമായി വ്യാഖ്യാനിച്ചത്. ഭാരതീയർ മത ജാതി വ്യത്യാസമില്ലാതെ എല്ലാ ഉത്സവവും ആഘോഷിക്കണം. എവിടെ പോയാലും നമ്മുടെ സനാതന സംസ്കാരം പിന്തുടരുക. സംസ്‍കാരത്തിന്റെ ഉദാഹരണമാണ് ഈ പരിഷത്ത്.

ADVERTISEMENT

സംസ്കാരത്തിന്റെ അടിസ്ഥാന ഘടകം കുടുംബമാണ്. കുടുംബത്തിലെ ഗൃഹനാഥ അമ്മയാണ്. അമ്മയെ കാവൽ ദൈവമായി ആരാധിക്കണം. കുടുംബത്തിൽ സമാധാനമുണ്ടായാൽ നാട് നന്നാകും, നാട് നന്നായാൽ രാജ്യം നന്നാകുമെന്നും അദ്ദേഹം പറഞ്ഞു. 

അർധനാരീശ്വര സങ്കൽപം സ്ത്രീയും പുരുഷനും ഒന്നാണെന്ന ബോധ്യപ്പെടുത്തലാണെന്ന് പ്രഭാഷണം നടത്തിയ തലയോലപ്പറമ്പ് ഡിബി കോളജിലെ ഇന്ദുലേഖ നായർ പറഞ്ഞു. വനിതാ സമ്മേളനത്തിൽ മാലേത്ത് സരളാദേവി അധ്യക്ഷത വഹിച്ചു. നടി അഖില ശശിധരൻ, ബാലഗോകുലം സംസ്ഥാന സഹഭഗിനി പ്രമുഖ് പി.കൃഷ്ണപ്രിയ, രത്നമ്മ വി.പിള്ള, രാധ എസ്.നായർ എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

ആധുനിക വൈദ്യശാസ്ത്രവുമായി പരമ്പരാഗത വൈദ്യശാസ്ത്രം സമന്വയിപ്പിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ നേട്ടങ്ങൾ നൽകുമെന്ന് ഡോ. രാഹുൽ ലക്ഷ്മണും ഡോ. ലക്ഷ്മി രാഹുലും പറഞ്ഞു. ഹിന്ദുമത പരിഷത്തിലെ ജീവകാരുണ്യ സഭയിൽ പ്രഭാഷണം നടത്തുകയായിരുന്നു ഇരുവരും. ഹിന്ദുമത പരിഷത്ത് ഇന്ന് സമാപിക്കും..

പരിഷത്തിൽ ഇന്ന്
ഗണപതിഹോമം 5.00.
വിദ്യാധിരാജ സഹസ്രനാമജപം  7.00.
ഭാഗവതപാരായണം 8.00.
അക്ഷരശ്ലോക സദസ് 10.00.
മതപാഠശാല ബാലഗോകുലം സമ്മേളനം ഉദ്ഘാടനം: കൃഷ്ണപ്രസാദ് 11.00.
ശിവാനന്ദലഹരി 2.00.
സമാപനസഭ ഉദ്ഘാടനം: സി.വി.ആനന്ദബോസ് 4.00.
നീരാഞ്ജനപൂജ 6.30.
നൃത്താവിഷ്കാരം 7.30.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT