കേരള കാൻ: കാൻസർ നിർണയ ക്യാംപ് 17ന്:തിരുവല്ല ∙ മനോരമ ന്യൂസിന്റെ സാമൂഹിക പ്രതിബദ്ധതാ ദൗത്യം ‘കേരള കാൻ’ എട്ടാം പതിപ്പിന്റെ ഭാഗമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ 17ന് സൗജന്യ കാൻസർ നിർണയ ക്യാംപ് ന‌ടത്തും. രാവിലെ 11.30നു നടക്കുന്ന ക്യാംപിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ കേരള കാൻ പദ്ധതിയുടെ മുഖമായ നടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള കാൻ: കാൻസർ നിർണയ ക്യാംപ് 17ന്: തിരുവല്ല ∙ മനോരമ ന്യൂസിന്റെ സാമൂഹിക പ്രതിബദ്ധതാ ദൗത്യം ‘കേരള കാൻ’ എട്ടാം പതിപ്പിന്റെ ഭാഗമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ 17ന് സൗജന്യ കാൻസർ നിർണയ ക്യാംപ് ന‌ടത്തും. രാവിലെ 11.30നു നടക്കുന്ന ക്യാംപിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ കേരള കാൻ പദ്ധതിയുടെ മുഖമായ നടൻ ജയസൂര്യ മുഖ്യാതിഥിയാകും. രോഗം കണ്ടെത്തുന്നവർക്കുള്ള 50 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതിക്കും സമ്മേളനത്തിൽ തുടക്കം കുറിക്കും. റജിസ്ട്രേഷന് ബന്ധപ്പെടാം. 9744480200

നിർമാണ ഉദ്ഘാടനം ഇന്ന്
വെച്ചൂച്ചിറ ∙ പഞ്ചായത്തിന്റെ അനക്സ് ബ്ലോക്കിന്റെ നിർമാണോദ്ഘാടനം ഇന്ന് 10ന് ആന്റോ ആന്റണി എംപി നിർവഹിക്കും. സമ്മേളനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അധ്യക്ഷനാകും.

ADVERTISEMENT

ബജറ്റ് നാളെ
പള്ളിക്കൽ∙ പഞ്ചായത്തിലെ 2024–25 വർഷത്തെ ബജറ്റ് നാളെ അവതരിപ്പിക്കും. രാവിലെ 11ന് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം. മനുവാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

വൈദ്യുതി മുടക്കം
തോട്ടഭാഗം ∙ 11കെ വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂവക്കാല, ഇലവിനാൽ, മുട്ടത്തുപാറ, സ്മൃതി മണ്ഡപം, കണിയാംപാറ, കാഞ്ഞിരക്കുന്ന്, കമ്മാളത്തകിടി എന്നീ  ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5വരെ.

ADVERTISEMENT

∙ ആറന്മുള  സെക്ഷൻ പരിധിയിലെ കൊല്ലരിക്കൽ, പരുത്തുപാറ, കുറിച്ചിമുട്ടം, കളരിക്കോട്‌, ളാഹ, കോട്ടയ്ക്കകം, ആൽത്തറ, ആലക്കോട്, മണക്കുപ്പി, കോഴിപ്പാലം എന്നിവിടങ്ങളിൽ ഇന്നു  9.30 മുതൽ വൈകിട്ട് 6 വരെ.

പൊങ്കാല ഉത്സവം നാളെ 
കുന്നന്താനം ∙ തെക്കേടത്തുകാവ് ഭഗവതിക്ഷേത്രത്തിൽ നാളെ പ്രതിഷ്ഠാദിന വാർഷികവും പൊങ്കാല ഉത്സവവും നടക്കും.രാവിലെ 6 മുതൽ തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ ക്ഷേത്രചടങ്ങുകൾ, 8ന് പൊങ്കാല, തുടർന്ന് കലശപൂജ, കലശാഭിഷേകം, സർപ്പക്കാവിൽ നൂറുംപാലും എന്നിവ നടക്കും. ദീപാരാധനയ്ക്കുശേഷം പടയണി.