തദ്ദേശഅദാലത്ത്10ന് പത്തനംതിട്ട ∙ തദ്ദേശ അദാലത്ത് 10ന് 8.30 മുതൽ പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.തദ്ദേശഭരണ സ്ഥാപനങ്ങളിൽ സേവനത്തിനായി അപേക്ഷ നൽകി പരിഹരിക്കാത്ത ബിൽഡിങ് പെർമിറ്റ്, കംപ്ലീഷൻ, വിവിധ ലൈസൻസുകൾ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, സാമൂഹിക സുരക്ഷ പെൻഷനുകൾ, മാലിന്യ സംസ്കരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തദ്ദേശ അദാലത്ത് 10ന് 
പത്തനംതിട്ട ∙ തദ്ദേശ അദാലത്ത് 10ന് 8.30 മുതൽ പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സേവനത്തിനായി അപേക്ഷ നൽകി പരിഹരിക്കാത്ത ബിൽഡിങ് പെർമിറ്റ്, കംപ്ലീഷൻ, വിവിധ ലൈസൻസുകൾ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, സാമൂഹിക സുരക്ഷ പെൻഷനുകൾ, മാലിന്യ സംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിലെ പരാതിയാണ് അദാലത്തിൽ പരിഗണിക്കുന്നത്. 

പോർട്ടലിലേക്കു ലഭിച്ച 819 പരാതികളും നാളെ 8.30 മുതൽ ലഭിക്കുന്ന പരാതികളും അദാലത്തിൽ പരിഗണിക്കും. ജില്ലാതല ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. കെ.യു.ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പനും നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈനും എൽഎസ്ജി‍ഡി ജില്ലാ ജോയിന്റ് ഡയറക്ടർ കെ.രശ്മി മോൾ എന്നിവർ പറഞ്ഞു.

ADVERTISEMENT

താൽക്കാലിക നിയമനം 
പൂവത്തൂർ∙ സിഎംഎസ് എൽപി സ്കൂളിൽ  ഉച്ചഭക്ഷണ പദ്ധതി പ്രകാരമുള്ള പാചക തൊഴിലാളിയെ താൽക്കാലിക അടിസ്ഥാനത്തിൽ നിയോഗിക്കും. താൽപര്യമുള്ളവർ  നേത്ര, ചർമ, ശ്വാസകോശ രോഗങ്ങൾ ഇല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ കോപ്പി, ആധാർ കാർഡ് എന്നിവയുമായി 13ന് രാവിലെ സ്കൂളിൽ എത്തണമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.

ഐടിഐ പ്രവേശനം
ചെന്നീർക്കര ∙ സർക്കാർ ഐടിഐ യിൽ ഒഴിവുളള സീറ്റുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു. ഒറിജിനൽ സർട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവയുമായി രക്ഷാകർത്താവിനോപ്പം 10 ന് 11 ന് മുൻപ് ഐടിഐയിൽ ഹാജരായി പ്രവേശനം നേടാം. 8281632698

ADVERTISEMENT

ഇന്റേൺഷിപ്  അവസരം
പത്തനംതിട്ട ∙ ഭാരത സർക്കാരിന്റെ മേരാ യുവ ഭാരത് പോർട്ടലിൽ ജില്ലയിലെ ഡിവിഷനൽ പോസ്റ്റ് ഓഫിസിന് കീഴിൽ ഇന്റേൺപ്പിന് അവസരം. ജില്ലയിൽ 2 പേർക്കാണ് അവസരം. യോഗ്യത: ബിരുദം. പ്രായപരിധി: 29. 17 മുതൽ ഒക്ടോബർ 23 വരെയാണ് ഇന്റേൺഷിപ്. മേരാ യുവ ഭാരത് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് 10 വരെ അപേക്ഷിക്കാം. ഇന്റേൺഷിപ് പൂർത്തിയാക്കുന്ന എല്ലാവർക്കും ഗവൺമെന്റ് ഓഫ് ഇന്ത്യ സർട്ടിഫിക്കറ്റ് ലഭിക്കും. 8089402580

വോളിബോൾ ടൂർണമെന്റ്
കോഴഞ്ചേരി ഈസ്റ്റ് ∙ ജനത സ്പോർട്സ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ഡബിൾസ് വോളിബോൾ ടൂർണമെന്റ് നാളെമുതൽ 15 വരെ ജനതാ മിനി സ്റ്റേഡിയത്തിൽ നടക്കും. നാളെ 4ന് മത്സരങ്ങൾ തുടങ്ങും. ഫോൺ: 9495461750.

ADVERTISEMENT

വയോജന മെഡിക്കൽ ക്യാംപ്
ആറന്മുള ∙ "വാർധക്യം ആനന്ദകരം ആരോഗ്യകരം" ആയുഷിലൂടെ എന്ന സന്ദേശവുമായി ഗവ. ഹോമിയോ ഡിസ്‌പെൻസറി ഇന്ന് 10 മുതൽ ഒന്നുവരെ സഹകരണ പരിശീലന കോളജിൽ വയോജന മെഡിക്കൽ ക്യാംപ് നടക്കും. പ്രമേഹം, രക്തസമ്മർദം, ഹീമോഗ്ലോബിൻ എന്നിവ സൗജന്യമായി പരിശോധന നടത്താം. ഫോൺ: 9495114209.