കവിയൂർ∙ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. കപ്പ, ചേന തുടങ്ങിയ നാട്ടുവിളകളാണു കൂടുതലായി നശിപ്പിച്ചിരിക്കുന്നത്. തെങ്ങിൻ തൈകളും പിഴുതതു നശിപ്പിക്കുന്നു. പലരുടെയും ഉപജീവനമാർഗമാണു കാട്ടുപന്നി കൂട്ടം നശിപ്പിക്കുന്നത്.കൃഷി ചെയ്യാതെ കാടുകയറി കിടക്കുന്ന ഇടങ്ങളാണു കാട്ടുപന്നികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കവിയൂർ∙ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. കപ്പ, ചേന തുടങ്ങിയ നാട്ടുവിളകളാണു കൂടുതലായി നശിപ്പിച്ചിരിക്കുന്നത്. തെങ്ങിൻ തൈകളും പിഴുതതു നശിപ്പിക്കുന്നു. പലരുടെയും ഉപജീവനമാർഗമാണു കാട്ടുപന്നി കൂട്ടം നശിപ്പിക്കുന്നത്.കൃഷി ചെയ്യാതെ കാടുകയറി കിടക്കുന്ന ഇടങ്ങളാണു കാട്ടുപന്നികൾക്ക് താവളമാക്കുന്നത്. നിലവിൽ കാട്ടുപന്നികളുടെ ചെറിയ സംഘം മാത്രമാണ് ഇവിടെ എത്തിയിട്ടുള്ളത്.

ഇവയെ ഇപ്പോൾ തന്നെ തുരത്തിയില്ലെങ്കിൽ ഈ പ്രദേശത്ത് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാമെന്ന് കർഷകർ പറഞ്ഞു കഴിഞ്ഞ ദിവസം മുണ്ടിയപ്പള്ളി ഭാഗത്തെ കാട്ടുപന്നികളെ കൂട്ടമായി കണ്ടിരുന്നു.ഒരുവർഷമായി കവിയൂർ‌ പ‍ഞ്ചയാത്തിൽ കാട്ടുപന്നി കൃഷിനശിപ്പിക്കുന്നു. രാത്രി കാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ പോലും ഇവയെ കാണാം.വേനൽ കാലമായതനാൽ വെള്ളം കുടിക്കാൻ പകൽ സമയങ്ങളിൽപോലും ജലാശങ്ങളും തോടുകളും തേടി ഇവ എത്താറുമുണ്ട്.

ADVERTISEMENT

കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
കവിയൂർ ∙ പഞ്ചായത്ത് ഒന്നാം വാർഡിൽ മുണ്ടിയപ്പള്ളിയിൽ കാട്ടുപന്നിയെ വെടിവച്ചുകൊന്നു.വ്യാഴം രാത്രി 11 മണിയോടുകൂടി വടക്കേടത്ത് വി.സി.തോമസിന്റെ പുരയിടത്തിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന 70 കിലോയോളം തൂക്കം വരുന്ന ആൺപന്നിയെയാണ് വനം വകുപ്പ് നിയോഗിച്ച ഷൂട്ടർ ജോസ് പ്രകാശ് വെടിവെച്ചു കൊന്നത്.ഒന്നാം വാർഡിൽ നിരന്തരമായി കാട്ടുപന്നി കൃഷി നശിപപ്പിച്ച മേഖലകളിൽ പഞ്ചായത്ത് അംഗങ്ങളായ റേയ്ച്ചൽ വി മാത്യു, എം.വിതോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ കർഷകരും പഞ്ചായത്ത് നിയമിച്ച ഷൂട്ടർക്കൊപ്പം കാടുപിടിച്ച സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയായിരുന്നു.പന്നിയുടെ ജഡം പഞ്ചായത്തംഗങ്ങളുടെയും കർഷകരുടെയും സാന്നിധ്യത്തിൽ ശാസ്ത്രീയമായി മറവ് ചെയ്തു.