പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നിലകൊള്ളുന്നത് വൻകിട കുത്തകകൾക്കായി: വി.എം.സുധീരൻ
റാന്നി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും വൻകിട കുത്തകകൾക്കായിട്ടാണു നിലകൊള്ളുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. യുഡിഎഫ് റാന്നി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെയും കേരളത്തിന്റെയും സമ്പത്ത് ഇവർ

റാന്നി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും വൻകിട കുത്തകകൾക്കായിട്ടാണു നിലകൊള്ളുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. യുഡിഎഫ് റാന്നി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെയും കേരളത്തിന്റെയും സമ്പത്ത് ഇവർ കൊള്ളയടിക്കുകയാണ്. മുതലാളിത്തത്തിന്റെ സംരക്ഷകരായി സിപിഎം മാറി. പ്രധാനമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്.
2014ൽ നൽകിയ ഒരു വാഗ്ദാനം പോലും നടപ്പാക്കിയില്ല. ഒരു ഗാരന്റിയും പാലിക്കാതെയാണ് വീണ്ടും മോദിയുടെ ഗാരന്റിക്ക് വോട്ടു ചെയ്യാൻ ആവശ്യപ്പെടുന്നത്. ഭരണഘടനയെയും ജനാധിപത്യത്തെയും നിഷ്ക്രിയമാക്കുന്ന മോദിക്കെതിരെ രണ്ടാം സ്വാതന്ത്ര്യ സമരമാണു നടത്തുന്നതെന്നും അതു ജനാധിപത്യം സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
രജീവ് താമരപ്പള്ളി അധ്യക്ഷനായി. സ്ഥാനാർഥി ആന്റോ ആന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കൺവീനർ എ.ഷംസുദീൻ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ.അബ്ദുൽ റഹ്മാൻ, സനോജ് മേമന, പ്രകാശ് തോമസ്, ജോർജ് മാമ്മൻ കൊണ്ടൂർ, സമദ് മേപ്രത്ത്, സജി നെല്ലുവേലിൽ, ജോൺ സാമുവൽ, സണ്ണി ചെറുകര, മാലേത്ത് സരളാദേവി, കെ.ജയവർമ, എ.സുരേഷ്കുമാർ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ലാലു ജോൺ, സതീഷ് കെ.പണിക്കർ, ലിജു ജോർജ്, കുഞ്ഞുകോശി പോൾ, തോമസ് ജോസഫ്, കെ.എം.സലിം, അഹമ്മദ് ഷാ, ടി.കെ.സാജു, കാട്ടൂർ അബ്ദുൽ സലാം, ജി.സതീഷ് ബാബു, പി.കെ.മോഹൻരാജ്, സിബി താഴത്തില്ലത്ത്, പ്രകാശ്കുമാർ ചരളേൽ എന്നിവർ പ്രസംഗിച്ചു.