പത്തനംതിട്ട ∙ കെഎസ്ആർടിസി സ്റ്റാൻ‍ഡിലെ ലിഫ്റ്റ് നോക്കുകുത്തിയായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. മാസങ്ങൾക്കു മുൻപു നിർമാണം പൂർത്തിയാക്കിയ ലിഫ്റ്റിന്റെ താക്കോലുമായി ഉപകരാറുകാരൻ പോയെന്നാണ് പരാതി. പ്രധാന കരാറുകാരൻ പണം നൽകാത്തതു മൂലമാണു ഉപകരാറുകാരൻ സ്ഥലം വിട്ടതെന്ന് പറയുന്നു. എന്നാൽ പ്രശ്നം പരിഹരിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കെഎസ്ആർടിസി സ്റ്റാൻ‍ഡിലെ ലിഫ്റ്റ് നോക്കുകുത്തിയായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. മാസങ്ങൾക്കു മുൻപു നിർമാണം പൂർത്തിയാക്കിയ ലിഫ്റ്റിന്റെ താക്കോലുമായി ഉപകരാറുകാരൻ പോയെന്നാണ് പരാതി. പ്രധാന കരാറുകാരൻ പണം നൽകാത്തതു മൂലമാണു ഉപകരാറുകാരൻ സ്ഥലം വിട്ടതെന്ന് പറയുന്നു.

എന്നാൽ പ്രശ്നം പരിഹരിക്കാൻ കെഎസ്ആർടിസി സിവിൽ വിഭാഗവും ഒന്നും ചെയ്യുന്നില്ല. എടിഒ ഓഫിസ്, ജീവനക്കാരുടെ വിശ്രമ കേന്ദ്രം എന്നിവയെല്ലാം കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ്. വനിതാ ജീവനക്കാരുൾപ്പെടെ പണമടക്കാനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം ഏറെ പടികൾ കയറണം. ഓഫിസ് മാറ്റവുമായി ബന്ധപ്പെട്ട് ഫർണിച്ചർ ഉൾപ്പെടെ ഇവിടെ എത്തിക്കാൻ ജീവനക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു.

ADVERTISEMENT

റെക്കോർഡ് വരുമാനം ഉണ്ടെന്ന് അവകാശപ്പെടുന്ന ഡിപ്പോയിലെ ലിഫ്റ്റ് തുറന്നു കൊടുക്കാൻ അടിയന്തര നടപടി വേണം. മഴക്കാലത്ത് ബസ് കാത്തു നിൽക്കുന്നവർ നനയുന്നത് ഒഴിവാക്കാൻ മേൽക്കൂര നിർമിക്കാനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. കെഎസ്ആർടിസിയും മരാമത്ത് കെട്ടിട വിഭാഗവും ഫയലിൽ അടയിരിക്കുന്നതല്ലാതെ തീരുമാനമില്ല. ശബരിമല സർവീസിന് എത്തുന്ന മറ്റു ഡിപ്പോകളിൽ നിന്നുള്ള ബസുകളുടെ കലക്‌ഷൻ ഇവിടെ അടയ്ക്കുന്നതു കൊണ്ടാണ് ഡിപ്പോയിൽ വരുമാനം കൂടുന്നത്. തീർഥാടകർ എത്തുന്ന ബസ് സ്റ്റാൻഡ് എന്ന പരിഗണനയെങ്കിലും ഡിപ്പോയോട് അധികൃതർ കാണിക്കണമെന്നാണ് ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT