മല്ലപ്പള്ളി ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച് അച്ചു ഉമ്മൻ. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കും സിപിഎമ്മിനും ഷോക്ക് ട്രീറ്റ്മെന്റായിരിക്കണമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ തവണ 19 ആയിരുന്നെങ്കിൽ ഇത്തവണ 20 സീറ്റും ജയിക്കണം. ബിജെപിക്കും എൽഡിഎഫിനും ആത്മപരിശോധനയ്ക്കുള്ള അവസരമുണ്ടാകണം.ഇത് മതനിരപേക്ഷ

മല്ലപ്പള്ളി ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച് അച്ചു ഉമ്മൻ. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കും സിപിഎമ്മിനും ഷോക്ക് ട്രീറ്റ്മെന്റായിരിക്കണമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ തവണ 19 ആയിരുന്നെങ്കിൽ ഇത്തവണ 20 സീറ്റും ജയിക്കണം. ബിജെപിക്കും എൽഡിഎഫിനും ആത്മപരിശോധനയ്ക്കുള്ള അവസരമുണ്ടാകണം.ഇത് മതനിരപേക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച് അച്ചു ഉമ്മൻ. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കും സിപിഎമ്മിനും ഷോക്ക് ട്രീറ്റ്മെന്റായിരിക്കണമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ തവണ 19 ആയിരുന്നെങ്കിൽ ഇത്തവണ 20 സീറ്റും ജയിക്കണം. ബിജെപിക്കും എൽഡിഎഫിനും ആത്മപരിശോധനയ്ക്കുള്ള അവസരമുണ്ടാകണം.ഇത് മതനിരപേക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി  ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച് അച്ചു ഉമ്മൻ. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കും സിപിഎമ്മിനും ഷോക്ക് ട്രീറ്റ്മെന്റായിരിക്കണമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ തവണ 19 ആയിരുന്നെങ്കിൽ ഇത്തവണ 20 സീറ്റും ജയിക്കണം. ബിജെപിക്കും എൽഡിഎഫിനും ആത്മപരിശോധനയ്ക്കുള്ള അവസരമുണ്ടാകണം.ഇത് മതനിരപേക്ഷ ഇന്ത്യയാണ്. ആരോടും നാടു വിടാൻ കോൺഗ്രസ് പറയില്ല.

പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.എം. തോമസ് ഐസക്കിന് അത്തിക്കയത്ത് നൽകിയ സ്വീകരണം.

എല്ലാവരും സമാധാനത്തോടെ ഈ രാജ്യത്ത് കഴിയണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.  2 ജനവിരുദ്ധ സർക്കാരുകളാണ് ഇപ്പോൾ ഭരിക്കുന്നത്. കത്തിക്കയറുന്ന വില, ജീവനക്കാർക്ക് ശമ്പളമില്ല, പെൻഷനില്ല, വന്യജീവികൾ കാരണം ജനം ബുദ്ധിമുട്ടുന്നു. കടക്കെണിയിലായിട്ടും സർക്കാരിന്റെ ആഡംബരത്തിനും ധൂർത്തിനും കുറവില്ല. സുപ്രീം കോടതിയിൽ വരെ പോയി നാണം കെട്ടു. കേരളത്തെ പട്ടിണിയിലും കടക്കെണിയിലുമാക്കിയ ചിലർ പത്തനംതിട്ടയുടെ മുഖഛായ മാറ്റുമെന്നു പറഞ്ഞു വന്നാൽ നാം ജാഗ്രത പാലിക്കണം.

പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണി തിരുവല്ലയിൽ പര്യടനത്തിൽ
ADVERTISEMENT

തോൽക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് കണ്ണൂരിൽ സിപിഎം ബോംബുണ്ടാക്കുന്നത്. എത്രകാലം ജനം ഈ അക്രമ രാഷ്ട്രീയം കണ്ടു സഹിച്ചു നിൽക്കണം. എത്ര അമ്മമാർക്കാണ് മക്കളെ നഷ്ടപ്പെട്ടിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരൻ, ഷുഹൈബ്, അരിയിൽ ഷുക്കൂർ, കൃപേഷ്, ശരത് ലാൽ തുടങ്ങി ആൾക്കൂട്ട വിചാരണ പരമ്പരയുടെ ഇങ്ങേയറ്റത്ത് സിദ്ധാർഥനുമുണ്ട് – അച്ചു പറഞ്ഞു.  മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ മരിക്കുന്നത് വളരെ സങ്കടകരമാണ്.

സിദ്ധാർഥിന്റെ മാതാപിതാക്കൾക്ക് ആ ദുരന്തം ഇവർ വരുത്തി വച്ചു. മരണ വാർത്തയറിഞ്ഞ് ആ മാതാപിതാക്കൾ ഒരു നിമിഷം എങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകാം,  ഞങ്ങളുടെ മകൻ വേദനയറിയാതെ പോയി കാണണമെയെന്ന്, അതിനും അവർക്ക് ഭാഗ്യമുണ്ടായില്ല. ഒന്നോ രണ്ടോ മണിക്കൂറല്ല, 3 ദിവസം അതിക്രൂരമായി പീഡിപ്പിച്ചാണ് ആ കുട്ടിയെ കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആ കുട്ടിയുടെ വയറ്റിൽ ഒരംശം ജലമോ ഭക്ഷണ പദാർഥമോ ഇല്ലെന്നാണ് പറയുന്നത്. ആരാണ് ഇവർക്ക് ഇങ്ങനെ ക്രൂരമായി ആളുകളെ കൊല്ലാൻ  ലൈസൻസ് കൊടുത്തത്. 

കുട്ടി സഖാക്കളെ ഇങ്ങനെ അഴിച്ചു വിട്ടാൽ, നാളെ  ഇവരുടെ കയ്യിൽ ഭരണം വന്നാൽ നമ്മുടെ അവസ്ഥ എന്തായിരിക്കുമെന്നും അച്ചു ഉമ്മൻ  ചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞു ഐസിയുവിൽ കിടന്ന രോഗിയെ ഇടത് സംഘടനാ നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സത്യസന്ധമായി പ്രവർത്തിച്ച നഴ്സിനെ അഭിനന്ദിക്കേണ്ടതിനു പകരം സ്ഥലംമാറ്റി.  ഇരയ്ക്കൊപ്പമല്ല, എപ്പോഴും ക്രിമിനലുകളുടെ കൂടെയുണ്ടെന്നാണു സർക്കാർ തെളിയിക്കുന്നതെന്നും അവർ പറഞ്ഞു. 

ബിജെപി രാജ്യത്തെ വിറ്റു തുലച്ചു കൊണ്ടിരിക്കയാണ്. ഇലക്ടറൽ ബോണ്ടിന്റെ മറവിൽ  പച്ചയ്ക്കു ഗുണ്ടാപ്പിരിവാണ് ബിജെപി നടത്തുന്നത്. കരാർ കിട്ടാൻ ബോണ്ട് വഴി കൈക്കൂലി നൽകണം. അങ്ങനെ സ്വരൂപിച്ച 6000 കോടി രൂപ കൊണ്ടാണ് ജനാധിപത്യം തച്ചുടയ്ക്കാൻ ബിജെപി ശ്രമിക്കുന്നത്. നാം എന്ത് കഴിക്കണം, പഠിക്കണം, ധരിക്കണം, പറയണം തുടങ്ങി എല്ലാ സ്വാതന്ത്ര്യങ്ങളിലും അവർ കൈകടത്തുകയാണെന്നു അവർ പറഞ്ഞു. 

ADVERTISEMENT

പര്യടനം തുടർന്ന് സ്ഥാനാർഥികൾ 
പത്തനംതിട്ട ∙ എൽഡിഎഫ് സ്ഥാനാർഥി ഡോ:തോമസ് ഐസക്ക് റാന്നിയിൽ മണ്ഡല പര്യടനം നടത്തി. രാവിലെ തോമ്പിക്കണ്ടത്തു നിന്നാരംഭിച്ച പര്യടനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ, കൊല്ലമുള, പമ്പാവാലി, പെരുനാട് മേഖലകളിലെ പര്യടനശേഷം വൈകുന്നേരം കോട്ടൂപ്പാറയിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പുസ്തകങ്ങളും പൂക്കളും നൽകിയാണ് സ്ഥാനാർഥിയെ വരവേറ്റത്. തോമസ് ഐസക്കിന്റെ മണ്ഡലപര്യടനം ഇന്ന് അടൂർ മണ്ഡലത്തിൽ നടക്കും.

രാവിലെ 7.30 കൊടുമൺ പഞ്ചായത്തിലെ അങ്ങാടിക്കലിൽ രക്ത സാക്ഷി എം. രാജേഷിന്റെ മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പന്തളം തെക്കേക്കര, തുമ്പമൺ, പന്തളം നഗരസഭ, പള്ളിക്കൽ, അടൂർ നഗരസഭ, ഏറത്ത് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിന് ശേഷം കളത്തട്ട് സമാപിക്കും. എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണി തിരുവല്ല മണ്ഡലം പര്യടന വേളയിൽ മുൻ ഡിജിപി ജേക്കബ് പുന്നൂസിനെ സന്ദർശിച്ചു.

പിന്നീട് അഖില ഭാരത ഭാഗവത സത്രം വേദിയിയായ തിരുവല്ല കാവും ഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിൽ സന്ദർശനം നടത്തി.  ക്ഷേത്ര ദർശനം നടത്തിയ ശേഷം ഭാഗവത സത്ര വേദിയിൽ പങ്കെടുക്കാനെത്തിയ ഭക്തജനങ്ങളെ നേരിട്ട് കണ്ട്‌ സംവദിച്ചു. ക്ഷേത്രഭാരവാഹികളുമായും സത്രം സംഘാടകരുമായും സംവദിച്ചു. അന്നദാന വിതരണത്തിലും പങ്കാളിയായി. തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സന്ദർശിച്ചു. ഡോക്ടർമാരുമായും ജീവനക്കാരുമായും പൊതുജനങ്ങളുമായും സംവദിച്ചു. രാമൻചിറയിലെ ആംഗ്ലിക്കൻ തിയോളജിക്കൽ സെമിനാരിയും അനിൽ ആന്റണി സന്ദർശിച്ചു. സെമിനാരിയിലെ വൈദികരായ ഫാ. പോൾസൺ മാത്യു, ഫാ. ജോയ്സ് ജോൺ എന്നിവരുമായി സംവദിച്ചു.

വോട്ടർപട്ടികയിൽ  14,29,700 വോട്ടർമാർ
പത്തനംതിട്ട ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടികയിൽ 14,29,700 വോട്ടർമാർ. ജില്ലയിലെ ആകെ വോട്ടർമാരായ 10,51,124 പേർക്കൊപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ 3,78,576 വോട്ടർമാർകൂടി ചേർന്നപ്പോഴാണ്  എണ്ണം 14,29,700 ആയി ഉയർന്നത്. കാഞ്ഞിരപ്പള്ളിയിൽ ആകെ 1,87,898 വോട്ടർമാരുണ്ട്. ഇതിൽ 96,907 സ്ത്രീകളും 90,990 പുരുഷന്മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്. പൂഞ്ഞാറിൽ ആകെ 1,90,678 വോട്ടർമാരിൽ 96,198 സ്ത്രീകളും 94,480 പുരുഷന്മാരുമാണുള്ളത്.

ADVERTISEMENT

ലോക്സഭാ മണ്ഡലത്തിൽ പുരുഷ വോട്ടർമാരും സ്ത്രീ വോട്ടർമാരും ഏറ്റവും കുറവുള്ളത് യഥാക്രമം കാഞ്ഞിരപ്പള്ളിയിലും (90,990) പൂഞ്ഞാറിലുമാണ് (96,198). മണ്ഡലത്തിൽ 2,238 പ്രവാസി വോട്ടർമാരിൽ 437 സ്ത്രീകളും 1,801 പുരുഷ വോട്ടർമാരുമാണുള്ളത്. ജനുവരി 22 ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയേക്കാൾ 20,929 വോട്ടർമാരുടെ വർധനയാണുള്ളത്. ആകെ വോട്ടർമാരിൽ 7,46,384 സ്ത്രീകളും 6,83,307 പുരുഷന്മാരും 9 ഭിന്നലിംഗ വോട്ടർമാരുമുണ്ട്. സ്ത്രീ വോട്ടർമാരിൽ 10,689 പേരുടെയും പുരുഷ വോട്ടർമാരിൽ 10,239 പേരുടെയും ഒരു ഭിന്നലിംഗ  വോട്ടറിന്റെയും വർധനയുണ്ട്.

ജില്ലയിലെ മണ്ഡലങ്ങളിൽ സ്ത്രീവോട്ടർമാരാണ് കൂടുതൽ. 5,53,279 സ്ത്രീ വോട്ടർമാരും 4,97,837 പുരുഷ വോട്ടർമാരും 8 ഭിന്നലിംഗ വോട്ടർമാരുമാരുമടക്കം ജില്ലയിൽ ആകെ 10,51,124 വോട്ടർമാർ. സ്ത്രീ വോട്ടർമാരും പുരുഷ വോട്ടർമാരും കൂടുതലുള്ളത് ആറന്മുളയിലാണ്. 1,12,100 പുരുഷൻമാരും 1,24,531 സ്ത്രീകളും ഒരു ഭിന്നലിംഗവുമടക്കം 2,36,632 വോട്ടർമാരുമായി ആകെയുള്ള കണക്കിലും ആറന്മുള തന്നെ മുന്നിൽ.

പുരുഷവോട്ടർമാരും സ്ത്രീ വോട്ടർമാരും കുറവ് റാന്നിയിലാണ്. 92,110 പുരുഷവോട്ടർമാരും 99,330 സ്ത്രീ വോട്ടർമാരുമാരും 2 ഭിന്നലിംഗവോട്ടർമാരും ഉൾപ്പെടെ റാന്നിയിൽ 1,91,442 വോട്ടർമാരുമാണുള്ളത്. അടൂരിലും തിരുവല്ലയിലും കോന്നിയിലും 2 ലക്ഷത്തിൽപരം വോട്ടർമാരുണ്ട്. തിരുവല്ലയിൽ 1,00,906 പുരുഷൻമാരും 1,11,533 സ്ത്രീകളും ഒരു ഭിന്നലിംഗവോട്ടറുമടക്കം 2,12,440 വോട്ടർമാരാണുള്ളത്. അടൂരിൽ 98,176 പുരുഷൻമാരും 1,11,581 സ്ത്രീകളും 3 ഭിന്നലിംഗവോട്ടറുമാരുമടക്കം 2,09,760 വോട്ടർമാരുണ്ട്. കോന്നിയിൽ 94,545 പുരുഷൻമാരും 1,06,304 സ്ത്രീകളും ഒരു ഭിന്നലിംഗവോട്ടറുമടക്കം 2,00,850 വോട്ടർമാരുമാണുള്ളത്.

പോളിങ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാകും
പത്തനംതിട്ട ∙ പോളിങ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർമാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോളിങ് ബൂത്തിൽ ഉറപ്പാക്കും. തിരഞ്ഞെടുപ്പിനെ തുടർന്ന് പോളിങ് സ്റ്റേഷനുകളിലുണ്ടാകുന്ന മാലിന്യങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നീക്കം ചെയ്യണം. മുതിർന്നവർക്കും ഭിന്നശേഷി വിഭാഗക്കാർക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം.

എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം ലഭ്യമാക്കണം. പോളിങ് സ്റ്റേഷനിൽ കുട്ടികൾക്കായി ക്രഷ് സംവിധാനം ഏർപ്പെടുത്തും. നാലിൽ കൂടുതൽ പോളിങ് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന പോളിങ് ലൊക്കേഷനുകളിൽ വോട്ടർമാരെ അനുഗമിക്കുന്ന കുട്ടികൾക്കായാണ് ഈ സൗകര്യം ക്രമീകരിക്കുക. കുട്ടികളെ പരിപാലിക്കുന്നതിന് ഒരു ആയയെ അല്ലെങ്കിൽ സന്നദ്ധപ്രവർത്തകയെ നിയോഗിക്കും.

പത്രിക പിൻവലിക്കാനുള്ള  അവസാന തീയതി നാളെ
പത്തനംതിട്ട ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ. സൂക്ഷ്മ പരിശോധനയിൽ 8 സ്ഥാനാർഥികളുടെ പത്രികകളാണ് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരി അംഗീകരിച്ചത്. നാളെ സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും.

ചെലവ് വിവരങ്ങൾ പരിശോധിക്കാം
പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ സ്ഥാനാർഥികളുടെ ചെലവ് സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്ന റജിസ്റ്ററുകൾ, അനുബന്ധരേഖകൾ എന്നിവയുടെ പരിശോധന കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 12, 18, 23 തീയതികളിൽ രാവിലെ 11 ന് ചെലവ് നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തുമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരി കലക്ടറുമായ എസ്.പ്രേംകൃഷ്ണൻ അറിയിച്ചു.

കാരണം കാണിക്കൽ നോട്ടിസ് നൽകി
പത്തനംതിട്ട ∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസുകളിൽ പങ്കെടുക്കാതിരുന്ന ഓഫിസർമാർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയതായി തിരഞ്ഞെടുപ്പ് വരണാധികാരി കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ ഇലക്‌ഷൻ കമ്മിഷണർക്കും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും നൽകിയതായും ഇവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

ഇൻഫർമേഷൻ സ്ലിപ് വിതരണം
പത്തനംതിട്ട ∙ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫിസർമാർ തിരഞ്ഞെടുപ്പ് തീയതിക്ക് 5 ദിവസം മുൻപ് വോട്ടേഴ്‌സ് ഇൻഫർമേഷൻ സ്ലിപ് വിതരണം ചെയ്യണം. ഇവ വോട്ടറോ കുടുംബാംഗമോ കൈപ്പറ്റിയെന്നുള്ള രേഖ ബിഎൽഒമാർ ശേഖരിച്ച് ബന്ധപ്പെട്ട ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരെ ഏൽപിക്കണമെന്ന് അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു.

പ്രതിഷേധിച്ചു
പത്തനംതിട്ട ∙ കോൺഗ്രസ് ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും സാമൂഹിക വിരുദ്ധർ വ്യാപകമായി നശിപ്പിക്കുന്നതിൽ മൈലപ്ര 2–ാം ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തിൽ ബൂത്ത് പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. കെ.കെ. പ്രസാദ്, രാജേഷ് രാജൻ, രാജൻ സാമുവൽ, സന്തോഷ് കണ്ണമ്പാറ, തോമസ് മാത്യു, അഭിജിത് കുമാർ എന്നിവർ പ്രസംഗിച്ചു.