അന്തിമ പട്ടികയായി; ജനവിധി തേടാൻ 8 പേർ
പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക പിൻവലിക്കേണ്ട സമയം ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു. തിരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ്.പ്രേം കൃഷ്ണനാണ് ചിഹ്നങ്ങൾ അനുവദിച്ചത്. ദേശീയ-സംസ്ഥാന പാർട്ടികളുടെ സ്ഥാനാർഥികൾക്ക് കേന്ദ്ര
പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക പിൻവലിക്കേണ്ട സമയം ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു. തിരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ്.പ്രേം കൃഷ്ണനാണ് ചിഹ്നങ്ങൾ അനുവദിച്ചത്. ദേശീയ-സംസ്ഥാന പാർട്ടികളുടെ സ്ഥാനാർഥികൾക്ക് കേന്ദ്ര
പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക പിൻവലിക്കേണ്ട സമയം ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു. തിരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ്.പ്രേം കൃഷ്ണനാണ് ചിഹ്നങ്ങൾ അനുവദിച്ചത്. ദേശീയ-സംസ്ഥാന പാർട്ടികളുടെ സ്ഥാനാർഥികൾക്ക് കേന്ദ്ര
പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക പിൻവലിക്കേണ്ട സമയം ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു. തിരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ്.പ്രേം കൃഷ്ണനാണ് ചിഹ്നങ്ങൾ അനുവദിച്ചത്. ദേശീയ-സംസ്ഥാന പാർട്ടികളുടെ സ്ഥാനാർഥികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ചിഹ്നം തന്നെയാണ് ലഭിച്ചത്. അനിൽ കെ.ആന്റണി- എൻഡിഎ (താമര), ആന്റോ ആന്റണി–യുഡിഎഫ് (കൈ), പി.കെ.ഗീതാ കൃഷ്ണൻ–ബിഎസ്പി (ആന), ഡോ.ടി.എം.തോമസ് ഐസക്– എൽഡിഎഫ് ( ചുറ്റിക അരിവാൾ നക്ഷത്രം) എന്നിവർക്കാണ് ഇത്തരത്തിൽ ചിഹ്നം അനുവദിച്ചത്.
അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എം.കെ.ഹരികുമാർ കോട്ട് ചിഹ്നത്തിലും പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി.മാത്യു മുന്തിരി ചിഹ്നത്തിലും ജനവിധി തേടും. സ്വതന്ത്ര സ്ഥാനാർഥികളായ കെ.സി.തോമസിന് ഓട്ടോറിക്ഷയും വി. അനൂപിന് ഡിഷ് ആന്റിനയുമാണ് ചിഹ്നമായി ലഭിച്ചത്. സ്ഥാനാർഥികളിൽ വോട്ടർ പട്ടികയിലെ പേരുകളല്ല ബാലറ്റിൽ രേഖപ്പെടുത്തുക. ചെറിയ മാറ്റങ്ങളോടെയാണ് ബാലറ്റ് പേപ്പറിൽ സ്ഥാനാർഥികളുടെ പേരുകൾ ഉൾപ്പെടുത്തുന്നത്. പൊതുജനങ്ങൾക്കിടയിൽ പ്രചാരമുള്ള പേരുകളാണ് സ്ഥാനാർഥികൾ ബാലറ്റ് പേപ്പറിൽ നൽകുന്നത്.
എൻഡിഎ സ്ഥാനാർഥിയുടെ വോട്ടർ പട്ടികയിലെ പേര് അനിൽ കുര്യൻ ആന്റണി എന്നാണ്. ഇത് ബാലറ്റിൽ അനിൽ കെ. ആന്റണി എന്നാക്കാൻ വരണാധികാരി അനുമതി നൽകി. എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് ടി.എം. മാറി ഡോ.ടി.എം.തോമസ് ഐസക്കായി. ബിഎസ്പിയുടെ ഗീത കൃഷ്ണൻ അഡ്വ. ഗീതാ കൃഷ്ണൻ എന്നാക്കി. യോഗത്തിൽ കലക്ടർ എസ്.പ്രേം കൃഷ്ണൻ, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ പദ്മചന്ദ്രക്കുറുപ്പ്, ജില്ലാ ലോ ഓഫിസർ കെ.സോണിഷ്, വിവിധ സ്ഥാനാർഥികൾ, അവരുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രചാരണം സജീവമാക്കി സ്ഥാനാർഥികൾ
പത്തനംതിട്ട ∙ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പഴവങ്ങാടി, റാന്നി, വടശേരിക്കര, പെരുനാട്, നാറാണംമൂഴി, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളിലെ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു. മാടത്തുംപടിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. മന്ദമരുതി, മക്കപ്പുഴ, ഇടമൺ, തോമ്പിക്കണ്ടം, കക്കുടുമൺ, കരികുളം, മോതിരവയൽ, ജണ്ടായിക്കൽ, മങ്കുഴി, ഇട്ടിയപ്പാറ, ബ്ലോക്കുപടി, കൊല്ലൻപടി, ഉതിമൂട്, കുമ്പളാംപൊയ്ക, തലച്ചിറ, വടശേരിക്കര, പേഴുംപാറ, മഠത്തുംമൂഴി, ളാഹ, പുതുക്കട, മണക്കയം, പെരുനാട് ചന്ത, അടിച്ചിപ്പുഴ, കുടമുരുട്ടി, അത്തിക്കയം, മടന്തമൺ, പരുവ, മണ്ണടിശാല, കൂത്താട്ടുകുളം, അച്ചടിപ്പാറ, വെച്ചൂച്ചിറ, വെൺകുറിഞ്ഞി, മുക്കൂട്ടുതറ, കൊല്ലമുള എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ചാത്തൻതറയിൽ സമാപിച്ചു.
എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണി അയിരൂർ കർമേൽ മന്ദിരം പെയിൻ ആൻഡ് പാലിയേറ്റീവ് ബ്ലോക്ക് സന്ദർശിച്ചു. തുടർന്ന് ഐരൂർ ജ്ഞാനനന്ദ ഗുരുകുലം സന്ദർശിച്ച് അധ്യാപകരുമായി സംവദിച്ചു. കോട്ടയത്തെ സിഎസ്ഐ ബിഷപ് ഹൗസിൽ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാനെ സന്ദർശിച്ചു. തുടർന്ന് സഹകരണബാങ്ക് തട്ടിപ്പിൽ ഇരകളായ മൈലപ്ര സർവീസ് സൊസൈറ്റിയിലെ നിക്ഷേപകരുടെ കൂട്ടായ്മ യോഗത്തിൽ പങ്കെടുത്തു. നിക്ഷേപകരോട് കേന്ദ്രസർക്കാരുമായി ആലോചിച്ചു വേണ്ട നടപടികൾ സ്വീകരിക്കാൻ പരിശ്രമിക്കുമെന്ന് ഉറപ്പു നൽകി.
ഇലക് ഷൻ ചൂടിനെ തണുപ്പിച്ച് കൂളർ
പത്തനംതിട്ട ∙ ചൂട് അനുദിനം വർധിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ കൂളർ താരമാകുന്നു. ചൂട് കൂടിയതോടെ യോഗങ്ങളിൽ പങ്കെടുക്കുന്നവർ വിയർത്തു കുളിക്കുകയാണ്. ചെലവ് കൂടുതലായതിനാൽ എസി ഹാളുകൾ എടുക്കാൻ പറ്റുന്നില്ല. അതിനു പകരം എല്ലാ മുന്നണികളും സ്റ്റേജിൽ കൂളർ നിർബന്ധമാക്കി. നേരത്തെ വലിയ സമ്മേളനങ്ങളിൽ മാത്രമാണ് സ്റ്റേജിൽ കൂളറിനു സ്ഥാനം ഉണ്ടായിരുന്നത്. കൂടാതെ വിവാഹ സൽക്കാര വേദികളിലും.
2000– 2500 രൂപയാണ് ഒരു ദിവസത്തെ വാടക. എന്നാൽ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ കൂളർ താരമായതോടെ പാർട്ടികളും മുന്നണികളും ഇതു പാക്കേജ് അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുത്തു തുടങ്ങി. പല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളിലും കൂളർ സ്ഥാനം പിടിച്ചു. യോഗങ്ങൾ നടക്കുന്ന ഹാളുകളിലേക്ക് ആവശ്യാനുസരണം കൂളർ എത്തിക്കുന്നത് സ്പെഷൽ പാക്കേജിലാണ്. ഹെവി ഡ്യൂട്ടി കൂളറുകളിൽ ഐസ് ബ്ലോക്കുകൾ പൊട്ടിച്ചിടും.
3 മുതൽ 4 മണിക്കൂർ ഇത് കൂളായി ഉപയോഗിക്കാം. വലിയ ഫാനുകൾക്ക് ഇപ്പോൾ പകരക്കാരന്റെ റോൾ മാത്രമായി. 250–350 രൂപയായിരുന്നു ഇതിന്റെ ദിവസ വാടക. സമ്മേളനം നടക്കുന്ന ഹാളുകളിൽ ചായയുടെയും പ്രിയം കുറഞ്ഞു. പകരം കുപ്പിവെള്ളത്തിനാണ് ആവശ്യക്കാർ കൂടുതൽ. അര ലീറ്റർ കൊള്ളുന്ന വെള്ളക്കുപ്പികളാണു കൂടുതലായി സ്ഥാനം പിടിക്കുന്നത്.
ക്രമസമാധാന പരാതികൾ അറിയിക്കാം
പത്തനംതിട്ട ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട പരാതികൾ പൊലീസ് നിരീക്ഷകനായ എച്ച്.രാംതലെഗ്ലിയാനയെ അറിയിക്കാം. പൊതുമരാമത്ത് റെസ്റ്റ് ഹൗസിലാണ് പൊലീസ് നിരീക്ഷകന്റെ ക്യാംപ് ഓഫിസ് പ്രവർത്തിക്കുന്നത്. 8281544704
‘സുവിധ’ പോർട്ടലിലൂടെ അപേക്ഷിക്കണം
പത്തനംതിട്ട ∙ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥാനാർഥികൾക്കും രാഷ്ട്രീയപാർട്ടികൾക്കും യോഗങ്ങൾ ചേരുന്നതിനും പ്രചാരണപരിപാടികൾ നടത്തുന്നതിനുമുള്ള അനുമതികൾക്കായി ‘സുവിധ’ പോർട്ടൽ മുഖാന്തരം അപേക്ഷിക്കണം. അപേക്ഷ നൽകുന്നതിനായി suvidha.eci.gov. in വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് വിവിധ അനുമതികൾക്കായി അപേക്ഷിക്കാം. സമർപ്പിച്ച് 7 ദിവസത്തിനുള്ളിൽ പരിപാടികൾ നടത്തണം.
പ്രശ്നബാധിത ബൂത്തുകളിൽ കർശന സുരക്ഷ
പത്തനംതിട്ട ∙ തിരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തി വോട്ടർമാർക്ക് നിർഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരി കലക്ടർ എസ്.പ്രേം കൃഷ്ണൻ പറഞ്ഞു. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകൾ, തിരഞ്ഞെടുപ്പ് സമയത്തെ ക്രമസമാധാന പാലനം എന്നിവ സംബന്ധിച്ച് തിരഞ്ഞെടുപ്പ് സുരക്ഷാ വിന്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജീകരിക്കും. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിൽ പൊലീസും ശക്തമായ സുരക്ഷയൊരുക്കും.
'വിലക്കയറ്റം തിരഞ്ഞെടുപ്പിൽ കാര്യമായി സ്വാധീനിക്കും'
നിത്യോപയോഗ സാധനങ്ങൾ മുതൽ പെട്രോളിന്റെയും പാചക വാതകത്തിന്റെയും വരെ വിലക്കയറ്റം തിരഞ്ഞെടുപ്പിൽ കാര്യമായി സ്വാധീനിക്കും. വാഹനങ്ങളുടെ ഫിറ്റ്നസ് ചാർജ് 10 മുതൽ 15 ഇരട്ടിയായി വർധിപ്പിച്ചു. വിലക്കയറ്റം കാരണം സാധാരണക്കാരന്റെ ജീവിതച്ചെലവ് കൂടി. ഇതോടെ ഓട്ടോറിക്ഷകൾക്ക് പഴയതുപോലെ ഓട്ടം കിട്ടാറില്ല. സ്വന്തമായി ഓട്ടോ ഉണ്ടെങ്കിലും നിത്യചെലവിനുള്ള വരുമാനം പോലും കിട്ടാറില്ല.
പൊല്യൂഷൻ സർട്ടിഫിക്കറ്റിനു വേണ്ടി കൊണ്ടുവന്ന നിയമമാറ്റവും വാഹന നികുതി കൂട്ടിയതും കാരണം സാധാരണക്കാരായ വാഹന ഉടമകൾക്ക് വാഹനം റോഡിലിറക്കാൻ പറ്റാത്ത നിലയിലായി. ഭരിക്കുന്ന സർക്കാരുകളുടെ തെറ്റായ നയങ്ങൾ മൂലമാണ് നാട്ടിൽ ഈ അരക്ഷിതാവസ്ഥ ഉണ്ടാകുന്നത്. പ്രധാന റോഡുകളെല്ലാം നല്ല നിലവാരത്തിലാണെങ്കിലും ഗ്രാമീണ റോഡുകളെല്ലാം തകർന്നു കിടക്കുകയാണ്. റോഡു നല്ലതാണെങ്കിലും നഗരങ്ങളിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനോ റോഡ് വികസനമോ കാര്യമായി നടക്കുന്നില്ല.
വിദേശത്തു നിന്നു നല്ല രീതിയിൽ പണം എത്തിയിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോഴത് കുറഞ്ഞതാണ് അനുഭവം. കാരണം നേരത്തേ ഒരു കുടുംബത്തിൽ നിന്ന് ഒന്നോ രണ്ടോ പേർ വിദേശത്ത് പോയിരുന്നത് മാറി. ഇപ്പോൾ കുടുംബം ഒന്നാകെ പോകുന്ന രീതിയാണ് ഇതിനു കാരണം. ഇതും നാട്ടിലെ വരുമാനത്തെ ബാധിച്ചു.