കോന്നി ഇക്കോ ടൂറിസം സെന്ററിൽ ആനകളുടെ നടത്തം ട്രയൽ റൺ ആരംഭിച്ചു
കോന്നി ∙ ഇക്കോ ടൂറിസം സെന്ററിലെ ആനകളുടെ നടത്തം ട്രയൽ റൺ ആരംഭിച്ചു. ആനത്താവളത്തിൽ തന്നെ ഇവയെ തളച്ചിടുന്നത് വ്യായാമക്കുറവ് ഉണ്ടാക്കുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടത്താനുള്ള തീരുമാനം വനംവകുപ്പ് എടുത്തത്. കുമ്മണ്ണൂർ വനമേഖലയിൽ എത്തിച്ച് നടത്തിക്കാനും സമയം ചെലവഴിക്കാനുമാണ് തീരുമാനം.കോന്നിയിൽ

കോന്നി ∙ ഇക്കോ ടൂറിസം സെന്ററിലെ ആനകളുടെ നടത്തം ട്രയൽ റൺ ആരംഭിച്ചു. ആനത്താവളത്തിൽ തന്നെ ഇവയെ തളച്ചിടുന്നത് വ്യായാമക്കുറവ് ഉണ്ടാക്കുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടത്താനുള്ള തീരുമാനം വനംവകുപ്പ് എടുത്തത്. കുമ്മണ്ണൂർ വനമേഖലയിൽ എത്തിച്ച് നടത്തിക്കാനും സമയം ചെലവഴിക്കാനുമാണ് തീരുമാനം. കോന്നിയിൽ നിന്ന് കുമ്മണ്ണൂരിലേക്ക് ആനകളെ നടത്തിക്കൊണ്ടുപോകുന്നതിനു മുന്നോടിയായി പരിശീലനം എന്ന നിലയിലാണ് സമീപ പ്രദേശത്തേക്കുള്ള നടത്തം ആരംഭിച്ചത്.
ആനത്താവളത്തിനുള്ളിൽ 10 റൗണ്ട് നടത്തിയശേഷം പുറത്തിറക്കി പൂങ്കാവ് റോഡിലൂടെ ഇളകൊള്ളൂർ ക്ഷേത്രം ഭാഗം വരെ പോയശേഷം മടങ്ങിവരും. റോഡിലൂടെ നടത്തുമ്പോൾ വാഹനങ്ങളുമായി പരിചയം ഉണ്ടാക്കുകയാണ് ലക്ഷ്യം. പിന്നീട് മാത്രമേ കുമ്മണ്ണൂരിലേക്കു കൊണ്ടുപോകൂ. കുഞ്ഞാന കൊച്ചയ്യപ്പനെയും കൃഷ്ണയെന്ന വികൃതി കൊമ്പനെയും പുറത്തിറക്കിയിട്ടില്ല.
മീന, ഈവ, പ്രിയദർശിനി എന്നീ ആനകളെയാണ് ഇപ്പോൾ നടത്താൻ കൊണ്ടുപോകുന്നത്. ആനയുടെ വ്യായാമത്തിന്റെ ഭാഗമായുള്ള നടത്തത്തിന് കൂടുതൽ സമയം കണ്ടെത്താൻ ഇക്കോ ടൂറിസം സെന്ററിലെ സന്ദർശന സമയത്തിൽ വ്യത്യാസം വരുത്തുകയും തിങ്കൾ അവധി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.