പത്തനംതിട്ട ∙ മണ്ഡലത്തിൽ നിന്നു തുടർച്ചയായ നാലാമൂഴത്തിലും ലോക്സഭയിലേക്കു ജയിച്ചു കയറിയ ആന്റോ ആന്റണിയെ അഭിനന്ദനംകൊണ്ടു മൂടി കോൺഗ്രസ് പ്രവർത്തകർ. ഡിസിസി ഓഫിസിലെത്തിയ ആന്റോയെ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം പി.ജെ.കുര്യൻ, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മണ്ഡലത്തിൽ നിന്നു തുടർച്ചയായ നാലാമൂഴത്തിലും ലോക്സഭയിലേക്കു ജയിച്ചു കയറിയ ആന്റോ ആന്റണിയെ അഭിനന്ദനംകൊണ്ടു മൂടി കോൺഗ്രസ് പ്രവർത്തകർ. ഡിസിസി ഓഫിസിലെത്തിയ ആന്റോയെ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം പി.ജെ.കുര്യൻ, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിജയത്തിനു പിന്നിൽ പ്രവർത്തിച്ച പ്രവർത്തകരോട് ആന്റോ ആന്റണി നന്ദി പറഞ്ഞു. 

7 നിയോജക മണ്ഡലങ്ങളിലും നേടിയ ലീഡ് വരാൻ പോകുന്ന പഞ്ചായത്ത്– നിയമസഭ തിരഞ്ഞെടുപ്പുകളിലും നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾ എല്ലാവരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിനാലാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഒന്നാമതാകാൻ കഴിഞ്ഞതെന്നു ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. 

ADVERTISEMENT

പ്രവർത്തകർ അംഗീകരിക്കുന്ന സ്ഥാനാർഥികളാവണം വരുന്ന പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടത് എന്നു പി.ജെ.കുര്യൻ പറഞ്ഞു. തിരഞ്ഞെടുപ്പുകൾ‌ക്ക് എംപി നേതൃത്വം നൽകണമെന്നും ഈ തിരഞ്ഞെടുപ്പിൽ‌ പ്രവർത്തിക്കാതെ മാറി നിന്ന ഭാരവാഹികളെ മാറ്റി മറ്റു പ്രവർത്തകരെ ചുമതല ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി അംഗം മാലേത്ത് സരളാദേവി, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു,  യുഡിഎഫ് ജില്ലാ ചെയർമാൻ എ.ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

ലക്ഷ്യം സമഗ്ര വികസനം, ഗതാഗത സൗകര്യം വർധിപ്പിക്കും: ആന്റോ 
പത്തനംതിട്ട ∙ മണ്ഡലത്തിന്റെ  സമഗ്ര വികസനത്തിനു ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന്  ആന്റോ ആന്റണി. തിരഞ്ഞെടുപ്പു വിജയത്തിനുശേഷം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു . ജില്ലയുടെ വികസനത്തിനു സഹായകമായ 2 പുതിയ ദേശീയ പാതകൾ നിർമിക്കുന്നതിനുള്ള അലൈൻമെന്റിന് അംഗീകാരമായി. എംസി റോഡിനു സമാന്തരമായി മലയോര മേഖലയിലൂടെയുള്ള ഗ്രീൻഫീൽഡ് ഹൈവേ,  ഭരണിക്കാവ്– മുണ്ടക്കയം എൻഎച്ച് 183എ എന്നിവ  യാഥാർഥ്യമാക്കും.

ADVERTISEMENT

കൈപ്പട്ടൂരിൽ ഉൾപ്പെടെ 3 പാലങ്ങൾ ഉണ്ടാകും. ശബരിമല വികസനം കൂടി ലക്ഷ്യമിട്ടാണ് 183എ ദേശീയ പാത നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇലവുങ്കൽ മുതൽ പമ്പ വരെ വികസിപ്പിക്കാനുള്ള പദ്ധതിയും തയാറാക്കി. നിർദിഷ്ട റോഡ് 100  കോടി രൂപ മുടക്കി ഉന്നത നിലവാരത്തിൽ ടാറിങ് നടത്തി.  ശബരിമല വിമാനത്താവളത്തിനു വേണ്ട അനുമതിക്കായി സംസ്ഥാന സർക്കാരിന് എല്ലാ സഹായങ്ങളും നൽകും. വികസനത്തിൽ രാഷ്ട്രീയമില്ല. ജനങ്ങൾക്കു പ്രയോജനപ്പെടുന്ന എല്ലാ നല്ല നിർദേശങ്ങളും പരിഗണിക്കും. ആറന്മുളയിൽ ഐടി പാർക്ക് നിർമിക്കാനുള്ള പദ്ധതിക്കു വേണ്ട പിന്തുണ നൽകും.

യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ നേട്ടമാണു തിരഞ്ഞെടുപ്പിൽ ഉണ്ടായത്.  എല്ലാവരെയും ഏകോപിപ്പിച്ചു ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ കഠിനാധ്വാനം നടത്തി. സംഘടനാ ദൗർബല്യങ്ങൾ  പരിഹരിച്ചു തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ കോൺഗ്രസ് ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.