ശബരിമല∙ ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നടപടികൾ ദേവസ്വം ബോർഡ് തുടങ്ങി. ഇതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.രണ്ട് നേരം തുറക്കുന്നതും 3 പൂജകൾ ഉള്ളതും ഭക്തർക്ക് എല്ലാ ദിവസവും ദർശനം നടത്താവുന്നതുമായ ക്ഷേത്രത്തിൽ 12 വർഷത്തെ സേവനം വേണം. അതിൽ തുടർച്ചയായി 10 വർഷം മേൽശാന്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല∙ ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നടപടികൾ ദേവസ്വം ബോർഡ് തുടങ്ങി. ഇതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. രണ്ട് നേരം തുറക്കുന്നതും 3 പൂജകൾ ഉള്ളതും ഭക്തർക്ക് എല്ലാ ദിവസവും ദർശനം നടത്താവുന്നതുമായ  ക്ഷേത്രത്തിൽ 12 വർഷത്തെ സേവനം വേണം. അതിൽ  തുടർച്ചയായി 10 വർഷം മേൽശാന്തി ആയിരിക്കണം. മറ്റു ജോലി ഉള്ളവർ ആകരുത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. 35നും 60നും മധ്യേയാണ് പ്രായം. 

മേൽശാന്തി എന്ന നിലയിൽ സമൂഹത്തിൽ അംഗീകാരമുള്ളവരാകണം. ക്രിമിനൽ കേസിൽ പ്രതിയാകുകയോ  ശിക്ഷ ലഭിക്കുകയോ പാടില്ല. അംഗവൈകല്യം, ഗുരുതര രോഗം എന്നിവ ഉള്ളവരെ ഒഴിവാക്കിയിട്ടുണ്ട്.ശൈവ സമ്പ്രദായത്തിലുള്ള  ആഗമ ശാസ്ത്ര വിധികളും സംസ്കൃതത്തിലും ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ ആചാര അനുഷ്ഠാനങ്ങൾ എന്നിവയിലും അറിവ് ഉണ്ടാകണം വേദമന്ത്രോച്ചാരണത്തിൽ സ്ഫുടത, അക്ഷരശുദ്ധി, അർ‍ഥബോധം എന്നിവ വേണം. 

ADVERTISEMENT

അപേക്ഷകർ കേരളത്തിൽ ജനിച്ചതും കേരളീയ ആചാരപ്രകാരം  പൂജകളും  താന്ത്രിക കർമങ്ങളും പഠിച്ച മലയാള ബ്രാഹ്മണരാകണം. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ മുൻപ് മേൽശാന്തി ആയവർക്ക് 10ന് വർഷത്തിനു കഴി​ഞ്ഞേ അപേക്ഷിക്കാൻ അർഹതയുള്ളു. തിരഞ്ഞെടുക്കപ്പെടുന്നവർ പുറപ്പെടാശാന്തിയായി ഒരുവർഷം സന്നിധാനത്ത് കഴിയണം. തിരഞ്ഞടുക്കപ്പെടുന്നവർ തുലാം ഒന്ന് മുതൽ 30 ദിവസം സന്നിധാനത്ത് ഭജനം ഇരിക്കണമെന്ന പുതിയ വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൾ  25ന് വൈകിട്ട് 5ന് മുൻപ്  തിരുവനന്തചപുരം നന്തൻകോടുള്ള ദേവസ്വം കമ്മിഷണർ ഓഫിസിൽ ലഭിക്കണം.