പ്രാഥമിക ആരോഗ്യ കേന്ദ്രം നിർമാണം: തടസ്സം നീക്കി
മക്കപ്പുഴ ∙ പഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു (പിഎച്ച്സി) പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള തടസ്സം നീങ്ങി. കെട്ടിടം പണിയേണ്ട സ്ഥലത്തു നിന്നിരുന്ന മരങ്ങൾ ഇന്നലെ മുറിച്ചു തുടങ്ങിയതോടെയാണിത്.നിലവിലെ പിഎച്ച്സി കെട്ടിടത്തോടു ചേർന്നാണ് പുതിയ ഇരുനില കെട്ടിടം പണിയുന്നത്. പ്രമോദ് നാരായൺ എംഎൽഎയുടെ

മക്കപ്പുഴ ∙ പഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു (പിഎച്ച്സി) പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള തടസ്സം നീങ്ങി. കെട്ടിടം പണിയേണ്ട സ്ഥലത്തു നിന്നിരുന്ന മരങ്ങൾ ഇന്നലെ മുറിച്ചു തുടങ്ങിയതോടെയാണിത്.നിലവിലെ പിഎച്ച്സി കെട്ടിടത്തോടു ചേർന്നാണ് പുതിയ ഇരുനില കെട്ടിടം പണിയുന്നത്. പ്രമോദ് നാരായൺ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ദേശീയ ആരോഗ്യം മിഷൻ ഇതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. പണി കരാറായതാണ്. മരങ്ങൾ മുറിച്ചു നീക്കാത്തതിനാൽ കരാർ കമ്പനിക്കു നിർമാണം തുടങ്ങാനായില്ല.
ഇതോടൊപ്പം കരാർ ചെയ്ത അങ്ങാടി പിഎച്ച്സി കെട്ടിടത്തിന്റെ നിർമാണം 70 ശതമാനം പൂർത്തിയായിട്ടുണ്ട്.സാമൂഹിക വനവൽക്കരണ വിഭാഗം തടികൾക്കു നിശ്ചയിച്ച വില കൂടുതലായതാണ് നിർമാണത്തെ ബാധിച്ചത്. കരാറുകാരാരും ഏറ്റെടുക്കാൻ തയാറായില്ല. ഒടുവിൽ കെട്ടിട നിർമാണം ഏറ്റെടുത്ത കമ്പനി തന്നെ 2.5 ലക്ഷം രൂപയ്ക്കു തടികൾ വിലയ്ക്കെടുക്കുകയായിരുന്നു.
നാട്ടുകാർ വിലയ്ക്കു വാങ്ങി നൽകിയ ഒരേക്കർ സ്ഥലമാണ് പിഎച്ച്സിക്കുള്ളത്.പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷ ഷേർളി ജോർജ്, മെഡിക്കൽ ഓഫിസർ ഡോ. എബിൻ തോമസ് മാത്യു, ആർദ്രം നോഡൽ ഓഫിസർ അംജിത്ത് രാജീവ്, ഡിഎൽടി റാണി, എച്ച്ഐമാരായ സന്തോഷ്, വിഷ്ണു എന്നിവർ പ്രവർത്തനം വിലയിരുത്തി.