പത്തനംതിട്ട ∙ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെയും സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെയും ഡൽഹിയിൽ മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രകടനവും യോഗവും നടത്തി. കെപിസിസി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെയും സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെയും ഡൽഹിയിൽ മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രകടനവും യോഗവും നടത്തി. കെപിസിസി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അബു ഏബ്രഹാം വീരപ്പള്ളിൽ, റെനോ പി.രാജൻ, ഡിസിസി ജനറൽ സെക്രട്ടറി കെ.ജാസിംകുട്ടി, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, ജില്ലാ ഭാരവാഹികളായ രെഞ്ചു എം.ജോയ്, ബിബിൻ ബേബി, ആദർശ് സുധാകരൻ, ചൂരക്കോട് ഉണ്ണിക്കൃഷ്ണൻ, അബിൻ ശിവദാസ്, ജയകൃഷ്ണൻ പള്ളിക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, രമേശ് കടമ്മനിട്ട എന്നിവർ പ്രസംഗിച്ചു. 

അടൂർ ∙ നീറ്റ്, യുജി ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് ദേശീയ കമ്മിറ്റി ഡൽഹിയിൽ നടത്തിയ മാർച്ചിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ഡൽഹി പൊലീസ് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു–യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികൾ അടൂരിൽ എംസി റോഡ് ഉപരോധിച്ചു.യൂത്ത്കോൺഗ്രസ് ഭാരവാഹികളായ റിനോ പി. രാജൻ, കെഎസ്‌യു സംസ്ഥാന കൺവീനർ ഫെന്നി നൈനാൻ, തൗഫീഖ് രാജൻ, ലിനറ്റ് മെറിൻ ഏബ്രഹാം, ജയകൃഷ്ണൻ പള്ളിക്കൽ, രഞ്ജു എം.ജോയ്, ഉണ്ണിക്കൃഷ്ണൻ ചൂരക്കോട്, അബിൻ ശിവദാസ്, നസ്മൽ കാവിളയിൽ, അനന്ത ഗോപൻ തോപ്പിൽ, ഏബൽ ബാബു, ബിനിൽ ബിനു, നുബിൻ ബിനു, ജിബി ജോൺ, എബിൻ സഞ്ജീവ്, നിഖിൽ ഈപ്പൻ ഫ്രാൻസിസ്, ശ്രീരാജ് ഈരിക്കൽ, വൈഷ്ണവ് രാജീവ്, മനുനാഥ്, ബിബിൻ മാണി, അനീഷ് ഏനാത്ത്, ബിൻസി ടിറ്റോ എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

പത്തനംതിട്ട ∙ രാജ്യത്തെ പരീക്ഷ നടത്തിപ്പുകളുടെ വിശ്വാസ്യത തകർത്ത നീറ്റ്, യുജിസി നെറ്റ് എന്നിവയിൽ നടന്ന ക്രമക്കേടുകൾക്കെതിരെ പാർലമെന്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് നേരെ ഉണ്ടായത് ആസൂത്രിത നീക്കമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എം.ജി.കണ്ണൻ. ഇതിന് എതിരെ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനു നേരെ ഡൽഹി പൊലീസ് നടത്തിയ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രെഞ്ചു എം.ജോയ് പ്രതിഷേധിച്ചു.