തുലാപ്പള്ളി∙പിആർസി മലയിൽ കലി ഇളകി നടക്കുന്ന കാട്ടാനയെ തുരത്താൻ നടപടി ആവശ്യപ്പെട്ട് സ്ഥലവാസികൾ വീണ്ടും സംഘടിക്കാൻ ഒരുങ്ങുന്നു. സന്ധ്യ കഴിഞ്ഞാൽ കാട് ഇറങ്ങി വരുന്ന ആനയെ ഭയന്ന് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കുടുംബങ്ങൾ.ഈ പ്രദേശത്തെ കാടുകൾ തെളിക്കാൻ തൊഴിലുറപ്പുകാരെ നിയോഗിക്കണമെന്ന ആവശ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുലാപ്പള്ളി∙പിആർസി മലയിൽ കലി ഇളകി നടക്കുന്ന കാട്ടാനയെ തുരത്താൻ നടപടി ആവശ്യപ്പെട്ട് സ്ഥലവാസികൾ വീണ്ടും സംഘടിക്കാൻ ഒരുങ്ങുന്നു. സന്ധ്യ കഴിഞ്ഞാൽ കാട് ഇറങ്ങി വരുന്ന ആനയെ ഭയന്ന് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കുടുംബങ്ങൾ.ഈ പ്രദേശത്തെ കാടുകൾ തെളിക്കാൻ തൊഴിലുറപ്പുകാരെ നിയോഗിക്കണമെന്ന ആവശ്യം നടപ്പാക്കാൻ വൈകുന്നു. മൂന്ന് മാസം മുൻപ് പിആർസി മലയിൽ കുടിലിൽ ബിജുവിനെ കൊലപ്പെടുത്തിയ കാട്ടാന വീണ്ടും പതിവായി ഇറങ്ങാൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയുടെ നിഴലിലാണ് ഇവിടെയുള്ളവർ.നല്ല വലുപ്പമുള്ള ഈ ഒറ്റയാൻ കുറെ ദിവസങ്ങളായി തുടർച്ചയായി എത്തുന്നുണ്ട്.

ആന ഇറങ്ങിയത് അറിയിച്ചാലുടൻ കണമല സ്റ്റേഷനിൽ നിന്നു വനപാലകർ എത്തി പടക്കം പൊട്ടിച്ചും റോന്ത് ചുറ്റിയും മടങ്ങും. ശാശ്വത നടപടികൾ ഒന്നും ഉണ്ടാകുന്നില്ല.ദിവസവും കൃഷി നശിപ്പിച്ചിട്ടും അധികൃതർക്കു ഒന്നും ചെയ്യാനാകുന്നില്ല. പെരുനാട് പഞ്ചായത്തിലെ 6ാം വാർഡിൽപ്പെട്ട ഈ പ്രദേശത്തു നിന്ന് ഒട്ടേറെ കുടുംബങ്ങൾ ആനയുടെ ആക്രമണം ഭയന്ന് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിക്കഴിഞ്ഞു. വീട് ഒഴിഞ്ഞവരുടെ സ്ഥലങ്ങൾ കാട് മൂടി. ആന നിന്നാൽ പോലും അറിയാത്ത വിധം കാട് വളർന്നു. ഈ പ്രദേശത്ത് കൊക്കോയുടെ കൃഷിയാണ് പ്രധാനം. കൊക്കോ തോട്ടത്തിൽ ആന നിന്നാൽ പോലും കാണാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് സ്ഥലവാസിയായ സാജൻ പറയുന്നു.

ADVERTISEMENT

പുളിയൻകുന്ന് മലയിൽ നിന്നു കണമല സ്റ്റേഷനു മുകളിലുള്ള വണ്ടൻമേട് വരെയുള്ള 6 കിലോമീറ്ററോളം ദൂരം സൗരോർജ വേലി നിർമിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കിയിരുന്നെങ്കിലും നടപടികൾ ഇഴഞ്ഞാണ് നീങ്ങുന്നത്.ഇവയുടെ നിർമാണം പൂർത്തിയായാൽ ഒരു പരിധിവരെ കാട്ടാനയുടെ കടന്നു കയറ്റം തടയാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സ്ഥലവാസികൾ. പിആർസി മലയിലേക്കുള്ള റോഡിലെ തെരുവ് വിളക്കുകൾ മിക്കവയും കത്തുന്നില്ല. നിരന്തരമായ പരാതികളെ തുടർന്ന് ഏതാനും ലൈറ്റുകൾ മാറ്റി സ്ഥാപിച്ചിരുന്നു. ഇവയിൽ പലതും ഇപ്പോൾ കത്തുന്നില്ല. നിരവധി കുട്ടികൾ ഈ പ്രദേശത്തു നിന്നും സ്കൂളിൽ പഠിക്കാൻ പോകുന്നുണ്ട്. ഇവർ സ്കൂളിൽ പോയി വരും വരെ തങ്ങൾ ഏറെ ആശങ്കയിലാണെന്നും രക്ഷിതാക്കൾ പറയുന്നു.

പടപ്പാറയിൽ പുലി!
അതിരുങ്കൽ∙പടപ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ. ക്രഷർ യൂണിറ്റിൽ നിന്നു വന്ന ലോറി ഡ്രൈവറാണ് രണ്ട് പുലിയെ കണ്ടതായി വിവരം നൽകിയത്. ഇന്നലെ രാവിലെയാണ് സംഭവം. പാറയിടുക്ക് ഭാഗത്ത് കണ്ടത് ഒന്ന് വലുതും മറ്റൊന്ന് ചെറിയ പുലിയുമാണെന്ന് പറയുന്നു. നാട്ടുകാർ കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സിനെ വിവരമറിയിച്ചു. വനപാലക സംഘം സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. മഴയുള്ള സമയമായതിനാൽ പാറയിൽ‌ കയറാൻ കഴിഞ്ഞില്ല. മുൻപും പടപ്പാറ ഭാഗത്ത് പുലിയെ കണ്ട സംഭവമുണ്ടായിട്ടുണ്ട്.  പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലമാണിവിടം. പടപ്പാറ, അതിരുങ്കൽ, അഞ്ചുമുക്ക്, പോത്തുപാറ, കുളത്തുമൺ മേഖലയിലൊക്കെ മുൻപ് പലസമയത്തും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്.  ആടിനെയും വളർത്തുനായകളെയും പുലി പിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.