കോഴഞ്ചേരി ∙ ജില്ലാ ആശുപത്രിയിലേക്ക് വരുന്നവർക്കു റോഡ് കുറുകെ കടക്കാൻ ഡ്രൈവർമാരുടെ കാരുണ്യം കാത്തുനിൽക്കേണ്ട അവസ്ഥ. വൺവേ ആയതിനാൽ ഇടമുറിയാതെയാണു രാവിലെ മുതൽ ഉച്ചവരെ ഇതുവഴി വാഹനങ്ങൾ പോകുന്നത്. അതിനിടയിൽ കൂടി രോഗികൾക്കും പ്രായമായവർക്കും റോഡ് കുറുകെ നടന്ന് ആശുപത്രിയിലേക്കു പോകാൻ ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി ∙ ജില്ലാ ആശുപത്രിയിലേക്ക് വരുന്നവർക്കു റോഡ് കുറുകെ കടക്കാൻ ഡ്രൈവർമാരുടെ കാരുണ്യം കാത്തുനിൽക്കേണ്ട അവസ്ഥ. വൺവേ ആയതിനാൽ ഇടമുറിയാതെയാണു രാവിലെ മുതൽ ഉച്ചവരെ ഇതുവഴി വാഹനങ്ങൾ പോകുന്നത്. അതിനിടയിൽ കൂടി രോഗികൾക്കും പ്രായമായവർക്കും റോഡ് കുറുകെ നടന്ന് ആശുപത്രിയിലേക്കു പോകാൻ ഏറെ ബുദ്ധിമുട്ടുന്നു.നേരത്തേ ആശുപത്രി കവാടത്തിനു മുൻപിൽ സീബ്രാ ലൈൻ ഉണ്ടായിരുന്നു.

കുറെ നാൾ മുൻപ് ഇതു മാഞ്ഞു പോയി. കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിന്റെ പോർട്ടലിൽ ജോജി കാവുംപടി പരാതി നൽകി. തുടർന്ന് പിഡബ്ല്യുഡി അധികൃതർ ഇദ്ദേഹത്തെ വിളിച്ച് വിവരം തിരക്കി. മഴ കഴിഞ്ഞാലുടൻ ലൈൻ വരയ്ക്കാം എന്ന് അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ബസുകൾക്ക് ആശുപത്രി പടിക്കൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ലെങ്കിലും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ പല ബസുകാരും ഇവിടെ നിർത്തി ഇറക്കാറുണ്ട്. 

ADVERTISEMENT

ചിലപ്പോൾ സ്റ്റാൻഡിൽ ഇറങ്ങിയ ശേഷം ആശുപത്രി വരെ നടന്നെത്തണം. ഇതിനിടയിൽ എങ്ങും റോഡ് കുറുകെ കടക്കാനുള്ള സീബ്രാ ലൈനുകൾ ഇല്ല. തിരക്കുള്ളപ്പോൾ ഒരേ സമയം രണ്ടും മൂന്നും വാഹനങ്ങൾ വീതമാണ് ഒരേ നിരയിൽ വൺവേ വഴി പോകുന്നത്. ഇവയ്ക്കിടയിലൂടെ നടന്നു പോകുന്നത് അപകടമാണെങ്കിലും മറ്റു മാർഗമില്ല. സീബ്രാ ലൈനിൽ കാൽനടയാത്രക്കാരെ പോകാൻ അനുവദിക്കാത്ത വാഹനങ്ങൾക്കെതിരെ മോട്ടർ വാഹന വകുപ്പ് പരിശോധനയും നടപടിയും വ്യാപകമാക്കിയിരുന്നു. പക്ഷേ സീബ്രാ ലൈനില്ലാത്ത അവ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ എന്തു നടപടിയെടുക്കാൻ കഴിയും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.