ആറന്മുള ∙ പള്ളിയോടങ്ങളെ വരവേൽക്കാനൊരുങ്ങി പാർഥസാരഥി ക്ഷേത്രം. നാളെ തുടങ്ങി 2 മാസം നീണ്ടുനിൽക്കുന്ന വള്ളസദ്യകൾക്കുള്ള ഒരുക്കങ്ങൾ‌ അവസാനഘട്ടത്തിൽ. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ 10 ഊട്ടുപുരകളും സജ്ജമായി.വടക്കേ ഊട്ടുപുരയിൽ രണ്ടും പടിഞ്ഞാറേ ഊട്ടുപുരയിൽ രണ്ടും തെക്കേ നടപ്പന്തലിൽ ആറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറന്മുള ∙ പള്ളിയോടങ്ങളെ വരവേൽക്കാനൊരുങ്ങി പാർഥസാരഥി ക്ഷേത്രം. നാളെ തുടങ്ങി 2 മാസം നീണ്ടുനിൽക്കുന്ന വള്ളസദ്യകൾക്കുള്ള ഒരുക്കങ്ങൾ‌ അവസാനഘട്ടത്തിൽ. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ 10 ഊട്ടുപുരകളും സജ്ജമായി.വടക്കേ ഊട്ടുപുരയിൽ രണ്ടും പടിഞ്ഞാറേ ഊട്ടുപുരയിൽ രണ്ടും തെക്കേ നടപ്പന്തലിൽ ആറും സദ്യാലയങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിൽ 10 വള്ളസദ്യകളും സമീപത്തുള്ള സദ്യാലയങ്ങളിലായി 5 വള്ളസദ്യകളും നടത്തുന്നതിനാണ് സൗകര്യം ചെയ്തിരിക്കുന്നത്.

ദിവസേന 15 വള്ളസദ്യകൾ വരെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളുണ്ട്. ആദ്യദിവസം വഴിപാടായി 10 വള്ളസദ്യകൾ നടക്കും. ഉദ്ഘാടന ദിവസമായ നാളെ 11.30ന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ, മന്ത്രി വീണാ ജോർജ്, ചീഫ് വിപ് വി.എൻ.ജയരാജ്, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ആദ്യദിനം ഇടശ്ശേരിമല കിഴക്ക്, തോട്ടപ്പുഴശ്ശേരി, വെൺപാല, തെക്കേമുറി, മല്ലപ്പുഴശ്ശേരി, മേലുകര, കോറ്റാത്തൂർ, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ എന്നീ പള്ളിയോടങ്ങളാണ് വള്ളസദ്യ വഴിപാടിൽ പങ്കെടുക്കുന്നത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ചിട്ടുള്ള നിർവഹണ സമിതിയാണ് വള്ളസദ്യകൾക്ക് നേതൃത്വം നൽകുന്നത്. 

ADVERTISEMENT

അഗ്നിപകരൽ ഇന്ന്
വള്ളസദ്യകളുടെ ആരംഭംകുറിച്ചു പാചകപ്പുരയിലെ അടുപ്പിൽ അഗ്നിപകരുന്ന ചടങ്ങ് ഇന്ന് 8 നും 8.40 നും മധ്യേ നടക്കും. ക്ഷേത്ര ശ്രീകോവിലിൽ നിന്നു കൊളുത്തുന്ന ഭദ്രദീപം ഊട്ടുപുരയിലെത്തിച്ച് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ നിലവിളക്കു തെളിക്കും തുടർന്ന് മുതിർന്ന പാചകക്കാരൻ അടുപ്പിലേക്ക് അഗ്നി പകരും.