ഇളമണ്ണൂർ ∙ ഇറക്കത്തിൽ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട ലോറി വീടുകളുടെ മുന്നിലേക്ക് ഇടിച്ചു കയറി മതിലുകളും വൈദ്യുതിത്തുണുകളും തകർത്തു. അപകടത്തിൽ ഡ്രൈവറുടെ സഹായിക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നിന് ഇളമണ്ണൂർ തിയറ്റർ ജംക്‌ഷനിലായിരുന്നു സംഭവം. അപകട സമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇളമണ്ണൂർ ∙ ഇറക്കത്തിൽ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട ലോറി വീടുകളുടെ മുന്നിലേക്ക് ഇടിച്ചു കയറി മതിലുകളും വൈദ്യുതിത്തുണുകളും തകർത്തു. അപകടത്തിൽ ഡ്രൈവറുടെ സഹായിക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നിന് ഇളമണ്ണൂർ തിയറ്റർ ജംക്‌ഷനിലായിരുന്നു സംഭവം. അപകട സമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. 

ഇളമണ്ണൂർ കിൻഫ്രയിൽ നിന്ന് വിറകുതടികൾ കയറ്റി തൂത്തുക്കുടിക്കു പോകുകയായിരുന്നു ലോറി. കിൻഫ്ര റോഡിലെ ഇറക്കത്തിലാണ് ബ്രേക്ക് പൊട്ടിയത്. ഇതോടെ നിയന്ത്രണം വിട്ട ലോറി കെപി റോഡും കടന്ന് പൂതങ്കര റോഡിലേക്ക് പാഞ്ഞുകയറി. വീടുകളുടെ മതിലുകളും വൈദ്യുതിത്തൂണുകളും തകർത്താണ് ഇടിച്ചു നിന്നത്. ലോറിയിൽ നിന്ന് തെറിച്ചു വീണാണ് ഡ്രൈവറുടെ സഹായി മുളക്കുഴ മണക്കുളങ്ങര അൻവറിനു(29) പരുക്കേറ്റത്.

ADVERTISEMENT

ഇദ്ദേഹത്തെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏനാദിമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് നന്ദനം വീട്ടിൽ പ്രീത രമേശ്, പ്ലാവിളിൽ പ്രവീൺ എന്നിവരുടെ വീടിന്റെ മതിലാണ് തകർന്നത്. പ്രവീണിന്റെ വീടിനു മുൻപിലെ കിണറും അപകടത്തിൽ തകർന്നു. ജയന്റെ സ്റ്റേഷനറിക്കട, പച്ചക്കറിക്കകട, ധനകാര്യ സ്ഥാപനം, വി കെയർ ലാബ് എന്നിവയ്ക്കും നാശം നേരിട്ടു. 2 വൈദ്യുതി പോസ്റ്റുകളും തകർന്നു.