മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ; ഫോൺ ചോർത്തിയെന്നും ആരോപണം
പത്തനംതിട്ട ∙ എഡിജിപി, എസ്പി, ആഭ്യന്തര വകുപ്പ് എന്നിവരുടെ കൊള്ള അവസാനിപ്പിക്കുക, അധോലോക സർക്കാർ രാജി വയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയർത്തി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ എസ്പി ഓഫിസ് മാർച്ചിൽ നേരിയ തോതിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നേരെ കൊടികളും കുപ്പികളും വലിച്ചെറിഞ്ഞു. പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ച് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലെത്തി റോഡ് ഉപരോധിച്ചു. നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കേരള ചരിത്രത്തിൽ മുൻപെങ്ങും ഉണ്ടാകാത്ത തരത്തിൽ പൊലീസ് തലപ്പത്ത് ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്നതായി സിപിഎം എംഎൽഎ തന്നെ തുറന്നു പറഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അതിനു കഴിയില്ലെങ്കിൽ ആഭ്യന്തര വകുപ്പെങ്കിലും ഒഴിയണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. പാർട്ടിക്കാർക്കു പോലും രക്ഷയില്ലാതായ ഇടതു ഭരണത്തിൽ സാധാരണ ജനങ്ങൾക്ക് പൊലീസിൽ നിന്ന് നീതി ലഭിക്കുന്നില്ല. ഇതിന് എതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും എംഎൽഎ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ അധ്യക്ഷത വഹിച്ചു. അനൂബ് വേങ്ങവിളയിൽ, അബു ഏബ്രഹാം, അനന്ദു ബാലൻ, ജിജോ ചെറിയാൻ, സലീൽ സാലി, രഞ്ജു എം.ജോയ്, കെ.ജാസിംകുട്ടി, ബിബിൻ ബേബി, ചിത്ര രാമചന്ദ്രൻ, പ്രവീൺരാജ്, ശ്രീജിത്ത് ആറന്മുള, അബിൻ ശിവദാസ്, ദീപു തെക്കുംമുറി, ആര്യ മുടവിനാൽ, ഷംന ഷബീർ, ജോയൽ മാത്യു, അനൂപ് മോഹൻ, ജിതിൻ നൈനാൻ, അൻസർ മുഹമ്മദ്, ബ്രൈറ്റ് കുര്യൻ, ആദർശ് സുധാകരൻ, എം.ശ്രീനാഥ്, ലിനു മാത്യു, ജയകൃഷ്ണൻ അടൂർ, റിജോ റോയ് തോപ്പിൽ, ആരോൺ പനവേലിൽ, അൽഫിൻ, അബിനു റാന്നി, ജോബിൻ തണ്ണിത്തോട്, റാഫി കുലശേഖരപതി, റെനീസ് മുഹമ്മദ്, സിബി മൈലപ്ര, റോബിൻ മോൻസി, രമേശ് കടമ്മനിട്ട, ജോമോൻ കോഴഞ്ചേരി, ശ്യാം എസ്.കോന്നി എന്നിവർ പ്രസംഗിച്ചു. വിജയ് ഇന്ദുചൂഡൻ, സാംജി ഇടമുറി, ബിബിൻ ബേബി, ടി.ജി.നിതിൻ, എം.കെ.കാഞ്ചന, നെജോ മെഴുവേലി, ക്രിസ്റ്റോ പെരിങ്ങനാട്, ചിത്ര രാമചന്ദ്രൻ, ടെറിൻ, ബിന്ദു ബിനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അന്വേഷണം പൂരം കലക്കലിൽ ആവിയായി: മാത്യു കുഴൽനാടൻ
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേന്ദ്ര ഏജൻസി എസ്എഫ്ഐഒ അന്വേഷണം തൃശൂർ പൂരം കലക്കലിൽ ആവിയായിപ്പോയെന്നു മാത്യു കുഴൽനാടൻ എംഎൽഎ. അന്വേഷണ ഏജൻസി പൂരം കലക്കലോടെ ജീവനൊടുക്കി. തൃശൂർ പൂരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ ബിജെപിക്ക് യാതൊരു വേദനയും ഇല്ല. സിപിഎം–ആർഎസ്എസ് ധാരണയുണ്ടായിരുന്നു. അതിന് കേരള പൊലീസിനെ ഉപയോഗിച്ചെന്നാണ് ആരോപണങ്ങൾ.
പൊലീസിനെ ഉപയോഗിച്ച് പൂരം അട്ടിമറിച്ചെന്ന കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിനു കാരണമായത് പൂരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായി തെളിവുകൾ ധാരാളമുണ്ടെന്നും നേരത്തെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.പ്രധാനമന്ത്രിയുടെ ഔദാര്യത്തിലാണ് മുഖ്യമന്ത്രിയായി പിണറായി തുടരുന്നത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ തർക്കങ്ങളുണ്ടായപ്പോൾ തന്റെ ഫോൺ ചോർത്തിയിരുന്നെന്നും എംഎൽഎ ആരോപിച്ചു.
കേരള പൊലീസിൽ ബിജെപിക്ക് അനുകൂലമായി ‘സംഘിവൽക്കരണം’ നടക്കുന്നെന്ന് ഇടതുപക്ഷത്തുള്ളവർ തന്നെ ആരോപണം ഉന്നയിക്കുന്നുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്കെതിരെ ആരോപണമുണ്ടായി. പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിട്ടും മുഖ്യമന്ത്രി, ഡിജിപി എന്നിവരും സിപിഎമ്മും വ്യക്തമായി പ്രതികരിച്ചിട്ടില്ല. പി.വി.അൻവറിന്റെ ആരോപണം അതേപടി പിന്തുടരുന്നില്ലെന്നും എന്നാൽ മുഖ്യമന്ത്രി വിശദീകരണം നൽകാത്തത് ആരോപണം ബലപ്പെടുത്തുന്നെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.