നിരണം ∙അപ്പർ കുട്ടനാട് ജലോത്സവം ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ മേൽ‌പാടം ചുണ്ടൻ ഒന്നാം സ്ഥാനവും വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനവും നേടി. വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ നവജ്യോതിയും ഷോട്ട് പുളിക്കത്തറയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിൽ ദാനിയേൽ ഒന്നാം സ്ഥാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരണം ∙അപ്പർ കുട്ടനാട് ജലോത്സവം ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ മേൽ‌പാടം ചുണ്ടൻ ഒന്നാം സ്ഥാനവും വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനവും നേടി. വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ നവജ്യോതിയും ഷോട്ട് പുളിക്കത്തറയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിൽ ദാനിയേൽ ഒന്നാം സ്ഥാനവും സെന്റ് ജോർജ് രണ്ടാം സ്ഥാനവും നേടി. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

അപ്പർ കുട്ടനാട് ബോട്ട് ക്ലബ് പ്രസിഡന്റ് ജയിംസ് കുരുവിള അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി നൈനാൻ, ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ‌, ബ്ലോക്ക് പഞ്ചായത്തംഗം എം.ബി.അനീഷ്, എം.ബി.സതീഷ് കുമാർ എന്നിവർ‌ പ്രസംഗിച്ചു. അപ്പർ കുട്ടനാട് ബോട്ട് ക്ലബ് രക്ഷാധികാരി കോശി ഏബ്രഹാം ഇലഞ്ഞിക്കൽ ട്രോഫികൾ സമ്മാനിച്ചു. ജലോത്സവത്തിനിടെ വള്ളം മറിഞ്ഞ് മുങ്ങിപ്പോയ രണ്ടു പേരെ പത്തനംതിട്ട സ്കൂബ ടീം അംഗങ്ങൾ രക്ഷപ്പെടുത്തി.

ADVERTISEMENT

ഓളങ്ങളിൽ പെട്ടു മറിഞ്ഞ ചെറുവള്ളത്തിലുണ്ടായിരുന്ന സാബു, ജയിംസ് എന്നിവരാണ് മുങ്ങിപ്പോയത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജില്ലാ സ്കൂബ ടീം അംഗങ്ങൾ വെള്ളത്തിലേക്കു ചാടി മുങ്ങി ഇരുവരെയും ജലോപരിതലത്തിലെത്തിക്കുകയും തുടർന്നു സേനയുടെ റബർ ഡിങ്കിയിലുണ്ടായിരുന്ന ഹോംഗാർഡിന്റെ സഹായത്താൽ ഡിങ്കിയിൽ കയറ്റി പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഇരുവരെയും കരയ്ക്കെത്തിച്ച്, കരയിലുണ്ടായിരുന്ന ബന്ധുക്കളെ ഏൽപിച്ചു.