ചെങ്ങന്നൂർ ∙ പമ്പാനദിയിലെ മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ നടന്ന ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടം മറിഞ്ഞ് തുഴച്ചിൽക്കാരൻ മരിച്ചു. മുതവഴി നടുവിലേത്ത് ഹരിദാസിന്റെയും രമണിയുടെയും മകൻ വിഷ്ണുദാസ് (അപ്പു–22) ആണ് മരിച്ചത്. ഇതേത്തുടർന്ന് എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ മത്സരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ പമ്പാനദിയിലെ മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ നടന്ന ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടം മറിഞ്ഞ് തുഴച്ചിൽക്കാരൻ മരിച്ചു. മുതവഴി നടുവിലേത്ത് ഹരിദാസിന്റെയും രമണിയുടെയും മകൻ വിഷ്ണുദാസ് (അപ്പു–22) ആണ് മരിച്ചത്. ഇതേത്തുടർന്ന് എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ മത്സരങ്ങൾ ഉപേക്ഷിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ മത്സരത്തിനിടെയാണ് അപകടം. മത്സരിച്ച കോടിയാട്ടുകര, മുതവഴി പള്ളിയോടങ്ങൾ സ്റ്റാർട്ടിങ് പോയിന്റ് പിന്നിട്ട ശേഷം ഒരേ ട്രാക്കിലെത്തി തമ്മിൽ കൂട്ടിമുട്ടുകയായിരുന്നു.

ആദ്യം കോടിയാട്ടുകര പള്ളിയോടത്തിലെ 5 തുഴച്ചിൽക്കാർ നദിയിൽ വീണു. തുഴച്ചിൽ തുടർന്ന പള്ളിയോടങ്ങൾ വീണ്ടും കൂട്ടിമുട്ടിയതോടെ മുതവഴി പള്ളിയോടം മറിഞ്ഞു.  നദിയിൽ മുങ്ങിയ ഈ പള്ളിയോടത്തിലെ തുഴച്ചിൽക്കാരനായിരുന്ന വിഷ്ണുദാസിനെ കാണാതായി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ കണ്ടെത്തി സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  എറണാകുളത്ത് ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാരനായിരുന്നു വിഷ്ണു. സഹോദരി: ശ്രീലക്ഷ്മി.

ADVERTISEMENT

ആരവം നിലച്ചു, വിഷാദം നിറഞ്ഞൊഴുകി ഇറപ്പുഴ നെട്ടായം 
ചെങ്ങന്നൂർ ∙ പമ്പാനദിയിലെ മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ നടന്ന ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിനിടെ മറിഞ്ഞ മുതവഴി പള്ളിയോടത്തിൽ നിന്നു നദിയിൽ വീണ തുഴച്ചിൽക്കാരനെ കാണാതായെന്ന അറിയിപ്പ് ലൗഡ് സ്പീക്കറിലൂടെ പുറത്തു കേട്ടതോടെ, അതുവരെ ആർപ്പുവിളികളുടെ ആവേശത്തിലായിരുന്ന ഇറപ്പുഴ നെട്ടായത്തിന്റെ ഇരുകരകളും നിശബ്ദമായി. 

പള്ളിയോടത്തിലെ ബാക്കി എല്ലാവരും കരയ്ക്കു കയറിയെന്ന് അറിഞ്ഞതോടെ വിഷ്ണുവും അക്കരെ എവിടെയെങ്കിലും ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഫയർഫോഴ്സിന്റെയും സംഘാടകർ ഏർപ്പെടുത്തിയതുമായ ബോട്ടുകൾ അക്കരെ വിഷ്ണുവിനെ തിരഞ്ഞു പാഞ്ഞു. ഒടുവിൽ നദിയിൽ നിന്നു കണ്ടെത്തുമ്പോഴും പ്രതീക്ഷ കൈവിട്ടില്ല. എന്നാൽ ആശുപത്രിയിൽ എത്തിക്കാനായെങ്കിലും വിഷ്ണു വിട പറഞ്ഞിരുന്നു. മരിച്ച വിഷ്ണുവിന്റെ പിതാവ് ഹരിദാസ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അമ്മ രമണി ഹരിതകർമ സേനാംഗവും. 

ADVERTISEMENT

ആ ദുരന്തത്തിന് അമ്മയും സാക്ഷി
ചെങ്ങന്നൂർ ∙ ‘നടുവിലേത്ത് അപ്പു അക്കരെ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഉടൻ വിവരം അറിയിക്കണം’ ചതയം ജലോത്സവ പവലിയനിൽ നിന്ന് ഈ അറിയിപ്പ് കേട്ടയുടൻ കരയിൽ വള്ളംകളി കണ്ടു നിന്ന വിഷ്ണുദാസിന്റെ (അപ്പു) അമ്മ രമണിയുടെ നെഞ്ച് പൊള്ളി. പമ്പയിൽ മുങ്ങിയ മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരെ ബോട്ടുകളിൽ കയറ്റി പവലിയനിലേക്ക് എത്തിക്കുകയായിരുന്നു സംഘാടകർ അപ്പോൾ. 

പവലിയനിലേക്ക് ഓടിയെത്തിയ രമണിയുടെ കണ്ണുകളിൽ ആശങ്കയുടെ കടൽ. അക്കരെ തന്നെ ഉണ്ടാകും എന്നു സമാധാനിപ്പിച്ചു സംഘാടകരും അപ്പുവിനൊപ്പം തുഴഞ്ഞ സുഹൃത്തുക്കളും. ആ മറുപടികളൊന്നും അത്ര സമാധാനം നൽകിയില്ലെങ്കിലും പ്രതീക്ഷയോടെയാണ് രമണി പവലിയനിൽ നിന്നിറങ്ങിയത്. ആ പ്രതീക്ഷയ്ക്ക് അധികം ആയു‍സ്സ് ഉണ്ടായില്ലെന്നതു നാടിനാകെ വേദനയായി. 

English Summary:

A joyous boat race in Chengannur, Kerala, turned tragic when a snake boat capsized, leading to the death of a young oarsman, Vishnu Das. The incident has left the community in mourning and raised concerns about safety during boat races.