മാലിന്യം തള്ളാൻ വരേണ്ട; ക്യാമറ കാണുന്നുണ്ട്
കോന്നി∙ടൗണിലെ മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിവിധ സ്ഥലങ്ങളിലായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പഞ്ചായത്ത് പദ്ധതിയിൽ 15 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അനി സാബു മുൻകൈ എടുത്ത് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നെങ്കിലും ദിവസങ്ങൾ

കോന്നി∙ടൗണിലെ മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിവിധ സ്ഥലങ്ങളിലായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പഞ്ചായത്ത് പദ്ധതിയിൽ 15 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അനി സാബു മുൻകൈ എടുത്ത് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നെങ്കിലും ദിവസങ്ങൾ കഴിയുന്തോറും മാലിന്യം വർധിച്ചു വരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ തെളിവു സഹിതം കണ്ടെത്തിയാൽ മാത്രമേ പിഴ ഈടാക്കാനും നിയമ നടപടി സ്വീകരിക്കാനും കഴിയൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.
പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചതോടെ പദ്ധതി നടപ്പാക്കുകയായിരുന്നു. ഇട റോഡുകളിലും കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപത്തും ചന്തയിലും കെഎസ്ആർടിസി സ്റ്റേഷൻ പരിസരത്തും മയൂർ ഏലായിലെ തോട്ടിലും സംസ്ഥാന പാതയിലെയും പോസ്റ്റ് ഓഫിസ് റോഡ്, ആനക്കൂട് റോഡ് എന്നിവിടങ്ങളിലെ ഓടകളിലുമാണു രാത്രികാലങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നത്. ഇത് കണ്ടുപിടിക്കാനായി നാലും കൂടുന്ന കോന്നി സെൻട്രൽ ജംക്‌ഷനിൽ നാല് ഭാഗവും കവർ ചെയ്യുന്ന വിധം നാല് ക്യാമറകളാണ് സ്ഥാപിച്ചത്.
ഇത്തരത്തിൽ കെഎസ്ആർടിസി സ്റ്റേഷൻ ഭാഗം, ബസ് സ്റ്റാൻഡ്, ചന്ത, ടാക്സി സ്റ്റാൻഡ്, മയൂർ ഏല, പഞ്ചായത്ത് ഓഫിസ് ഭാഗം, പൊലീസ് സ്റ്റേഷൻ ഭാഗം, സഞ്ചായത്ത് കടവ് ഭാഗം തുടങ്ങി മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിലെല്ലാം ക്യാമറ സ്ഥാപിച്ചു കഴിഞ്ഞു. ഗതാഗത നിയമ ലംഘനങ്ങൾ ഉൾപ്പെടെ കണ്ടെത്താനും ക്യാമറ കൊണ്ട് കഴിയുമെന്നാണ് കരുതുന്നത്.