അമ്മ തനിച്ച് പോകേണ്ട, എനിക്ക് പേടിയാണ്! അക്ഷര ക്ലാസിൽ എഴുതിക്കൊണ്ടു വന്ന ഡയറിയിലെ വാക്കുകൾ ഇങ്ങനെ..
സീതത്തോട്∙കാട്ടാന ഭീതിയിൽ സീതത്തോട്, ചിറ്റാർ ഗ്രാമങ്ങൾ ഒരു പോലെ ആശങ്കയിൽ കഴിയുമ്പോൾ ഒന്നാം ക്ലാസുകാരിയുടെ സ്കൂൾ ഡയറിക്കുറിപ്പ് നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ആശങ്കയുടെ നേർകാഴ്ചയായി മാറുന്നു. ചിറ്റാർ പടയണിപാറ കെവിഎൽപി സ്കൂളിലെ ഒന്നാം ക്ലാസുകാരി അക്ഷര കലേഷിന്റെ ഡയറിക്കുറിപ്പ് വായിച്ചാൽ ആ കുഞ്ഞു

സീതത്തോട്∙ കാട്ടാന ഭീതിയിൽ സീതത്തോട്, ചിറ്റാർ ഗ്രാമങ്ങൾ ഒരു പോലെ ആശങ്കയിൽ കഴിയുമ്പോൾ ഒന്നാം ക്ലാസുകാരിയുടെ സ്കൂൾ ഡയറിക്കുറിപ്പ് നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ആശങ്കയുടെ നേർകാഴ്ചയായി മാറുന്നു. ചിറ്റാർ പടയണിപാറ കെവിഎൽപി സ്കൂളിലെ ഒന്നാം ക്ലാസുകാരി അക്ഷര കലേഷിന്റെ ഡയറിക്കുറിപ്പ് വായിച്ചാൽ ആ കുഞ്ഞു മനസ്സിൽ പോലും കാട്ടാനകൾ എത്രമാത്രം ഭീതി പരത്തുന്നുണ്ടെന്ന് വ്യക്തമാകും.
ക്ലാസിൽ എഴുതിക്കൊണ്ടു വന്ന ഡയറിയിലെ വാക്കുകൾ ഇങ്ങനെ....
‘ചിറ്റാർ–സീതത്തോട് റോഡിൽ കാട്ടാന ശല്യം. അമ്മ സ്കൂട്ടറിൽ ജോലിക്ക് പോകുന്നത് എനിക്ക് പേടിയാണ്’. എന്ന കുറിപ്പിനൊപ്പം റോഡ് മുറിച്ചു കടന്ന് പോകുന്ന രണ്ട് കൊമ്പനാനകളുടേയും ഈ സമയം റോഡിൽ തടഞ്ഞിട്ടിരിക്കുന്ന ‘ആവേമരിയ’ സ്വകാര്യ ബസും, ആനകളെ കാണാൻ റോഡിൽ കാത്ത് നിൽക്കുന്ന ആൾക്കൂട്ടവും, സ്കൂട്ടറിൽ ആനയെ കണ്ടു നിൽക്കുന്ന അമ്മയുടെ ചിത്രവും അടങ്ങിയതായിരുന്നു ഡയറിക്കുറിപ്പ്.ഒന്നാം ക്ലാസുകാർ പതിവായി ഡയറി എഴുതാറുണ്ട്.ഇന്നലെ രാവിലെ ക്ലാസിൽ എത്തിയപ്പോഴാണ് കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതെന്ന് ക്ലാസ് ടീച്ചർ ദേവിക ജോബ് പറയുന്നു.
ചിറ്റാർ തെക്കേക്കരയിലാണ് അക്ഷരയും പിതാവ് കലേഷും മാതാവ് ശരണ്യയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ശരണ്യ സീതത്തോട്ടിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. എന്നും രാവിലെ സ്കൂട്ടറിലാണ് ജോലിക്കു പോകുന്നത്. മിക്കപ്പോഴും രാവിലെ ചിറ്റാർ ഊരാമ്പാറയിൽ എത്തുമ്പോൾ കാട്ടാനകൾ കൈതത്തോട്ടത്തിൽ നിന്നും മടങ്ങിപ്പോകുന്ന സമയമായിരിക്കും.
കഴിഞ്ഞ ദിവസം രാവിലെ ഡ്യൂട്ടിക്കായി വരുമ്പോൾ ആന ഇറങ്ങുന്ന കൃത്യം സമയമായിരുന്നു. ശരണ്യ ഉൾപ്പെടെയുള്ളവരെ ഊരാമ്പാറയിൽ പൊലീസ് തടഞ്ഞു. ആന പോയതിനു ശേഷമാണ് ആശുപത്രിയിലേക്കു പോയത്. രാവിലെ കണ്ട ആന വിശേഷങ്ങൾ എല്ലാം ശരണ്യ വീട്ടിൽ ചെന്നപ്പോൾ മകൾ അക്ഷരയോടും പറഞ്ഞിരുന്നു.
ജോലിക്കു പോകുമ്പോൾ അമ്മ അനുഭവിക്കുന്ന ആശങ്കകൾ കുഞ്ഞു മനസ്സിനെ ഏറെ വേദനിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തതാണ് ഡയറിക്കുറിപ്പിലെഴുതാൻ പ്രേരണയായതെന്ന് പിതാവ് കലേഷ് പറഞ്ഞു. ഡയറിയിലെ കുറിപ്പും ചിത്രവും കണ്ടപ്പോൾ കലേഷാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.അള്ളുങ്കൽ വനത്തിൽ നിന്നും കക്കാട്ടാറ് കടന്ന് റബർ തോട്ടത്തിലൂടെ എത്തുന്ന കാട്ടാനകൾ സീതത്തോട്–ചിറ്റാർ റോഡ് മുറിച്ച് കടന്ന് ഊരാമ്പാറയിൽ കൈതത്തോട്ടത്തിൽ കഴിഞ്ഞ ഒന്നര മാസമായി പതിവായി എത്തുന്നുണ്ട്.