ആകാശത്തു നിന്നു തുമ്പിക്കൈ രൂപത്തിൽ താഴേക്കു ചുഴി; 20 മിനിറ്റ് നീണ്ടുനിന്ന പ്രതിഭാസം– വിഡിയോ
വിഴിഞ്ഞം∙ആശങ്ക ഉയർത്തി കടലിൽ നിന്നു പെട്ടെന്നു തിരച്ചുഴി കുഴൽ രൂപത്തിൽ ആകാശത്തേക്ക് ഉയർന്നു. ആകാശത്തു നിന്നു തുമ്പിക്കൈ രൂപത്തിൽ ചുഴി താഴേക്കും നീണ്ടു. കടലിൽ നിന്നു കരയിലേക്ക് നീങ്ങിയ ചുഴി രൂപത്തിലുള്ള തിര രാജ്യാന്തര തുറമുഖത്തിനു സമീപം വലിയ കടപ്പുറ തീരത്തിനോടടുത്തു എത്തി ശക്തി കുറഞ്ഞു കാണാതായി.

വിഴിഞ്ഞം∙ ആശങ്ക ഉയർത്തി കടലിൽ നിന്നു പെട്ടെന്നു തിരച്ചുഴി കുഴൽ രൂപത്തിൽ ആകാശത്തേക്ക് ഉയർന്നു. ആകാശത്തു നിന്നു തുമ്പിക്കൈ രൂപത്തിൽ ചുഴി താഴേക്കും നീണ്ടു. കടലിൽ നിന്നു കരയിലേക്ക് നീങ്ങിയ ചുഴി രൂപത്തിലുള്ള തിര രാജ്യാന്തര തുറമുഖത്തിനു സമീപം വലിയ കടപ്പുറ തീരത്തിനോടടുത്തു എത്തി ശക്തി കുറഞ്ഞു കാണാതായി. ഇന്നലെ ഉച്ച കഴിഞ്ഞു 3നു ശേഷമാണ് തീര വാസികളെ അമ്പരപ്പിച്ചും ആശങ്ക ഉണർത്തിയുമുള്ള പ്രതിഭാസം. പിന്നാലെ മഴ പെയ്തു. ആശങ്ക വേണ്ടെന്നും ഫെയർ വെതർ വാട്ടർ സ്പൗട്ട് പ്രതിഭാസമാകാമെന്നും വിദഗ്ധർ. ചക്രവാളസീമ ഭാഗത്തു നിന്നാണ് പ്രതിഭാസത്തിനു തുടക്കമെന്നു ദൃക്സാക്ഷികൾ. കോവളം, വിഴിഞ്ഞം തീരത്തുള്ളവരാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്.
കടലിൽ പ്രത്യേക സ്ഥലത്ത് പുകച്ചുരുൾ പോലെ തോന്നിച്ചതായി കാഴ്ച കണ്ടവർ പറഞ്ഞു. ജലയാനങ്ങൾക്കു തീ പിടിച്ചതാണോ എന്നു ചിലർ സംശയിച്ചു. പെട്ടെന്നു ആകാശത്തേക്ക് പുക സമാനമായി ചുഴിച്ചുരുൾ ഉയർന്നു. പിന്നീട് കരയിലേക്ക് ജലം തിളച്ചു മറിയും പോലെ ചുഴി രൂപം ചലിച്ചെത്തി ശക്തി കുറഞ്ഞു അപ്രത്യക്ഷമായി. ഏതാണ്ട് 20 മിനിട്ട് നീണ്ട പ്രതിഭാസം. ആശങ്കക്കിടയിലും അപ്രതീക്ഷിത കാഴ്ച പകർത്താൻ തീരത്ത് നല്ല തിരക്കായിരുന്നു.
വിഴിഞ്ഞം∙ തണുത്ത കാറ്റ് ചൂടുള്ള വെള്ളത്തിനു മുകളിലൂടെ കടന്നു പോകുമ്പോഴാണ് ഇത്തരം പ്രതിഭാസം രൂപപ്പെടുകയെന്ന് ഹൈദ്രാബാദ് കേന്ദ്രമായുള്ള ദേശീയ സമുദ്ര സ്ഥിതിവിവര കേന്ദ്ര(ഇൻകോയ്സ്)ഗ്രൂപ്പ് ഡയറക്ടർ ഡോ.ടി.എം.ബാലകൃഷ്ണൻ പറഞ്ഞു.ഫെയർ വെതർ വാട്ടർ സ്പൗട്ട് പ്രതിഭാസമാണ് ഇതെന്നാണ് അനുമാനം. ടൊർണാഡിക് വാട്ടർ സ്‌പൗട്ടുകൾ പോലെ അപകടകാരിയല്ല. എന്നാൽ ജലയാനങ്ങൾ ഇതിനു സമീപം പോകുന്നത് അപകടകരമാണ്.
കോവളത്ത് മുൻപും, ഒക്ടോബറിൽ
കോവളം∙ തീരത്തോടടുത്ത കടലിൽ 2003 ഒക്ടോബർ 19ന് വൈകിട്ട് ഇത്തരം പ്രതിഭാസം ദൃശ്യമായിരുന്നു. വിദേശികളുൾപ്പെടെ അദ്ഭുതപ്പെട്ട പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിൽ നിന്നടക്കമുള്ള വിദഗ്ധ സംഘം എത്തിയിരുന്നു. വാട്ടർ സ്പൗട്ട് പ്രതിഭാസം എന്നായിരുന്നു അന്നും അധികൃതർ വെളിപ്പെടുത്തിയത്.