കെഎസ്ആർടിസി ഗാരിജ് വെള്ളത്തിൽ; പരാതി പറഞ്ഞ് മടുത്തെന്ന് ജീവനക്കാർ
പത്തനംതിട്ട∙തിമിർത്തുപെയ്ത മഴയിൽ കെഎസ്ആർടിസി ഗാരിജ് വെള്ളത്തിലായി. ഗാരിജിനുള്ളിലെ മെക്കാനിക്കൽ വിഭാഗം ഓഫിസിലും ബസുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലത്തും ഉൾപ്പെടെ ഗാരിജ് പൂർണമായും വെള്ളത്തിലായി. ഇന്നലെ വൈകിട്ട് ശക്തമായ മഴയാണ് നഗരത്തിൽ പെയ്തത്. പുതിയ ബസ് ടെർമിനൽ നിർമിച്ചതിലെ അപാകതയാണ് ഗാരിജിൽ

പത്തനംതിട്ട∙തിമിർത്തുപെയ്ത മഴയിൽ കെഎസ്ആർടിസി ഗാരിജ് വെള്ളത്തിലായി. ഗാരിജിനുള്ളിലെ മെക്കാനിക്കൽ വിഭാഗം ഓഫിസിലും ബസുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലത്തും ഉൾപ്പെടെ ഗാരിജ് പൂർണമായും വെള്ളത്തിലായി. ഇന്നലെ വൈകിട്ട് ശക്തമായ മഴയാണ് നഗരത്തിൽ പെയ്തത്.
പുതിയ ബസ് ടെർമിനൽ നിർമിച്ചതിലെ അപാകതയാണ് ഗാരിജിൽ വെള്ളം കയറാൻ കാരണമായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും പറയുന്നത്. ഗാരിജിനേക്കാൾ 2 മീറ്റർ ഉയർത്തിയാണ് യാഡ് നിർമിച്ചത്. മഴ വെള്ളം ഒഴുകി പോകാനുള്ള സംവിധാനവും ഇല്ല. ഇതുകാരണം മഴവെള്ളം പൂർണമായും ഗാരിജിലേക്കാണ് ഒലിച്ചിറങ്ങുന്നത്. സർവീസ് കഴിഞ്ഞ് ഡ്രൈവർമാർ എഴുതി നൽകുന്ന അറ്റകുറ്റപ്പണികൾ മഴയുള്ള ദിവസങ്ങളിൽ നടത്താൻ പറ്റാത്ത അവസ്ഥയാണ്.
ബസ് ടെർമിനലിലെ ശുചിമുറിയുടെ ടാങ്കും നിറഞ്ഞു കിടക്കുകയാണ്. മഴ പെയ്തപ്പോൾ ശുചിമുറി മാലിന്യവും ഗാരിജിലേക്ക് ഒലിച്ചെത്തി. അസഹ്യമായ ദുർഗന്ധം കാരണം അവിടെ എങ്ങും നിൽക്കാൻ കഴിയില്ല. ഗാരിജിലേക്കു വെള്ളം ഒലിച്ചിറങ്ങുന്ന ഒഴിവാക്കാൻ നടപടി വേണമെന്ന് ഒന്നര വർഷമായി ജീവനക്കാരുടെ യൂണിയനുകൾ ആവശ്യപ്പെടുകയാണ്.
എംഡിയും മന്ത്രിയും വിളിച്ച യോഗങ്ങളിൽ പലതവണ വിഷയം അവതരിപ്പിച്ചതാണ്. എന്നാൽ പരിഹാരം ഉണ്ടാക്കാൻ അധികൃതർക്ക് താൽപര്യമില്ല. കെഎസ്ആർടിസിയുടെ ജില്ലാ വർക്‌ഷോപ്പാണിത്. ശബരിമല സർവീസിന്റെ ഹബ്ബും ഇതാണ്. പമ്പ സർവീസിന് എത്തുന്ന ബസുകൾക്ക് തകരാർ ഉണ്ടായാൽ ഇവിടെയാണ് നന്നാക്കേണ്ടത്. മഴപെയ്തു വെള്ളം കയറുന്നതിനാൽ അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനവും ഇല്ല.