പത്തനംതിട്ട ജില്ലയിൽ ഇന്ന് (24-10-2024); അറിയാൻ, ഓർക്കാൻ
യോഗ പരിശീലകരാകാം:പുളിക്കീഴ് ∙ ബ്ലോക്ക് പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള യോഗപരിശീലന പരിപാടിയിലേക്ക് പരിശീലകരെ നിയമിക്കും. യോഗ്യത- ബിഎൻവൈഎസ്/ബിഎഎംഎസ്/എംഎസ്‌സി യോഗ/പിജി ഡിപ്ലോമ ഇൻ യോഗ/ യോഗ അസോസിയേഷൻ ഓഫ് കേരള/സ്പോർട്സ് കൗൺസിൽ നിന്നോ ലഭിച്ച യോഗ ട്രെയിനർ സർട്ടിഫിക്കറ്റ്. സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും
യോഗ പരിശീലകരാകാം:പുളിക്കീഴ് ∙ ബ്ലോക്ക് പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള യോഗപരിശീലന പരിപാടിയിലേക്ക് പരിശീലകരെ നിയമിക്കും. യോഗ്യത- ബിഎൻവൈഎസ്/ബിഎഎംഎസ്/എംഎസ്‌സി യോഗ/പിജി ഡിപ്ലോമ ഇൻ യോഗ/ യോഗ അസോസിയേഷൻ ഓഫ് കേരള/സ്പോർട്സ് കൗൺസിൽ നിന്നോ ലഭിച്ച യോഗ ട്രെയിനർ സർട്ടിഫിക്കറ്റ്. സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും
യോഗ പരിശീലകരാകാം:പുളിക്കീഴ് ∙ ബ്ലോക്ക് പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള യോഗപരിശീലന പരിപാടിയിലേക്ക് പരിശീലകരെ നിയമിക്കും. യോഗ്യത- ബിഎൻവൈഎസ്/ബിഎഎംഎസ്/എംഎസ്‌സി യോഗ/പിജി ഡിപ്ലോമ ഇൻ യോഗ/ യോഗ അസോസിയേഷൻ ഓഫ് കേരള/സ്പോർട്സ് കൗൺസിൽ നിന്നോ ലഭിച്ച യോഗ ട്രെയിനർ സർട്ടിഫിക്കറ്റ്. സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും
യോഗ പരിശീലകരാകാം: പുളിക്കീഴ് ∙ ബ്ലോക്ക് പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള യോഗപരിശീലന പരിപാടിയിലേക്ക് പരിശീലകരെ നിയമിക്കും. യോഗ്യത- ബിഎൻവൈഎസ്/ബിഎഎംഎസ്/എംഎസ്‌സി യോഗ/പിജി ഡിപ്ലോമ ഇൻ യോഗ/ യോഗ അസോസിയേഷൻ ഓഫ് കേരള/സ്പോർട്സ് കൗൺസിൽ നിന്നോ ലഭിച്ച യോഗ ട്രെയിനർ സർട്ടിഫിക്കറ്റ്. സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റയും സഹിതം പുളിക്കീഴ് ഐസിഡിഎസ് ഓഫിസിൽ നവംബർ 6നു മുൻപു ലഭ്യമാക്കണം. 0469 2610016. ഇ-മെയിൽ: cdpopkz9@gmail.com.
വൈദ്യുതിമുടക്കം
തോട്ടഭാഗം വൈദ്യുതി സെക്‌ഷനിലെ പാടത്തുപാലം, മേതൃക്കോവിൽ എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.
അപ്രന്റീസ്ഷിപ് പരിശീലനം
പട്ടികജാതി വിഭാഗത്തിൽപെട്ട അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് തൊഴിൽപരിചയം നേടുന്നതിനായി സർക്കാർ സ്ഥാപനങ്ങളിൽ സ്റ്റൈപ്പെൻഡോടുകൂടി പരിശീലനം നൽകുന്നു.ബിഎസ്‌സി നഴ്സിങ്, ജനറൽ നഴ്സിങ്, ആയുർവേദ ബിഎസ്‌സി നഴ്സിങ്, ആയുർവേദ നഴ്സിങ്, ഹോമിയോ നഴ്സിങ്, കം ഫാർമസിസ്റ്റ്, എംഎൽടി, ഫാർമസി, റേഡിയോഗ്രഫർ പാരാ മെഡിക്കൽ യോഗ്യതയുളളവർ, എൻജിനീയറിങ്, പോളിടെക്നിക്, ഐടിഐ, അംഗീകൃത തെറപ്പിസ്റ്റുകൾ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസ്സിൽ താഴെയുളള ഗ്രാമസഭാലിസ്റ്റിൽ ഉൾപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അതത് പഞ്ചായത്ത് ഓഫിസുകളിൽ അപേക്ഷിക്കണം. അവസാന തീയതി നവംബർ 5. 0468 2322712.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ) ട്രെയിനിങ് ഡിവിഷൻ നവംബറിൽ ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രഫഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത എസ്എസ്എൽസി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ/ റെഗുലർ/ പാർട്ട് ടൈം ബാച്ചുകൾ. മികച്ച കമ്പനികളിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരം. 8304926081.
കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ
കല്ലൂപ്പാറ പഞ്ചായത്തിൽ കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഒരു ഒഴിവ്. പ്രായം 18 നും 45 നും ഇടയിൽ. നിയമനകാലാവധി 2025 മാർച്ച് 31 വരെ. കല്ലൂപ്പാറ പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. യോഗ്യത : എംഎസ്ഡബ്ല്യൂ/ തത്തുല്യ യോഗ്യതയായ വിമൻ സ്റ്റഡീസ് സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം 29നു മുൻപു കല്ലൂപ്പാറ ഐസിഡിഎസ് സൂപ്പർവൈസർക്ക് അപേക്ഷ സമർപ്പിക്കാം.
ഐടിഐ പ്രവേശനം
ചെങ്ങന്നൂർ സർക്കാർ വനിത ഐടിഐ യിലെ എൻസിവിടി അംഗീകൃത കോഴ്സുകളായ സർവേയർ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലിഷ്), ഡ്രെസ്സ് മേക്കിങ് ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 30ന് വൈകിട്ട് 5നു മുൻപ് ഐടിഐയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. 04792457496, 9747454553.
(പിഎൻപി 2280/24) സിഡിഎസുകളിൽ അക്കൗണ്ടന്റുമാർ
ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റായി തിരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസ്, www.kudumbashree.org എന്ന വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നാളെ. ഒഴിവുകളുടെ എണ്ണം അഞ്ച്. എഴുത്തു പരീക്ഷ നവംബർ 9ന് . യോഗ്യത : അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും, ടാലിയും. കംപ്യൂട്ടർ പരിജ്ഞാനവും അക്കൗണ്ടിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിലാസം : ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, മൂന്നാം നില, കലക്ടറേറ്റ് പത്തനംതിട്ട. 0468 222 1807
മാസ്റ്റേഴ്സ് മത്സരം; റജിസ്ട്രേഷൻ
പന്തളം ∙ നവംബർ 16, 17 തീയതികളിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കുന്ന 43ാമത് സംസ്ഥാന മാസ്റ്റേഴ്സ് കായിക മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 31ന് മുൻപ് റജിസ്റ്റർ ചെയ്യണം. 30 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം.