സ്നേഹ വീടൊരുങ്ങി; ഷക്കീല ബീവിക്കും കുടുംബത്തിനും അന്തിയുറങ്ങാൻ പുതിയ വീടായി
റാന്നി ∙ സ്നേഹത്തോടെ കരങ്ങൾ ചേർത്തുപിടിച്ചപ്പോൾ ഷക്കീല ബീവിക്കും കുടുംബത്തിനും അന്തിയുറങ്ങാൻ പുതിയ വീടായി. ലളിതമായ ചടങ്ങിൽ ഗൃഹപ്രവേശവും നടത്തി.ഇട്ടിയപ്പാറ ആനത്തടം കൂനംമാങ്കൽ ഷക്കീല ബീവി ഭർത്താവിനൊപ്പം പാലക്കാട്ടായിരുന്നു താമസം. ഭർത്താവ് അപകടത്തിൽ മരിച്ചതോടെ സ്വന്തം നാട്ടിലേക്കു

റാന്നി ∙ സ്നേഹത്തോടെ കരങ്ങൾ ചേർത്തുപിടിച്ചപ്പോൾ ഷക്കീല ബീവിക്കും കുടുംബത്തിനും അന്തിയുറങ്ങാൻ പുതിയ വീടായി. ലളിതമായ ചടങ്ങിൽ ഗൃഹപ്രവേശവും നടത്തി. ഇട്ടിയപ്പാറ ആനത്തടം കൂനംമാങ്കൽ ഷക്കീല ബീവി ഭർത്താവിനൊപ്പം പാലക്കാട്ടായിരുന്നു താമസം. ഭർത്താവ് അപകടത്തിൽ മരിച്ചതോടെ സ്വന്തം നാട്ടിലേക്കു തിരിച്ചെത്തുകയായിരുന്നു.
അമ്മ 5 സെന്റ് ഭൂമി നൽകിയെങ്കിലും വീട് നിർമിക്കാൻ പണമുണ്ടായിരുന്നില്ല. ആൺ മക്കൾ രണ്ടുപേരും പഠിക്കുകയാണ്. ഇവരുടെ ദുഃഖം കണ്ടറിഞ്ഞ് പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ ജോൺ ഏബ്രഹാമാണ് സുമനസ്സുകളുടെ സഹായം തേടി മുന്നിട്ടിറങ്ങിയത്. അദ്ദേഹത്തിന്റെ കൂനംമാങ്കൽ കുടുംബത്തിൽ ഉള്ളവരും സുഹൃത്തുക്കളും സഹായിച്ചപ്പോൾ 8 ലക്ഷം രൂപയ്ക്ക് കൊച്ചു വീടൊരുങ്ങി.
ഒരു തൂൺ സ്ഥാപിച്ചു വേണമായിരുന്നു വൈദ്യുതി കണക്‌ഷൻ എടുക്കാൻ. റേഷൻ കാർഡ് ബിപിഎൽ ആയതിനാൽ പണം അടയ്ക്കാതെ തൂൺ സ്ഥാപിക്കാൻ കെഎസ്ഇബി ജീവനക്കാർ മുന്നിട്ടുനിന്നു. തൂൺ നാട്ടി മണിക്കൂറുകൾക്കുള്ളിൽ ഒരു രൂപ ചെലവില്ലാതെ റാന്നി നോർത്ത് സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ ലിനോ തോമസിന്റെ നേതൃത്വത്തിൽ കണക്‌ഷൻ നൽകി. നടക്കില്ലെന്നു കരുതിയ സ്വപ്നമാണ് ഇതോടെ ഷക്കീല ബീവിക്കും കുടുംബത്തിനും യാഥാർഥ്യമായത്.