പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ- പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ വീണ്ടും ആഗതമായി. നവംബർ പരുമല തിരുമേനിയുടെ ഓർമയുടെ പുണ്യമാസമാണെന്ന് മലയാളക്കര ഒന്നാകെ തിരിച്ചറിയുന്നു. ഇതൊരു ആഗോള പെരുന്നാളായി മാറി എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. കാരണം മലങ്കര സഭാമക്കൾ

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ- പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ വീണ്ടും ആഗതമായി. നവംബർ പരുമല തിരുമേനിയുടെ ഓർമയുടെ പുണ്യമാസമാണെന്ന് മലയാളക്കര ഒന്നാകെ തിരിച്ചറിയുന്നു. ഇതൊരു ആഗോള പെരുന്നാളായി മാറി എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. കാരണം മലങ്കര സഭാമക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ- പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ വീണ്ടും ആഗതമായി. നവംബർ പരുമല തിരുമേനിയുടെ ഓർമയുടെ പുണ്യമാസമാണെന്ന് മലയാളക്കര ഒന്നാകെ തിരിച്ചറിയുന്നു. ഇതൊരു ആഗോള പെരുന്നാളായി മാറി എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. കാരണം മലങ്കര സഭാമക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ-
പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ വീണ്ടും ആഗതമായി. നവംബർ പരുമല തിരുമേനിയുടെ ഓർമയുടെ പുണ്യമാസമാണെന്ന് മലയാളക്കര ഒന്നാകെ തിരിച്ചറിയുന്നു. ഇതൊരു ആഗോള പെരുന്നാളായി മാറി എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. കാരണം മലങ്കര സഭാമക്കൾ കുടിയേറിയ സ്ഥലങ്ങളിലൊക്കെ വിശുദ്ധന്റെ നാമത്തിൽ ദേവാലയങ്ങൾ ഉയർന്നു കഴിഞ്ഞു. 

    പരിശുദ്ധന്റെ കബറിടസ്ഥാനം എന്ന നിലയിൽ പരുമല ആഗോള നാമമാകുന്നതും സവിശേഷമായ വളർച്ചയാണ്. ഡൽഹി ജനക് പുരിയിലെ ‘വടക്കിന്റെ പരുമലയും’ ഷാർജയിലെ ‘മരുഭൂമിയിലെ പരുമലയും’ കാനഡയിലെ ‘പരുമലയും’ തുടങ്ങി പരുമല എന്ന നാമം വിശ്രുതമാക്കുന്ന ഒട്ടേറെ ദേവാലയങ്ങൾ സഭയ്ക്കുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കേരളത്തിലെ ഉൾഗ്രാമത്തിൽ ജനിച്ച സാധാരണ മനുഷ്യൻ കാലം ചെയ്തിട്ട് പന്ത്രണ്ടു ദശകങ്ങൾക്കിപ്പുറവും വിശ്വാസികളുടെ മനസ്സിൽ മരണമില്ലാത്തവനായി ജീവിക്കുന്നത് അദ്ദേഹം കാലത്തെ വെല്ലുന്ന ‘വിശുദ്ധിയുടെ ഖനി’ ആയതുകൊണ്ടാണ്.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
ADVERTISEMENT

ദൈവത്തിന്റെ അന്ത:സത്തയായ വിശുദ്ധി മനുഷ്യനിലും മിഴിവോടെ കണ്ടെത്തപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് പരിശുദ്ധ പരുമല തിരുമേനി. ലോകത്തിൽനിന്നു വേറിട്ടുനിൽക്കുന്നതും ദൈവത്തിന്റെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുന്നതുമാണ് വിശുദ്ധി എന്ന് വേദപുസ്തകം വിലയിരുത്തുന്നു. ‘ദൈവ വഴി പരിശുദ്ധമാണ്. വിശുദ്ധനായിരിക്കാൻ അവൻ ഒരു മാനദണ്ഡവുമായി പൊരുത്തപ്പെടുന്നില്ല. അവനാണ് ആ മാനദണ്ഡം. അല്ലാതെ മറ്റൊന്നാകാൻ കഴിവില്ലാത്ത പരിശുദ്ധിയുടെ അനന്തമായ, അഗ്രാഹ്യമായ പൂർണതയോടെ അവൻ തികച്ചും വിശുദ്ധനാണ്.

അവൻ വിശുദ്ധനായതിനാൽ, അവന്റെ എല്ലാ ഗുണങ്ങളും വിശുദ്ധമാണ്. അതായത്, ദൈവത്തിന്റേതായി നാം കരുതുന്നതെന്തും വിശുദ്ധമായി കരുതണം’. അമേരിക്കൻ എഴുത്തുകാരനും സുവിശേഷകനുമായ എ.ഡബ്ല്യു.ടോസർ ദൈവത്തിന്റെ വിശുദ്ധിയെ വിലയിരുത്തുന്നുന്നത് ഇപ്രകാരമാണ്. പരിശുദ്ധ പരുമലത്തിരുമേനിയുടെ മധ്യസ്ഥതയിൽ പ്രാർഥന സമർപ്പിക്കുന്ന വിശ്വാസികൾക്ക് ആ വിശുദ്ധി സഹായമായി ഒഴുകി എത്തുന്നു. പരിശുദ്ധന്റെ മധ്യസ്ഥത വിലയേറിയതാണെന്നു ലോകം സാക്ഷിക്കുന്നു. പരുമലയിൽ തീർഥാടകരായെത്തുന്ന ജനസഹസ്രങ്ങൾ വിശുദ്ധന്റെ പ്രാർഥനയുടെ ഫലം അനുഭവിച്ചറിഞ്ഞവരാണ്. 

   ‘നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു (യാക്കോബ് 5:16) എന്നാണ് വചനം പറയുന്നത്.   യാക്കോബ് ശ്ലീഹ പഴയ നിയമ പ്രവാചകനായ ഏലിയാവിനെ ഇങ്ങനെയാണ് പരിചയപ്പെടുത്തുന്നത് – ‘ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു. അവൻ പ്രാർഥിച്ചപ്പോൾ മൂന്നര വർഷം മഴ നിന്നുപോയി, അവൻ വീണ്ടും പ്രാർഥിച്ചപ്പോൾ വീണ്ടും മഴ പെയ്തു ദേശത്തു ധാന്യം വിളഞ്ഞു’ (5:17,18). പരുമല തിരുമേനിയും സാധാരണ മനുഷ്യനിൽ നിന്നും അസാധാരണക്കാരനായി രൂപാന്തരപ്പെട്ടത് ജാഗരൂകമായ പ്രാർഥനയിലൂടെയാണ്. അദ്ദേഹത്തിന് മുൻപിൽ പ്രകൃതിയും, ദുഷ്ട ശക്തികളും, രോഗവുമൊക്കെ കീഴടങ്ങി.

പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല പള്ളി. ചിത്രം:മനോരമ

    ദൈവത്തോട് കടപ്പെട്ടിരുന്നതുപോലെ തന്നെ ലോകത്തോടും പരിശുദ്ധ പരുമല തിരുമേനി കടപ്പെട്ടിരുന്നു. അന്നത്തെ സാമൂഹിക വ്യവസ്ഥിതിക്കെതിരെ അദ്ദേഹം പടനയിച്ചു. അറിവില്ലാത്ത സമൂഹം അന്ധകാരത്തിൽ തന്നെ നശിച്ചുപോകും എന്ന തിരിച്ചറിവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത് വിപ്ലവാത്മകമായ കാൽവയ്പായിരുന്നു. ഉച്ചനീചത്വങ്ങൾ, ആഡംബരം, ധൂർത്ത്, മദ്യപാനം, സ്ത്രീധനം തുടങ്ങിയ തിന്മകൾക്കെതിരെ വിശ്വാസികളെ ജാഗരൂകരാക്കാൻ അദ്ദേഹം ഇടവകകൾക്കു കൽപനകൾ അയച്ചിട്ടുണ്ട്. ഒരു സാമൂഹിക പരിഷ്‌കർത്താവെന്നു ചരിത്രം അടയാളപ്പെടുത്താൻ മടിച്ചപ്പോഴും അദ്ദേഹം യഥാർഥ സാമൂഹിക പരിഷ്‌കർത്താവും രാജ്യസ്‌നേഹിയുമായിരുന്നെന്ന് കാലം തിരിച്ചറിയുന്നു.

ADVERTISEMENT

   പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാൾ കൊണ്ടാടുന്ന ഈ ദിനങ്ങളിൽ പരിശുദ്ധന്റെ വറ്റിപ്പോകാത്ത വിശുദ്ധിയുടെ ഉറവയിൽനിന്നു വിശുദ്ധി പരന്നൊഴുകി നമ്മിലെ അശുദ്ധികളെ ഇല്ലാതാക്കട്ടെ. അദ്ദേഹത്തിന്റെ മധ്യസ്ഥ പ്രാർഥന മൂലം ദൈവം ഈ ലോകത്തിൽ നന്മ വർഷിക്കട്ടെ. സമൂഹത്തിലെ ദുഃഖിതർക്കും അശരണർക്കും സഹായത്തിന്റെ കരം നീട്ടാൻ ഈ പെരുന്നാൾകാലത്തു നമുക്ക് കഴിയട്ടെ.

സമന്വയ സ്രോതസ്സ്
ഏബ്രഹാം മാർ സ്തേഫാനോസ്( മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപൻ)-
 
കഴിഞ്ഞ ചില മാസങ്ങളിൽ പല സംഭവങ്ങളിലായി കേരളത്തിലെ ജനങ്ങൾ ഒന്നായിച്ചേർന്നു. പരസ്പരം സഹായിച്ചും ചർച്ചകൾ നടത്തിയും കായികമായും സാമ്പത്തികമായും തുണച്ചും ആ ദുരന്തങ്ങളിൽ തുണയായി. നമ്മുടെ സ്നേഹവും കരുതലും സാമൂഹിക പ്രതിബദ്ധതയുമൊക്കെ വെളിവാക്കിയ അനുഭവങ്ങളായിരുന്നു അവ. എന്നാൽ ഇത്തരം നന്മയുടെ തുരുത്തുകളാകാൻ ഒരു ദുരന്തത്തോളം നമ്മൾ കാത്തിരിക്കണമെന്നുണ്ടോ? തീർച്ചയായും അപകടങ്ങളിലും അനർഥങ്ങളിലും നമ്മൾ സഹാനുഭൂതി ഉള്ളവരാണ്. അതുപോലെ ദുരന്തമുഖത്തല്ലാതെ, വ്യത്യസ്തമായ സാഹചര്യങ്ങളിലും സമയങ്ങളിലും നമുക്ക് ഒരുമിച്ചു ചേർന്ന് പ്രവർത്തിച്ചു കൂടേ?.

പരുമല എന്ന ചെറിയ ദ്വീപിലെ സന്യാസി ശ്രേഷ്ഠൻ, ഹൃസ്വായുസ്സുകൊണ്ട് നമ്മെ പഠിപ്പിക്കുന്ന പാഠം അത് സാധ്യമാകുമെന്നാണ്. ഈ ലോകം വെടിഞ്ഞിട്ട് പന്ത്രണ്ട് ദശാബ്ദങ്ങൾക്കിപ്പുറവും ഇന്നും അതേ പാഠം തുടരുന്നു. അദ്ദേഹത്തിന്റെ ദീപ്ത സ്മരണയിൽ പതിനായിരങ്ങൾ ഒന്നിക്കുന്നു. ദൂരങ്ങൾ താണ്ടി കാൽനടയായി ആയിരങ്ങളെത്തുന്നു. അപരിചിതർ അവർക്ക് വെള്ളവും ഭക്ഷണവും നൽകുന്നു. നന്മയുള്ള ജീവിതങ്ങളാണ് നമ്മെ കൂട്ടി വരുത്തുന്നത്. അതിന്റെ ശക്തി നാം പക്ഷേ തിരിച്ചറിയണമെന്നില്ല.

നമുക്ക് ഒരു പൊതുശത്രു ഉണ്ടെന്നു വരുത്തിത്തീർത്താലും ജനങ്ങളെ ഒരുമിച്ച് കൂട്ടുവാൻ കഴിയും. ഒരുമിച്ച് നിൽക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും വിഘടന സ്വരമുയർത്തി അസ്വസ്ഥതകൾ സൃഷ്ടിക്കാം. ഇന്ന് നമുക്ക് ചുറ്റിലും അതു കാണാം. അവിടെയും പരുമല തിരുമേനി വത്യസ്ഥനായിനിൽക്കുന്നു. വിഭജനത്തിലും പിണക്കങ്ങളിലും മനസ്സുനൊന്ത് ആദേഹം ഒരുപാട് കത്തുകൾ എഴുതിയിട്ടുണ്ട്. 

ADVERTISEMENT

പ്രകൃതിയുടെ സമന്വയ താളം ആ പിതാവിന് കാണുവാനും കേൾക്കാനും കഴിഞ്ഞിരുന്നു. നദി കുറുകെ കടക്കുമ്പോൾ തോണിയിലിരുന്ന് ഒരമ്മപ്പക്ഷിയുടെ കരച്ചിലിന്റെ കാരണം കുഞ്ഞുങ്ങളുടെ ജീവസംരക്ഷണാർഥമുള്ളതാണെന്ന് അദ്ദേഹം മൊഴിമാറ്റം ചെയ്തത്, കൂടെയുള്ളവർ കണ്ടുകേട്ട് ബോധ്യപ്പെട്ട സംഭവം ആണ്. സത്യത്തിൽ ഇത് അദ്ഭുതമല്ല; മനുഷ്യർക്ക് നൈസർഗികമായി ലഭ്യമായിട്ടുള്ളതാണ്. പക്ഷേ അതു തിരിച്ചറിയാൻ കഴിയാത്ത വിധം നാം അന്ധരായി തീരുന്നതാണ് നിർഭാഗ്യം. 

ക്രിസ്തുവിന്റെ  സുവിശേഷത്തോട് പരിപൂർണമായും സമന്വപ്പിയിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വിശുദ്ധ മത്തായി ക്രിസ്തുവിന്റെ വചനം ഇങ്ങനെ ഉദ്ധരിക്കുന്നു. ‘നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും കൂടെ സ്നേഹിക്കണം’. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കൽപന രണ്ടാമത്തേതു അതിനോടു സമം: ‘നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കണം’ (മത്തായി 22: 37-39). ദൈവത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതോടൊപ്പം നിന്റെ ചുറ്റുപാടുമള്ള സർവചരാചരങ്ങളെയും സ്നേഹിതരായും അയൽക്കാരായും കണ്ട് സ്നേഹിക്കണം. പമ്പാനദിക്കരയിലെ ആ സിദ്ധന്റെ പർണശാല നിരന്തരം ഈ സമന്വയ തത്വം നമ്മെ ഓർമിപ്പിക്കുന്നു.

ആലപ്പി രംഗനാഥ് പരുമല പിതാവിന്റെ ജീവിതത്തെക്കുറിച്ച് രചിച്ചിട്ടുള്ള കീർത്തനത്തിലെ ചില വരികളിൽ എങ്ങനെയാണ് ആ ഗുരു സമന്വയത്തിന്റെ രാഗതാളസ്ഥലിയായി തീരുന്നതെന്നു കാണാം. ‘കരുണ വിനയ സത്യ സ്നേഹ സഞ്ചിത ഗ്രന്ഥം പരുമല തിരുമേനി തന്റെ മൃദുല നെഞ്ചകം..... ’ കരുണയും വിനയവും സത്യവും സ്നേഹവും സമന്വയിക്കുന്ന ഹൃദയപക്ഷത്തിനു മാത്രമേ നന്മയ്ക്കായി മാനവരെ ഒരുമിച്ചു കൂട്ടാൻ സാധിക്കുകയുള്ളൂ. ആ ഗുരുവരന്റെ സ്മരണയിൽ നാം ഒന്നുചേരുമ്പോൾ അദ്ദേഹം നന്മയുടെ സമന്വയ സ്രോതസ്സാണെന്നത് പോലെ നാമും ഈ ഒരുമിപ്പിന്റെ താളം ശീലിക്കുന്നവരാകണം.

പരുമലയിൽ ഇന്ന്
3.00– കുർബാന: യൂഹാനോൻ മാർ പോളിക്കാർപ്പോസ്.
6.15– കുർബാന ഡോ.യാക്കോബ് മാർ ഐറേനിയസ്
8.30– മൂന്നിൻമേൽ കുർബാന. പരിശുദ്ധ കാതോലിക്കാ ബാവ.
10.00– ദ് ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഓണർ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഡിപ്പാർട്മെന്റ് ഓഫ് എക്സ്റ്റേണൽ ചർച്ച് തലവൻ മെട്രോപോളീറ്റൻ ആന്റണി സമ്മാനിക്കും. സമ്മേളനം ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത.
10.30–ശ്ലൈഹിക വാഴ്‌വ്.
11.30–നേർച്ച സദ്യ.
12.00– മാർ ഗ്രിഗോറിയോസ് വിദ്യാർഥി പ്രസ്ഥാനം സമ്മേളനം. ഉദ്ഘാടനം കാതോലിക്കാ ബാവാ. അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ സെറാഫിം
2.00 –റാസ.
3.00.–കൊടിയിറക്ക്.

English Summary:

This article commemorates the 122nd remembrance day of St. Parumala Thirumeni, a revered figure in the Malankara Orthodox Syrian Church. It delves into his life, highlighting his unwavering holiness, commitment to social reform, and the power of his intercession. The article emphasizes the saint's message of unity and harmony, urging readers to embody these values in their own lives.