ഗതാഗതത്തിനു തടസ്സമായി ട്രാൻസ്ഫോമർ
ബംഗ്ലാംകടവ് ∙ ഗതാഗതത്തിനു തടസ്സമായി ട്രാൻസ്ഫോമർ. ബംഗ്ലാംകടവ് ജംക്‌ഷനിൽ ഓട്ടോ സ്റ്റാൻഡിനു സമീപം സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറാണ് മുക്കം റോഡിലേക്കു തിരിയുന്ന വലിയ വാഹനങ്ങൾക്കു തടസ്സം.ബംഗ്ലാംകടവ് പാലത്തോടു ചേർന്നാണ് മുക്കത്തേക്കുള്ള റോഡ് തുടങ്ങുന്നത്. ഇതിനു വീതി കുറവാണ്. ബംഗ്ലാംകടവ് പാലം കടന്നെത്തുന്ന

ബംഗ്ലാംകടവ് ∙ ഗതാഗതത്തിനു തടസ്സമായി ട്രാൻസ്ഫോമർ. ബംഗ്ലാംകടവ് ജംക്‌ഷനിൽ ഓട്ടോ സ്റ്റാൻഡിനു സമീപം സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറാണ് മുക്കം റോഡിലേക്കു തിരിയുന്ന വലിയ വാഹനങ്ങൾക്കു തടസ്സം. ബംഗ്ലാംകടവ് പാലത്തോടു ചേർന്നാണ് മുക്കത്തേക്കുള്ള റോഡ് തുടങ്ങുന്നത്.
ഇതിനു വീതി കുറവാണ്. ബംഗ്ലാംകടവ് പാലം കടന്നെത്തുന്ന വലിയ വാഹനങ്ങൾ ട്രാൻസ്ഫോമർ നിൽക്കുന്ന സ്ഥലത്തു കൂടി വളച്ചെടുത്താൽ മാത്രമേ മുക്കം റോഡിലേക്കു തിരിയാനാകൂ. ട്രാൻസ്ഫോമർ നിൽക്കുന്നതിനാൽ മൂന്നും നാലും തവണ മുന്നിലേക്കും പിന്നിലേക്കുമെടുത്താണ് വാഹനം തിരിച്ചെടുക്കുന്നത്.
ഇന്നലെ രാവിലെ പത്തരയോടെ മുക്കം റോഡിലേക്കു തിരിയാനെത്തിയ അഗ്നി രക്ഷാ യൂണിറ്റും 3 തവണ പിന്നിലേക്കെടുത്താണ് തിരിച്ചെടുത്തത്. വടശേരിക്കര ഗ്യാസ് ഏജൻസിയും ഗോഡൗണും മുക്കം റോഡിനോടു ചേർന്നാണ് പ്രവർത്തിക്കുന്നത്.
ഏജൻസിയിലേക്ക് സിലിണ്ടറുമായെത്തുന്ന ലോറികളും വളരെ ശ്രമപ്പെട്ടാണു തിരിച്ചെടുക്കുന്നത്.ട്രാൻസ്ഫോമർ ഇവിടെ നിന്നു മാറ്റി സ്ഥാപിച്ച് വാഹന യാത്ര സുഗമമാക്കണമെന്നാണ് ആവശ്യം.