പത്തനംതിട്ട ജില്ലയിൽ ഇന്ന് (15-11-2024); അറിയാൻ, ഓർക്കാൻ
മ്യുച്വൽ ഫണ്ട്– ഓഹരി സൗജന്യ സെമിനാർ ഇന്ന് തിരുവല്ല ∙ വൈഎംസിഎ തിരുവല്ല, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവരുമായി സഹകരിച്ചു മനോരമ സമ്പാദ്യം സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ ഇന്ന്. തിരുവല്ല വൈഎംസിഎ ഹാളിൽ ഇന്ന് 3ന് മാത്യു ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ്

മ്യുച്വൽ ഫണ്ട്– ഓഹരി സൗജന്യ സെമിനാർ ഇന്ന്
തിരുവല്ല ∙ വൈഎംസിഎ തിരുവല്ല, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവരുമായി സഹകരിച്ചു മനോരമ സമ്പാദ്യം സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ ഇന്ന്. തിരുവല്ല വൈഎംസിഎ ഹാളിൽ ഇന്ന് 3ന് മാത്യു ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. വൈഎംസിഎ പ്രസിഡന്റ് പ്രഫ. കുര്യൻ ജോൺ അധ്യക്ഷത വഹിക്കും. ജിയോജിത് സൗത്ത് കേരള ഹെഡ് എൻ.ജി.മനോജ് സംശയങ്ങൾക്കു മറുപടി നൽകും. സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ഒരു വർഷം സൗജന്യമായി മനോരമ സമ്പാദ്യം ലഭിക്കും. ക്വിസ് മത്സര വിജയികൾക്ക് ജിയോജിത്, മനോരമ ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങളും നൽകും. വിവരങ്ങൾക്ക്: ഫോൺ– 9995800102- ഹേമലേഖ ടി.എസ്. (ബ്രാഞ്ച് മാനേജർ, ജിയോജിത്, തിരുവല്ല). 9447456027 (ജോയി ജോൺ, വൈഎംസിഎ).
അടൂർ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം
അടൂർ ∙ കേരള ചലച്ചിത്ര അക്കാദമിയും അടൂർ നഗരസഭയും സിനിമേറ്റ്സ് ഫിലിം സൊസൈറ്റിയും ചേർന്ന് നടത്തുന്ന എട്ടാമത് അടൂർ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അടൂർ ശ്രീമൂലം മാർക്കറ്റ് റോഡിലെ ബോധിഗ്രാം സാംസ്കാരിക കേന്ദ്രത്തിൽ തുടക്കമാകും. വൈകിട്ട് 5ന് ഛായാഗ്രാഹകൻ സണ്ണി ജോസഫ് മേള ഉദ്ഘാടനം ചെയ്യും. മേളയുടെ ചെയർമാനായ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. 17ന് വൈകിട്ട് 5നു സമാപന സമ്മേളനം തിരക്കഥാകൃത്ത് ദീദി ദാമോദരൻ ഉദ്ഘാടനം ചെയ്യും.
ഇന്നത്തെ സിനിമകൾ
∙ടിൽ (അമേരിക്ക/ഇംഗ്ലണ്ട്)–9.15
∙ നാനേര(ബംഗാളി).11.30
∙ ലൈഫ് ഈസ് ബ്യൂട്ടിഫുൾ(ഇറ്റലി)–2.30
∙എൻഡ്ലെസ് ബോർഡേഴ്സ്(ജർമ്മനി/ചെക്ക് റിപ്പബ്ളിക്/ഇറാൻ)–6.30
ഓവർസീയർ ഒഴിവ്
വള്ളിക്കോട് ∙ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഓവർസീയറെ ആവശ്യമുണ്ട്. യോഗ്യത: 3 വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ 2 വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്. പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന.ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം 20 ന് 4ന് മുൻപ് പഞ്ചായത്തിൽ അപേക്ഷ നൽകണം. 04682 350229.
ലോഗോ ക്ഷണിച്ചു
പത്തനംതിട്ട ∙ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്ന് 2024 - 25 ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. സ്കൂൾ അധികാരികളുടെ സാക്ഷ്യപത്രത്തോടൊപ്പം A4 വലുപ്പത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിലോ കളറിലോ 18ന് 4 ന് മുൻപ് അയയ്ക്കണം. 9961144108. ഈ മെയിൽ: hashimthassan@gmail.com, akbarsheethakulam.ans@gmail.com
അധ്യാപക ഒഴിവ്
കുറ്റൂർ ∙ പാണ്ടിശ്ശേരിഭാഗം ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവിലേക്ക് ടിടിസി, കെടെറ്റ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നാളെ 9.30ന് സ്കൂളിൽ എത്തണം.
കാലാവസ്ഥ
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ പല്ലാട്ടുപടി, പാമല, പുളിമൂട്ടിൽപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും മാന്താനം, മങ്കുഴിപ്പടി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും മുണ്ടയ്ക്കമൺ, അഞ്ചിലവ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉച്ചയ്ക്ക് 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.