ദർശന പുണ്യം തേടി; നിലയ്ക്കൽ ചെയിൻ സർവീസിന് ക്രമീകരിച്ചിരിക്കുന്നത് 200 ബസ്
ശബരിമല ∙ നടതുറക്കുമ്പോൾ തന്നെ പതിനെട്ടാംപടി കയറി ദർശനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് തീർഥാടക സംഘങ്ങൾ എത്തിയത്. ഇന്നലെ വൈകിട്ടാണ് നട തുറന്നതെങ്കിലും വ്യാഴാഴ്ച മുതൽ തീർഥാടകരുടെ പ്രവാഹമായിരുന്നു. വ്യാഴാഴ്ച എത്തിയ മുഴുവൻ വാഹനങ്ങളും പൊലീസ് നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റിയിട്ടു. ഇന്നലെ രാവിലെ

ശബരിമല ∙ നടതുറക്കുമ്പോൾ തന്നെ പതിനെട്ടാംപടി കയറി ദർശനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് തീർഥാടക സംഘങ്ങൾ എത്തിയത്. ഇന്നലെ വൈകിട്ടാണ് നട തുറന്നതെങ്കിലും വ്യാഴാഴ്ച മുതൽ തീർഥാടകരുടെ പ്രവാഹമായിരുന്നു. വ്യാഴാഴ്ച എത്തിയ മുഴുവൻ വാഹനങ്ങളും പൊലീസ് നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റിയിട്ടു. ഇന്നലെ രാവിലെ ആയപ്പോഴേക്കും നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ നല്ല തിരക്കായി. ഹോട്ടലുകൾ കുറവായതിനാാൽ ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് മനസ്സിലായതോടെ അവരെ പമ്പയിലേക്ക് പോകാൻ അനുവദിച്ചു.
തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി നിലയ്ക്കൽ പാർക്കു ചെയ്ത വാഹനങ്ങൾ പമ്പയിലേക്കു വിട്ടില്ല. പകരം കെഎസ്ആർടിസി ബസിൽ കയറി പമ്പയ്ക്കു പോകാൻ അനുവദിച്ചു. ഒരേ സമയം 30 ബസാണ് നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിൽ പമ്പ ബോർഡിൽ ഉണ്ടായിരുന്നത്. കൂടുതലും ലോഫ്ലോർ നോൺ എസി ജൻറം ബസുകളായിരുന്നു, ഇടയ്ക്കിടെ ഫാസ്റ്റ് പാസഞ്ചർ ബസും നിലയ്ക്കൽ– പമ്പ ചെയിൻ സർവീസിനായി സ്റ്റാൻഡിൽ വരുന്നുണ്ട്.
5 മിനിറ്റ് ഇടവിട്ട് ഓരോ ബസും പമ്പയിലേക്ക് അയച്ചു. ഹൈക്കോടതിയുടെ പ്രത്യേക നിർദേശം ഉള്ളതിനാൽ ബസിൽ നിന്നു പോകാൻ ആരെയും അനുവദിച്ചില്ല. തീർഥാടകരെ പമ്പ ത്രിവേണിയിൽ ഇറക്കിയശേഷം കാലിയായിട്ടാണ് ബസുകൾ തിരിച്ചു നിലയ്ക്കൽ എത്തിയത്. നിലയ്ക്കൽ എവിടെ ചെന്നാലും വലിയ തിരക്കായിരുന്നു. വാഹനങ്ങളിൽ എത്തുന്ന തീർഥാടകർ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് പ്രസാദവും വാങ്ങിയാണ് സ്റ്റാൻഡിലേക്ക് നീങ്ങിയത്. രാവിലെ 8 ആയപ്പോഴേക്കും പമ്പയിൽ തീർഥാടകരുടെ തിരക്കായി. ഗണപതികോവിലും പരിസരവും തീർഥാടകരെ കൊണ്ട് തിങ്ങി നിറഞ്ഞു.
സന്നിധാനത്തെ തിരക്കു കുറയ്ക്കാൻ എല്ലാവരെയും പമ്പയിൽ തടഞ്ഞു നിർത്തി. ക്ഷേത്ര മുറ്റത്തും നടപ്പന്തലിലും തിങ്ങി നിറഞ്ഞ് തീർഥാടകരായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പമ്പയിൽ നിന്നു സന്നിധാനത്തേക്ക് പോകാൻ അനുവദിച്ചത്.രണ്ടര ആയപ്പോഴേക്കും പമ്പയിൽ നിന്ന് തീർഥാടകർ മലകയറി സന്നിധാനത്ത് എത്തി.