വെള്ളക്കെട്ട് നീക്കാൻ നവീകരണം: കുറ്റൂർ അടിപ്പാത 21 ദിവസം അടച്ചിടും
കുറ്റൂർ ∙ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിനു പരിഹാരം തുടങ്ങുന്നു. കമ്പികൾ തെളിഞ്ഞുനിൽക്കുന്ന അടിപ്പാതയിലെ കമ്പിയും കോൺക്രീറ്റും ഇളക്കിമാറ്റി വീണ്ടും കോൺക്രീറ്റ് ചെയ്യാനാണു തീരുമാനം. ഇതിനുള്ള പ്രവൃത്തി റെയിൽവേ നാളെ (20) തുടങ്ങും. 21 ദിവസം ഗതാഗതം പൂർണമായും ഒഴിവാക്കിയാണു നിർമാണം ഡിസംബർ 10 വരെ പാത

കുറ്റൂർ ∙ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിനു പരിഹാരം തുടങ്ങുന്നു. കമ്പികൾ തെളിഞ്ഞുനിൽക്കുന്ന അടിപ്പാതയിലെ കമ്പിയും കോൺക്രീറ്റും ഇളക്കിമാറ്റി വീണ്ടും കോൺക്രീറ്റ് ചെയ്യാനാണു തീരുമാനം. ഇതിനുള്ള പ്രവൃത്തി റെയിൽവേ നാളെ (20) തുടങ്ങും. 21 ദിവസം ഗതാഗതം പൂർണമായും ഒഴിവാക്കിയാണു നിർമാണം ഡിസംബർ 10 വരെ പാത പൂർണമായി അടച്ചിടും. റെയിൽവേ പാത ഇരട്ടിപ്പിക്കുക, റെയിൽവേ ഗേറ്റും കാവൽക്കാരനെയും ഒഴിവാക്കുക എന്നിവയ്ക്കാണ് 5 വർഷം മുൻപ് അടിപ്പാത നിർമിച്ചത്. പക്ഷെ ആദ്യത്തെ മഴയ്ക്കുതന്നെ പാതയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.
കയറുന്ന വെള്ളം രണ്ടാഴ്ചയെങ്കിലും കിടക്കുന്നമെന്നതിനാൽ പ്രദേശത്തെ ജനങ്ങൾ നിത്യദുരിതത്തിലായി. വെള്ളക്കെട്ടിലൂടെ പോകുന്ന വാഹനങ്ങൾക്കു തകരാർ പറ്റുന്നതും പതിവായി. കഴിഞ്ഞവർഷം കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബം വെള്ളക്കെട്ടിൽ അകപ്പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. അടിപ്പാതകളിൽ ഏറ്റവും നീളം ഏറിയ പാതയാണു കുറ്റൂരിലേത്. 23അടി വീതിയിലും 50അടി നീളത്തിലുമായി ബോക്സ് രൂപത്തിൽ രണ്ടെണ്ണം നിർമിച്ച ശേഷം ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ചു തള്ളിയാണു പാത നിർമിച്ചത്. ബോക്സ് നീക്കിയ സമയത്ത് ഇത് ഇരുത്തിപ്പോയതുകൊണ്ടാണു മഴക്കാലത്ത് വെള്ളക്കെട്ട് രൂപം കൊള്ളുന്നത്. കൂടാതെ ഉറവവെള്ളം പാതയിൽ കയറുകയും ചെയ്യും.
തിരുവല്ലയുടെ ഔട്ടർ ബൈപ്പാസായി ഉപയോഗിക്കുന്ന പ്രധാന റോഡാണിത്.എംസി റോഡിൽ കുറ്റൂർ ജംക്‌ഷനിൽ നിന്നു തുടങ്ങി മനയ്ക്കച്ചിറയിൽ ടികെ റോഡിലും തുടർന്നു കിഴക്കൻ മുത്തൂരിൽ മല്ലപ്പള്ളി റോഡിലും ചുമത്ര വഴി മുത്തൂരിൽ വീണ്ടും എംസി റോഡിൽ എത്തുന്നതാണ് റോഡ് കടന്നുപോകുന്നത് ഈ അടിപ്പാത വഴിയാണ്. 27കോടി രൂപ മുടക്കി റോഡ് ഒരു വർഷം മുൻപ് നവീകരിച്ചിരുന്നു.സമാനമായ അവസ്ഥ നേരിടുന്ന തിരുമൂലപുരം – കറ്റോട് റോഡിലെ ഇരുവെള്ളിപ്ര അടിപ്പാതയിലും ഇതിനുശേഷം അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പലതും പയറ്റി; നോ രക്ഷ!
വെള്ളക്കെട്ട് പരിഹരിക്കുന്നതിനു റെയിൽവേ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും ഒന്നും പ്രയോജനപ്പെട്ടില്ല. റെയിൽവേ പാതയുടെ സമീപന പാതയിൽ മേൽക്കൂര ഇട്ടു, വെള്ളം കയറാതിരിക്കാനായി അടിപ്പാതയുടെ വശത്തു ഭിത്തി കെട്ടി, അവസാനം വെള്ളം പമ്പ് ചെയ്തു കളയുന്നതിനു മോട്ടർ സ്ഥാപിച്ചു. എന്നിട്ടും ഒന്നും പരിഹാരമാകാതെ വന്നതോടെയാണ് അടിത്തറ പൊളിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്യാനുള്ള തീരുമാനം.