വയോധികയെ മർദിച്ച് അവശയാക്കി മോഷണം: ഒന്നാം പ്രതി പിടിയിൽ
ഏനാത്ത് ∙ വയോധികയെ ആക്രമിച്ച് അവശയാക്കി സ്വർണാഭരണങ്ങൾ അപഹരിച്ച സംഭവത്തിൽ ഒന്നാം പ്രതി കാസർകോട്ട് പിടിയിൽ. മലയാലപ്പുഴ പുതുക്കുളം കല്ലൂർ വിഷ്ണു വിനോദിനെയാണ് (32) അറസ്റ്റ് ചെയ്തത്. അവിടെ ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചിയിൽ നിന്ന് പണം മോഷ്ടിച്ച വിഷ്‌ണുവിനെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നാണ് പൊലീസ്

ഏനാത്ത് ∙ വയോധികയെ ആക്രമിച്ച് അവശയാക്കി സ്വർണാഭരണങ്ങൾ അപഹരിച്ച സംഭവത്തിൽ ഒന്നാം പ്രതി കാസർകോട്ട് പിടിയിൽ. മലയാലപ്പുഴ പുതുക്കുളം കല്ലൂർ വിഷ്ണു വിനോദിനെയാണ് (32) അറസ്റ്റ് ചെയ്തത്. അവിടെ ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചിയിൽ നിന്ന് പണം മോഷ്ടിച്ച വിഷ്‌ണുവിനെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നാണ് പൊലീസ് പിടികൂടിയത്. ഏനാത്ത് പൊലീസ് വിഷിണുവിന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനിലും കൈമാറിയിരുന്നു. ഇയാളുടെ പേരിൽ ഒട്ടേറെ മോഷണക്കേസ് ഉള്ളതിനാൽ കാസർകോട്ടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കോടതിയിൽ ഹാജരാക്കിയ ശേഷം പിന്നീട് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് ഏനാത്ത് പൊലീസ്.
13ന് രാത്രി ഒൻപതോടെയാണ് തനിച്ചു താമസിക്കുന്ന പുതുശേരിഭാഗം ലതാ മന്ദിരത്തിൽ നളിനി(80) യുടെ നാലു പവന്റെ മാലയുൾപ്പെടെ അണിഞ്ഞിരുന്ന 10 പവൻ വരുന്ന ആഭരണങ്ങൾ മർദിച്ചവശയാക്കി ഊരിയെടുത്തത്. ഇയാൾക്കൊപ്പം താമസിക്കുകയായിരുന്ന തെന്മല ഉറുകുന്ന് മനീക്ഷ ഭവനിൽ രഞ്ജിനിയെ (32) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.