കായിക സ്വപ്നങ്ങൾ കാടുമൂടി; വള്ളിക്കുടിലായി ഉളനാട് സ്റ്റേഡിയം
ഉളനാട് ∙ കുളനട പഞ്ചായത്തിലെ ഉളനാട് മിനി സ്റ്റേഡിയം കാടുകയറി ഉപയോഗ ശൂന്യമായ നിലയിൽ. കാട്ടുവള്ളികൾ പടർന്നു കിടക്കുന്നതു കാരണം പ്രവേശനകവാടത്തിനു മുന്നിലെ റോഡിൽ നിന്നു നോക്കിയാൽ സ്റ്റേഡിയം കാണാൻ കഴിയില്ല. സമീപത്തെ അടച്ചു പൂട്ടിയ മാർക്കറ്റ് താവളമാക്കിയ തെരുവു നായ്ക്കളാണ് സ്റ്റേഡിയത്തിലെത്തുന്ന കായിക

ഉളനാട് ∙ കുളനട പഞ്ചായത്തിലെ ഉളനാട് മിനി സ്റ്റേഡിയം കാടുകയറി ഉപയോഗ ശൂന്യമായ നിലയിൽ. കാട്ടുവള്ളികൾ പടർന്നു കിടക്കുന്നതു കാരണം പ്രവേശനകവാടത്തിനു മുന്നിലെ റോഡിൽ നിന്നു നോക്കിയാൽ സ്റ്റേഡിയം കാണാൻ കഴിയില്ല. സമീപത്തെ അടച്ചു പൂട്ടിയ മാർക്കറ്റ് താവളമാക്കിയ തെരുവു നായ്ക്കളാണ് സ്റ്റേഡിയത്തിലെത്തുന്ന കായിക പ്രേമികളെ സ്വാഗതം ചെയ്യുന്നത്. ഹരിതകർമസേന വീടുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച ശേഷം ചാക്കിൽ കെട്ടി വച്ചിരിക്കുന്നതു സ്റ്റേഡിയത്തിന്റെ ഓപ്പൺ സ്റ്റേജിലാണ്. മാലിന്യം നിറഞ്ഞ ചാക്കുകെട്ടുകൾ സ്റ്റേഡിയത്തിനുള്ളിൽ നിറഞ്ഞിരിക്കുന്നു.
ഒരു വശം മുഴുവൻ കാടുകയറിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. വോളിബോളും ബാഡ്മിന്റണും ഉൾപ്പെടെ അനേകം മത്സരങ്ങൾക്കു വേദിയായ സ്റ്റേഡിയം തീർത്തും അവഗണനയിലാണ്.1988–93 കാലത്തെ പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിലാണ് പോളച്ചിറ ചിറയുടെ ഭാഗമായിരുന്ന സ്ഥലത്ത് മിനി സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചത്. അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.പി.രാജശേഖരൻ നായർ മുൻകയ്യെടുത്താണ് പദ്ധതിക്കു തുടക്കമിട്ടത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു ചിറയോടു ചേർന്ന ഭാഗം മണ്ണിട്ട് ഉയർത്തിയാണ് സ്റ്റേഡിയം നിർമിച്ചത്.
നവീകരണ പ്രവർത്തനം
2019–20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയം നവീകരിച്ചു. മിനി സ്റ്റേഡിയത്തിലെ മാലിന്യം തൊഴിലുറപ്പു തൊഴിലാളികളുടെയും പ്രദേശത്തെ കായിക പ്രവർത്തകരുടെയും സഹകരണത്തോടെ നീക്കി. ഇതിനുശേഷം പല ടൂർണമെന്റുകളും നടന്നു. ഇപ്പോൾ വീണ്ടും കാടുകയറി പഴയപടി ആയിരിക്കുകയാണ് സ്റ്റേഡിയം.