ജൂബിലിയുടെ നിറവിൽ അയ്യപ്പന്റെ തപാൽ മുദ്രയും പിൻകോഡും; എല്ലാ കത്തുകളും മണി ഓർഡറും അയ്യപ്പസ്വാമിയെ കാണിക്കും
ശബരിമല∙സ്വന്തമായി പിൻകോഡുള്ള രണ്ടു പേർ മാത്രമാണ് ഭാരതത്തിലുള്ളത്. ഒന്ന് രാഷ്ട്രപതി. രണ്ടാമത്തേത് ശബരിമല അയ്യപ്പ സ്വാമിയും.‘689713’ ആണ് ശബരിമല പിൻകോഡ്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത സവിശേഷതയുണ്ട് ശബരിമല തപാൽ ഓഫിസിന്. അയ്യപ്പ വിഗ്രഹവും പതിനെട്ടാംപടിയും ആലേഖനം ചെയ്തതാണ് ഇവിടത്തെ തപാൽ മുദ്ര.

ശബരിമല∙സ്വന്തമായി പിൻകോഡുള്ള രണ്ടു പേർ മാത്രമാണ് ഭാരതത്തിലുള്ളത്. ഒന്ന് രാഷ്ട്രപതി. രണ്ടാമത്തേത് ശബരിമല അയ്യപ്പ സ്വാമിയും.‘689713’ ആണ് ശബരിമല പിൻകോഡ്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത സവിശേഷതയുണ്ട് ശബരിമല തപാൽ ഓഫിസിന്. അയ്യപ്പ വിഗ്രഹവും പതിനെട്ടാംപടിയും ആലേഖനം ചെയ്തതാണ് ഇവിടത്തെ തപാൽ മുദ്ര. ഇത്തരം പ്രത്യേകതയുള്ള തപാൽ മുദ്ര മറ്റെങ്ങുമില്ല. അയ്യപ്പന്റെ മുദ്രയുള്ള പോസ്റ്റ് കാർഡ് വാങ്ങി വേണ്ടപ്പെട്ടവർക്ക് അയയ്ക്കാൻ എപ്പോഴും ഭക്തജന തിരക്കാണ്.ശബരിമലയിൽ ആദ്യമായി തപാൽ ഓഫിസ് അനുവദിച്ചത് 1963ൽ. എന്നാൽ അയ്യപ്പ വിഗ്രഹവും പതിനെട്ടാംപടിയും ഉള്ള തപാൽ മുദ്രയും പിൻകോഡും പ്രാബല്യത്തിൽ വന്നത് 1974 നവംബർ 19ന്. 50 വർഷം പൂർത്തിയായി.
ജൂബിലിയുടെ നിറവിലാണ് അയ്യപ്പന്റെ തപാൽ മുദ്രയും പിൻകോഡും. തീർഥാടനം കഴിഞ്ഞു പോസ്റ്റ് ഓഫിസ് അടച്ചാൽ ഈ തപാൽ മുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫിസിലെ ലോക്കറിലേക്കു മാറ്റും. പിന്നെ വിഷുവിനു മാത്രമാണ് പുറത്തെടുക്കുക. മാളികപ്പുറം ക്ഷേത്രത്തിനടുത്താണ് പോസ്റ്റ് ഓഫിസ്.ഇവിടെ വരുന്ന കത്തുകൾക്കും പ്രത്യേകത ഏറെയാണ്. അയ്യപ്പ സ്വാമിയുടെ പേരിലാണ് കത്തും മണി ഓർഡറും വരുന്നത്. കത്തുകളിൽ ഭൂരിപക്ഷവും അയ്യപ്പ സ്വാമിക്കുള്ള വിവാഹ ക്ഷണക്കത്താണ്. ഗൃഹപ്രവേശത്തിനു ക്ഷണിച്ചുള്ള കത്തുകളും വരാറുണ്ട്.
ഉച്ചയോടെയാണ് മെയിൻ എത്തുന്നത്. വന്നാൽ ഉടൻ കത്തുകളും മണി ഓർഡറും തരംതിരിച്ചു കത്തുമായി പോസ്റ്റ്മാൻ സോപാനത്ത് എത്തും. എല്ലാ കത്തുകളും മണി ഓർഡറും അയ്യപ്പ സ്വാമിയെ കാണിക്കും. അതിനു ശേഷം ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർക്ക് കൈമാറും.ഒരു പോസ്റ്റ് മാസ്റ്റർ, പോസ്റ്റ് മാൻ, രണ്ട് മെയിൽ കാരിയർ എന്നിവരാണ് ഇവിടെ ജോലിയിൽ ഉള്ളത്.