ശബരിമല ∙ പതിനെട്ടാംപടി കയറാനും ദർശനത്തിനും നീണ്ട ക്യൂ. വെർച്വൽ ക്യൂ കൂട്ടുന്നതിൽ തീരുമാനമായില്ല. ദർശന രീതി മാറ്റുന്നതിനും തടസ്സങ്ങൾ ഏറെ. വൈകിട്ട് 7വരെയുള്ള കണക്ക് അനുസരിച്ച് ഇന്നലെ 67,678 പേർ ദർശനം നടത്തി. ഇതിൽ 11,147 പേർ സ്പോട് ബുക്കിങ് ആയിരുന്നു. ഇന്നലെ ഉച്ചപൂജ ആയപ്പോഴും പതിനെട്ടാംപടി കയറാനുള്ള

ശബരിമല ∙ പതിനെട്ടാംപടി കയറാനും ദർശനത്തിനും നീണ്ട ക്യൂ. വെർച്വൽ ക്യൂ കൂട്ടുന്നതിൽ തീരുമാനമായില്ല. ദർശന രീതി മാറ്റുന്നതിനും തടസ്സങ്ങൾ ഏറെ. വൈകിട്ട് 7വരെയുള്ള കണക്ക് അനുസരിച്ച് ഇന്നലെ 67,678 പേർ ദർശനം നടത്തി. ഇതിൽ 11,147 പേർ സ്പോട് ബുക്കിങ് ആയിരുന്നു. ഇന്നലെ ഉച്ചപൂജ ആയപ്പോഴും പതിനെട്ടാംപടി കയറാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ പതിനെട്ടാംപടി കയറാനും ദർശനത്തിനും നീണ്ട ക്യൂ. വെർച്വൽ ക്യൂ കൂട്ടുന്നതിൽ തീരുമാനമായില്ല. ദർശന രീതി മാറ്റുന്നതിനും തടസ്സങ്ങൾ ഏറെ. വൈകിട്ട് 7വരെയുള്ള കണക്ക് അനുസരിച്ച് ഇന്നലെ 67,678 പേർ ദർശനം നടത്തി. ഇതിൽ 11,147 പേർ സ്പോട് ബുക്കിങ് ആയിരുന്നു. ഇന്നലെ ഉച്ചപൂജ ആയപ്പോഴും പതിനെട്ടാംപടി കയറാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ പതിനെട്ടാംപടി കയറാനും ദർശനത്തിനും നീണ്ട ക്യൂ. വെർച്വൽ ക്യൂ കൂട്ടുന്നതിൽ തീരുമാനമായില്ല. ദർശന രീതി മാറ്റുന്നതിനും തടസ്സങ്ങൾ ഏറെ. വൈകിട്ട് 7വരെയുള്ള കണക്ക് അനുസരിച്ച് ഇന്നലെ 67,678 പേർ ദർശനം നടത്തി. ഇതിൽ 11,147 പേർ സ്പോട് ബുക്കിങ് ആയിരുന്നു. ഇന്നലെ ഉച്ചപൂജ ആയപ്പോഴും പതിനെട്ടാംപടി കയറാനുള്ള  നിര ശരംകുത്തി യുടേൺ വരെ ഉണ്ടായിരുന്നു.ദർശന രീതി മാറ്റുന്നതിനു പ്രായോഗിക തടസ്സങ്ങൾ ഏറെയാണ്.  പതിനെട്ടാംപടി കയറി വരുന്ന തീർഥാടകരെ ബലിക്കൽ പുര വഴി നേരെ തിരുനടയിൽ എത്തിച്ചു ദർശനം നടത്താനാണു ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്.

അയ്യനേ അഭയം... സന്നിധാനത്ത് ചാറ്റൽ മഴ പെയ്തപ്പോൾ പതിനെട്ടാം പടികയറിയെത്തിയ അയ്യപ്പൻമാർ ക്ഷേത്രത്തിനരികിൽ ചേർന്ന് മഴ നനയാതെ ഒതുങ്ങി നിൽക്കുന്ന കാഴ്ച. തിരക്ക് ഒഴിവാക്കുന്നതിനായി ഇവരെ പൊലീസ് ഉദ്യോഗസ്ഥർ ഇവിടെനിന്നു മാറ്റി. ചിത്രം: മനോരമ

പടി കയറിവരുന്ന തീർഥാടകർ നേരെ സോപാനത്തേക്കു വരുമ്പോൾ അയ്യപ്പ വിഗ്രഹം ശരിക്കു കണ്ടു തൊഴുതു മുന്നോട്ടുപോകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതിനായി  ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ ചർച്ചകൾ തുടങ്ങി. ഇപ്പോൾ മിന്നായം പോലെ ചെറുതായി മാത്രമാണ് അയ്യപ്പ ദർശനം സാധ്യമാകുന്നത്. അപ്പോഴേക്കും പൊലീസ് തള്ളി നീക്കും. ശരിയായി ദർശനം കിട്ടാത്തതിന്റെ പ്രയാസത്തിൽ തീർഥാടകർ മലയിറങ്ങുന്നത് ഒഴിവാക്കാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്.

നീലിമല കയറുന്ന ഭക്തർ. ചിത്രം: മനോരമ
ADVERTISEMENT

തിരുമുറ്റത്ത് ക്ഷേത്ര ശ്രീകോവിലിനെക്കാൾ ഉയരത്തിലൂടെ തീർഥാടകർ നടന്നു ദർശനത്തിനു വരുന്നത് ആചാരപരമായി ശരിയല്ലെന്നു ദേവപ്രശ്നത്തിൽ കണ്ടതാണ്. ഇതനുസരിച്ചു  മേൽപാലം പൊളിക്കാൻ മാസ്റ്റർ പ്ലാനിൽ പദ്ധതിയും ഇട്ടതാണ്. അതും നടന്നിട്ടില്ല. പടികയറി വരുന്നവർ നേരെ പോകുമ്പോൾ ബലിക്കൽപുര വാതിലിന്റെ വീതി കുറവ് പ്രശ്നമായേക്കും. ഒരു മിനിറ്റിൽ  85 പേർ പടികയറി വന്നാൽ അവർ ബലിക്കൽ പുര വാതലിലൂടെ സോപനത്ത് എത്താൻ അതിൽ കൂടുതൽ സമയം എടുക്കുമെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്.  ഇപ്പോൾ പതിനെട്ടാംപടി കയറി ഇടത്തേക്ക് തിരിഞ്ഞു മേൽപാലത്തിലൂടെ ചുറ്റി വടക്കുവശത്തു കൂടി തിരുമുറ്റത്തേക്ക് ഇറങ്ങിയാണ് ദർശനത്തിനായി സോപാനത്ത് എത്തുന്നത്. മേൽപാലത്തിൽ  2000 പേരെ ഉൾക്കൊള്ളാൻ കഴിയും.

പതിനെട്ടാംപടിയിൽ നിന്നു പൊലീസുകാർ ചിത്രമെടുക്കുന്നു.

18–ാം പടിയിൽ പൊലീസ്പുറം തിരിഞ്ഞെടുത്ത ഫോട്ടോ; റിപ്പോർട്ട് തേടി ഹൈക്കോടതി
കൊച്ചി ∙ പതിനെട്ടാം പടിയിൽ പൊലീസ് ഉദ്യോഗസ്ഥർ പുറംതിരിഞ്ഞു നിന്ന് ഫോട്ടോ എടുത്ത സംഭവത്തിൽ ചീഫ് പൊലീസ് കോ ഓർഡിനേറ്ററുടെ റിപ്പോർട്ട് തേടി ഹൈക്കോടതി. തീർഥാടകർക്കു പൊലീസ് പതിനെട്ടാം പടിയിൽ നൽകുന്ന സേവനം അഭിനന്ദനീയമാണെങ്കിലും ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഒട്ടേറെ പ്രത്യേകതയുള്ള ശബരിമലയിൽ ക്ഷേത്ര മര്യാദകൾ പാലിക്കേണ്ടതുണ്ടെന്നും പറഞ്ഞു. തുടർന്നാണ് റിപ്പോർട്ട് തേടിയത്. ഉച്ചയ്ക്ക് ഇടവേളയിലാണു ഫോട്ടോ എടുത്തതെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചെന്നും സർക്കാർ വിശദീകരിച്ചു.

മാളികപ്പുറത്തെ നാഗ സ്ഥാനത്ത് മഞ്ഞൾപ്പൊടി സമർപ്പിക്കുന്ന കന്നിയയ്യപ്പൻ. ചിത്രം: മനോരമ
ADVERTISEMENT

അതേസമയം, എരുമേലിയിൽ ദർശനത്തിനെത്തിയ കൊച്ചു മാളികപ്പുറത്തിന്റെ മുടി ചീകിക്കെട്ടുന്ന വനിതാ ട്രാഫിക് വാർഡന്റെ വൈറൽ വിഡിയോ സംബന്ധിച്ച് കോടതി അനുകൂലമായി പരാമർശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ഹർജികളാണു പരിഗണിച്ചത്. അതീവസുരക്ഷാ മേഖലയായ ശബരിമലയിൽ തിരുമുറ്റത്തും സോപാനത്തിനു മുന്നിലും മൊബൈൽ ഫോണിൽ ഭക്തർ വിഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കണമെന്നു കോടതി നിർദേശിച്ചു. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഓഫിസറോട് റിപ്പോർട്ട് തേടി. ഫോണുകൾ കൊണ്ടുവരുന്നത് തടയാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പതിനെട്ടാം പടികയറി കൊടിമര ചുവട്ടിലെത്തിയ മാളികപ്പുറത്തിന്റെ സന്തോഷം. ചിത്രം: മനോരമ

ശബരിമലയിൽ ഡിസംബർ ഒന്നു മുതൽ ആറു വരെ സുരക്ഷ ശക്തമാക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതുസംബന്ധിച്ച് ശബരിമല ചീഫ് പൊലീസ് കോ ഓർഡിനേറ്റർ മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു. പമ്പ, ശബരിമല, നിലയ്ക്കൽ, സന്നിധാനം, തീർഥാടന പാത എന്നിവിടങ്ങളിൽ കച്ചവടക്കാർ അമിതവില ഈടാക്കുകയോ മോശം ഭക്ഷണം നൽകുകയോ ചെയ്താൽ കർശന നടപടിയെടുക്കണമെന്നു ഹൈക്കോടതി നിർദേശം നൽകി. കരിക്കിന് 40 രൂപ മാത്രമേ ഈടാക്കാവൂ. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും വിജിലൻസ് വിഭാഗവും തുടർച്ചയായ പരിശോധന നടത്തണം. സ്റ്റാളുകൾ നിഷ്കർഷിച്ച സ്ഥലത്ത് മാത്രമേ പാടുള്ളൂ. കച്ചവടക്കാരും ജീവനക്കാരും ഹെൽത്ത് കാർഡുള്ളവരാകണം. പൊലീസ് അനുവദിച്ച തിരിച്ചറിയൽ കാർഡ് അണിയുകയും വേണം, കോടതി നിർദേശിച്ചു.

ADVERTISEMENT

എഡിജിപി റിപ്പോർട്ട് തേടി
ശബരിമല∙ പൊലീസിന്റെ പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് വിവാദമായി. എഡിജിപി സന്നിധാനം പൊലീസ് സ്പെഷൽ‌ ഓഫിസറോട് റിപ്പോർട്ട് തേടി. 10ദിവസത്തെ ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതിനു മുൻപാണ് പൊലീസുകാർ പതിനെട്ടാംപടിയിൽ  നിന്നു ഫോട്ടോ ഷൂട്ട് നടത്തിയത്. 24ന് ഉച്ചപൂജ കഴിഞ്ഞു ക്ഷേത്രനട അടച്ച ശേഷം 1.30ന് ആണ് പൊലീസുകാർ പതിനെട്ടാംപടിയിൽ കയറി നിന്നു ഫോട്ടോ എടുത്തത്. ഇത് ഔദ്യോഗികമായി ചിത്രീകരിച്ചത് പൊലീസിന്റെ ഫൊട്ടോഗ്രഫറും. ഈ  പൊലീസുകാർ എല്ലാം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെങ്കിലും വിവാദം മല കയറുകയാണ്.

പടിയുടെ വശത്ത് ഇരുന്നും നിന്നുമാണ് പൊലീസുകാർ തീർഥാടകരെ പടി കയറാൻ സഹായിക്കുന്നത്. ഇതുവരെ ആരും  പതിനെട്ടാംപടിയിൽ കയറി നിന്ന് ഫോട്ടോഷൂട്ട് നടത്തിയിട്ടില്ല.‌ വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്രസംരക്ഷണ സമിതി, അയ്യപ്പ സേവാസംഘം തുടങ്ങി ഒട്ടേറെ സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നു. ഇത് വിവാദമായതോടെ എഡിജിപി എസ്.ശ്രീജിത്ത് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ കെ .ഇ. ബൈജുവിനോടു റിപ്പോർട്ട് തേടി.  ഇതുസംബന്ധിച്ചു ശബരിമല സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിക്കു റിപ്പോർട്ട് നൽകി.

ഫോട്ടോഷൂട്ട്: ബോർഡ് ചർച്ച ചെയ്തേക്കും
ശബരിമല ∙ പൊലീസിന്റെ പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്  ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്തേക്കും. ഇന്നലെ നടന്ന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ അനൗപചാരിക ചർച്ച നടത്തി. പതിനെട്ടാംപടിയിൽ ഡ്യൂട്ടി നോക്കിയ ആദ്യസംഘത്തിലെ പൊലീസുകാർ ശരിക്കും കഷ്ടപ്പെട്ടു. എന്നാൽ ശബരിമലയുടെ വിശ്വാസത്തിനും ആചാരത്തിനും വിരുദ്ധമായി പതിനെട്ടാംപടിയിൽ നിന്നു ഫോട്ടോഷൂട്ട് നടത്തിയത് അനുചിതമായെന്ന് 3 പേർക്കും അഭിപ്രായമുണ്ട്.

ആചാര ലംഘനം: ക്ഷേത്ര സംരക്ഷണ  സമിതി 
കോഴഞ്ചേരി ∙ ശബരിമലയിൽ ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന പൊലീസുകാർ പതിനെട്ടാംപടിയിൽ ദേവനു പിൻ തിരിഞ്ഞു നിന്ന് ഫോട്ടോ എടുത്തതിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രതിഷേധിച്ചു. മേൽശാന്തിയും തന്ത്രിയുമടക്കമുള്ള ആചാര്യന്മാർ പോലും നടയടച്ചിറങ്ങുമ്പോൾ പുറകോട്ടാണ് ഇറങ്ങുന്നത്.

ആചാരങ്ങളിൽ വിശ്വാസമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കിടുന്നതു കൊണ്ടാണ് ആചാര ലംഘനങ്ങൾ നടക്കുന്നത്. ആചാര ലംഘനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അയ്യപ്പ വിശ്വാസികളായ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും സമിതി സംസ്ഥാന സെക്രട്ടറി വി.കെ.ചന്ദ്രൻ ആവശ്യപ്പെട്ടു.

English Summary:

This article provides an update on the ongoing pilgrimage season at Sabarimala. It discusses the long queues for darshan, the Devaswom Board's plans to improve pilgrim experience, and controversies surrounding police conduct at the holy 18 steps. The article also highlights the High Court's intervention in ensuring a smooth and respectful pilgrimage experience for all.