‘എഡിഎമ്മിന്റെ മരണം: സിപിഎം നിലപാട് ഇരട്ടത്താപ്പ്’
മലയാലപ്പുഴ ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ പൊതുസമൂഹത്തിന്റെ മുന്നിൽ തങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് തെളിയിക്കാനുള്ള നാടകമാണ് സിപിഎം നടത്തിയത്. സിപിഎം ആ

മലയാലപ്പുഴ ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ പൊതുസമൂഹത്തിന്റെ മുന്നിൽ തങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് തെളിയിക്കാനുള്ള നാടകമാണ് സിപിഎം നടത്തിയത്. സിപിഎം ആ കുടുംബത്തോട് കാണിച്ചത് പൊറുക്കാനാവാത്ത ചതിയാണ്. പത്തനംതിട്ടയിലെ സിപിഎം നേതൃത്വം കുടുംബത്തിനൊപ്പം ആണെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചത് ഇരട്ടത്താപ്പാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കണ്ണൂർ ഘടകവും തുടക്കം മുതൽ അവസാനം വരെ കൊലയാളികൾക്കൊപ്പമായിരുന്നു.
എല്ലാം സിപിഎമ്മിന്റെ തട്ടിപ്പാണെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് ബോധ്യമായിരിക്കുകയാണ്. അതുകൊണ്ടാണ് അവസാനത്തെ ആശ്രയമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം കൂടിയേ തീരൂ. നീതിപീഠം അവർക്ക് മുന്നിൽ കണ്ണു തുറക്കും എന്ന് തന്നെയാണ് വിശ്വാസം. കേരളത്തിന്റെ മനഃസാക്ഷി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി.തോമസ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
അഭിപ്രായം മാറ്റി; സിപിഎം നേതൃത്വത്തിനു വഴങ്ങി മലയാലപ്പുഴ മോഹനൻ
പത്തനംതിട്ട ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു പിന്നിൽ വമ്പൻമാരുണ്ടായേക്കുമെന്ന് ഇന്നലെ രാവിലെ സംശയം പ്രകടിപ്പിച്ച സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ ഒടുവിൽ സിപിഎം നേതൃത്വത്തിനു വഴങ്ങി. പലപ്പോഴും സിപിഎം ഔദ്യോഗിക നിലപാടുകളെ വിമർശിച്ചിരുന്ന സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കോന്നി ഏരിയാ കമ്മിറ്റി അംഗവുമായ ഇദ്ദേഹം എം.വി.ഗോവിന്ദൻ സിബിഐ അന്വേഷണത്തെ എതിർത്തതോടെ സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന ഇദ്ദേഹത്തിന്റെ തന്നെ പഴയ നിലപാടിലേക്കു മാറി.
കൊലപാതകം എന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്, നീതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും രാവിലെ ഇദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി സിബിഐയെ എതിർത്തില്ലെന്നും കോടതി പറഞ്ഞ അഭിപ്രായം പ്രകടിപ്പിച്ചതാണെന്നും ഇത് കുടുംബത്തിന്റെ ആവശ്യത്തെ എതിർക്കുന്നതല്ലെന്നും മോഹനൻ വിശദീകരിച്ചു.