പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്: 23 പൊലീസുകാർക്ക് നല്ലനടപ്പ്
ശബരിമല ∙ പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത 23 പൊലീസുകാരെ നല്ലനടപ്പിനു ശിക്ഷിച്ചു. കണ്ണൂർ കെഎപി 4 ക്യാംപിൽ നല്ല നടപ്പു പരിശീലനത്തിന് ഇവരെ അയയ്ക്കാൻ എഡിജിപി എസ്‍.ശ്രീജിത്താണു നിർദേശം നൽകിയത്. തീർഥാടകരെ പതിനെട്ടാംപടി കയറ്റുന്നതിനു നല്ലനിലയിൽ പ്രവർത്തിച്ച പൊലീസ് സംഘമാണ് ഇവരെങ്കിലും ഇത്തരം
ശബരിമല ∙ പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത 23 പൊലീസുകാരെ നല്ലനടപ്പിനു ശിക്ഷിച്ചു. കണ്ണൂർ കെഎപി 4 ക്യാംപിൽ നല്ല നടപ്പു പരിശീലനത്തിന് ഇവരെ അയയ്ക്കാൻ എഡിജിപി എസ്‍.ശ്രീജിത്താണു നിർദേശം നൽകിയത്. തീർഥാടകരെ പതിനെട്ടാംപടി കയറ്റുന്നതിനു നല്ലനിലയിൽ പ്രവർത്തിച്ച പൊലീസ് സംഘമാണ് ഇവരെങ്കിലും ഇത്തരം
ശബരിമല ∙ പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത 23 പൊലീസുകാരെ നല്ലനടപ്പിനു ശിക്ഷിച്ചു. കണ്ണൂർ കെഎപി 4 ക്യാംപിൽ നല്ല നടപ്പു പരിശീലനത്തിന് ഇവരെ അയയ്ക്കാൻ എഡിജിപി എസ്‍.ശ്രീജിത്താണു നിർദേശം നൽകിയത്. തീർഥാടകരെ പതിനെട്ടാംപടി കയറ്റുന്നതിനു നല്ലനിലയിൽ പ്രവർത്തിച്ച പൊലീസ് സംഘമാണ് ഇവരെങ്കിലും ഇത്തരം
ശബരിമല ∙ പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത 23 പൊലീസുകാരെ നല്ലനടപ്പിനു ശിക്ഷിച്ചു. കണ്ണൂർ കെഎപി 4 ക്യാംപിൽ നല്ല നടപ്പു പരിശീലനത്തിന് ഇവരെ അയയ്ക്കാൻ എഡിജിപി എസ്‍.ശ്രീജിത്താണു നിർദേശം നൽകിയത്. തീർഥാടകരെ പതിനെട്ടാംപടി കയറ്റുന്നതിനു നല്ലനിലയിൽ പ്രവർത്തിച്ച പൊലീസ് സംഘമാണ് ഇവരെങ്കിലും ഇത്തരം ഫോട്ടോ ഷൂട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് എഡിജിപി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് അച്ചടക്ക നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോ എടുത്ത പൊലീസ് ഫൊട്ടോഗ്രഫറെയും തിരിച്ചു വിളിച്ചു. പതിനെട്ടാംപടിയിൽ പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയതിൽ ദേവസ്വം ബോർഡ് എഡിജിപിയെ അതൃപ്തി അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ കർശന നിർദേശങ്ങൾ നൽകണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
ഡിജിറ്റൽ ഉപകരണങ്ങളുടെ നിയന്ത്രണം ശക്തമാക്കും
തിരുവനന്തപുരം ∙ ശബരിമലയിൽ മൊബൈൽ ഫോണടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ നിയന്ത്രണം ശക്തമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. പതിനെട്ടാം പടിയിൽ പൊലീസുകാരുടെ ഫോട്ടോയെടുപ്പ് വിവാദമായതോടെയാണ് നടപടി. മൊബൈൽ നിയന്ത്രണം ഉണ്ടാകുമെന്ന് തീർഥാടന കാലത്തിന് മുൻപുതന്നെ ദേവസ്വം ബോർഡ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഭക്തന്മാരുടെ കാര്യത്തിൽ മാത്രമാണ് നിരീക്ഷണം ഉണ്ടായിരുന്നത്.
ഇനി മുതൽ മൊബൈൽഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പൊലീസ് ഉൾപ്പെടെ ആരെയും അനുവദിക്കില്ല. മേലേ തിരുമുറ്റം, സോപാനം, മേൽപാലം, മാളികപ്പുറം ഭാഗങ്ങളിൽ മൊബൈൽ ഫോൺ പൂർണമായും വിലക്കും.അതേ സമയം ചടങ്ങുകൾ ചിത്രീകരിക്കുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും മാധ്യമങ്ങൾക്ക് വിലക്കുണ്ടാകില്ല.
ഫോട്ടോ വിവാദം: എഡിജിപി വിശദീകരണം നൽകും
കൊച്ചി ∙ പതിനെട്ടാം പടിയിൽ പൊലീസ് ഉദ്യോഗസ്ഥർ പുറംതിരിഞ്ഞു നിന്ന് ഫോട്ടോ എടുത്ത സംഭവത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ്.ശ്രീജിത്ത് ഇന്നു നേരിട്ട് വിശദീകരണം നൽകുമെന്നു സർക്കാർ അറിയിച്ചു. ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുകയും ആചാരങ്ങൾ പാലിക്കുകയും വേണമെന്നു നിർദേശിച്ച ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചട്ടങ്ങൾ ലംഘിച്ചാൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട ഹർജികളാണു പരിഗണിച്ചത്.
ശബരിമലയിൽ അനുവദിച്ചതിൽ കൂടുതൽ സ്ഥലം കയ്യേറിയ കടയുടമകൾക്കെതിരായ നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. കരാർ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. രണ്ടു കടകൾ കൂടുതൽ സ്ഥലം കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളുടെ വിൽപന, പഴകിയ എണ്ണയുടെയും മസാലകളുടെയും ഉപയോഗം, അമിതവില തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
പൊലീസുകാരുടെ ഫോട്ടോഷൂട്ട് ആചാരലംഘനം: അക്കീരമൺ
തിരുവല്ല ∙ ശബരിമലയിൽ പതിനെട്ടാംപടിയിൽ പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയത് കടുത്ത ആചാരലംഘനമാണെന്ന് യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. 41 ദിവസത്തെ വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടുമായി മാത്രമേ പടി കയറാൻ പാടുള്ളൂ. ഇതു ലംഘിച്ച് ആചാരലംഘനം നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കുകയും ദേവനോടു പ്രായശ്ചിത്തം ചെയ്യിക്കുകയും വേണം.ഭക്തജനങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുവാൻ സർക്കാരും ദേവസ്വം ബോർഡും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധമറിയിച്ച് പന്തളം കൊട്ടാരം
പന്തളം ∙ സന്നിധാനത്ത് പതിനെട്ടാംപടിയിൽ സേവനം ചെയ്യുന്ന പൊലീസ് സ്വാമിമാർ പതിനെട്ടാംപടിയിൽ കൊടിമരത്തിന് പുറംതിരിഞ്ഞു നിന്ന് ഗ്രൂപ്പ് ഫോട്ടോയെടുത്തു പ്രചരിപ്പിച്ച സംഭവത്തിൽ പന്തളം കൊട്ടാരം പ്രതിഷേധമറിയിച്ചു. പതിനെട്ടാംപടിയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി എം.ആർ.സുരേഷ് വർമ ആവശ്യപ്പെട്ടു.