കാടിവിടെ മക്കളേ...; കാടുകയറിയ നാട്ടുപാത താണ്ടേണ്ട ഗതികേടിൽ ശബരിമല തീർഥാടകർ
കോഴഞ്ചേരി∙ കാടുകയറിയ നാട്ടുപാത താണ്ടേണ്ട ഗതികേടിൽ ശബരിമല തീർഥാടകർ. പന്തളത്തു നിന്ന് ആറന്മുളയ്ക്കു കുളനട വഴി വരുന്ന റോഡാണ് ഇരുവശവും കാടുകയറി കിടക്കുന്നത്. ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് ഈ നിരത്തിന്റെ ഇരുവശത്തുമുള്ള കാട് വെട്ടി ശുചിയാക്കുന്ന പതിവുണ്ടായിരുന്നു. അത് ഇത്തവണ ചെയ്യാത്തതിനാൽ

കോഴഞ്ചേരി∙ കാടുകയറിയ നാട്ടുപാത താണ്ടേണ്ട ഗതികേടിൽ ശബരിമല തീർഥാടകർ. പന്തളത്തു നിന്ന് ആറന്മുളയ്ക്കു കുളനട വഴി വരുന്ന റോഡാണ് ഇരുവശവും കാടുകയറി കിടക്കുന്നത്. ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് ഈ നിരത്തിന്റെ ഇരുവശത്തുമുള്ള കാട് വെട്ടി ശുചിയാക്കുന്ന പതിവുണ്ടായിരുന്നു. അത് ഇത്തവണ ചെയ്യാത്തതിനാൽ റോഡിലേക്കു കാടുവളർന്നു നിൽക്കുന്ന സ്ഥിതിയാണ് പലഭാഗത്തും.
കുളനട, മെഴുവേലി, ആറന്മുള പഞ്ചായത്തുകളിൽ കൂടി കടന്നു പോകുന്ന റോഡിന്റെ കുറച്ചു ഭാഗത്തു കഴിഞ്ഞ ദിവസം അധികൃതർ മണ്ണുമാന്തി ഉപയോഗിച്ചു വൃത്തിയാക്കിയിരുന്നു. കുറിയാനിപ്പള്ളിയിൽ കുറച്ചു ഭാഗത്തും പാറയിൽ ജംക്‌ഷനു സമീപം കുറെ ഭാഗത്തുമാണ് ശുചീകരണം നടന്നത്. പാറയിൽ ജംക്‌ഷൻ, പൈവഴി, ഉള്ളന്നൂർ ആർആർ യുപി സ്കൂൾ ഭാഗം, കുളക്കര ജംക്‌ഷൻ, പുന്നക്കുളഞ്ഞി, അന്നപൂർണേശ്വരി ദേവീ ക്ഷേത്രം ഭാഗം, കുറിയാനിപ്പള്ളി, മംഗലശേരിൽ പടി റോഡ്, പൂവണ്ണുംമൂട്, കാഞ്ഞിക്കൽ, അക്വഡക്ട് ഭാഗങ്ങൾ, പളളിമുക്കം വഞ്ചിപ്പടി, കിടങ്ങന്നൂർ ഗവ.എൽപി സ്കൂൾ, നാൽക്കാലിക്കൽ പാലം എന്നീ ഭാഗങ്ങളിലെല്ലാം റോഡിന്റെ ഇരുവശവും കാടു വളർന്ന് റോഡിലേക്കു ചാഞ്ഞു കിടക്കുന്ന സ്ഥിതിയാണ് ഉള്ളത്.
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി തൊഴുതശേഷം ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ എത്താൻ വേണ്ടി ഒട്ടേറെ തീർഥാടകരാണ് വാഹനത്തിലും നടന്നും ഇതുവഴി കടന്നു പോകുന്നത്. ഒട്ടേറെ വളവുകൾ ഉള്ള റോഡിൽ കാടുവളർന്നു റോഡിലേക്കു ചാഞ്ഞു കിടക്കുന്നതിനാൽ എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്. യാത്രക്കാർക്കു ഭീഷണിയായി നിരത്തു വക്കിൽ വളർന്നു നിൽക്കുന്ന കാട് വെട്ടി നീക്കണമെന്നാണ് റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർ ആവശ്യപ്പെടുന്നത്.