ശബരിമല ∙ അയ്യപ്പ ദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ച് എത്തണമെന്ന് പൊലീസ്. അനാവശ്യ തിരക്ക് ഒഴിവാക്കാനും ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇത് അനിവാര്യമാണ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത പലരും അനുവദിച്ച സമയത്തിന് മുൻപോ ശേഷമോ എത്തുന്നത് തിരക്കിനു

ശബരിമല ∙ അയ്യപ്പ ദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ച് എത്തണമെന്ന് പൊലീസ്. അനാവശ്യ തിരക്ക് ഒഴിവാക്കാനും ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇത് അനിവാര്യമാണ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത പലരും അനുവദിച്ച സമയത്തിന് മുൻപോ ശേഷമോ എത്തുന്നത് തിരക്കിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ അയ്യപ്പ ദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ച് എത്തണമെന്ന് പൊലീസ്. അനാവശ്യ തിരക്ക് ഒഴിവാക്കാനും ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇത് അനിവാര്യമാണ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത പലരും അനുവദിച്ച സമയത്തിന് മുൻപോ ശേഷമോ എത്തുന്നത് തിരക്കിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ അയ്യപ്പ ദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ച് എത്തണമെന്ന് പൊലീസ്. അനാവശ്യ തിരക്ക് ഒഴിവാക്കാനും ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇത് അനിവാര്യമാണ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത പലരും അനുവദിച്ച സമയത്തിന് മുൻപോ ശേഷമോ എത്തുന്നത് തിരക്കിനു കാരണമാകുന്നുണ്ടെന്നാണ് പൊലീസിന്റെയും വിലയിരുത്തൽ. 

ഞായറാഴ്ച  ഉച്ചയ്ക്ക് ഒന്നു വരെ മാത്രം ദർശനം നടത്തിയവരുടെ എണ്ണം 36,828 ആണ്. ഇതിൽ ബുക്ക്‌ ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുൻപോ ശേഷമോ എത്തിയവർ 7546 ആണ്. നവംബർ 15 മുതൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നുവരെ ആകെ ദർശനം നടത്തിയത് 11,51,571 പേരാണ്. 15 മുതൽ ഇതുവരെ, ബുക്ക്‌ ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുൻപോ ശേഷമോ എത്തിയവർ 2,03,260 ആണ്. സ്ലോട്ടിന്റെ സമയക്രമം പാലിക്കാതെ ദർശനത്തിന് എത്തുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഇത് അനാവശ്യ തിരക്കിനും ഇടയാക്കും. 

ADVERTISEMENT

ശബരിമലയിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണമെന്ന് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. ബുക്ക് ചെയ്ത സമയത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ കാത്തിരിക്കേണ്ടി വരും. എല്ലാവർക്കും ദർശനം ഉറപ്പാക്കും. പക്ഷേ, സമയക്രമം പാലിച്ച് മാത്രമേ പിന്നീട് കടത്തിവിടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ സമയക്രമം പാലിച്ച് ഭക്തർ ദർശനത്തിന് എത്തിയാൽ സുഗമമായി അയ്യപ്പദർശനം   സാധ്യമാകുമെന്ന്   കരുതുന്നതായി ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ പറഞ്ഞു.

തീർഥാടകർക്ക് നിർദേശങ്ങളുമായി പൊലീസ്
∙മല കയറുമ്പോൾ പത്തു മിനിറ്റ് നടത്തത്തിനു ശേഷം അഞ്ച് മിനിറ്റ് വിശ്രമിക്കുക.
∙സന്നിധാനത്തു എത്താൻ പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ വഴി ഉപയോഗിക്കുക.
∙പതിനെട്ടാംപടിയിൽ എത്താൻ ക്യൂ പാലിക്കുക.
∙മടക്കയാത്രയ്ക്കായി നടപ്പന്തൽ മേൽപാലം‍ ഉപയോഗിക്കുക.
∙പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിക്കുന്നതിനു മുൻപ് തിരക്കിന്റെ സ്ഥിതി മനസ്സിലാക്കാൻ ശ്രമിക്കുക.
∙ഡോളി ഉപയോഗിക്കുമ്പോൾ ദേവസ്വം കൗണ്ടറിൽ മാത്രം തുക നൽകി രസീത് സൂക്ഷിക്കുക.
∙സുരക്ഷാപരിശോധനകൾ നടത്തുന്ന കേന്ദ്രങ്ങളിൽ  പരിശോധനകൾക്ക് വിധേയരാവുക.
∙ഏതു സഹായത്തിനും പൊലീസിനെ സമീപിക്കുക. പൊലീസിന്റെ ടോൾ ഫ്രീ നമ്പരായ 14432 ൽ വിളിക്കാവുന്നതാണ്.
∙സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ പൊലീസിനെ അറിയിക്കുക,
∙ലൈസൻസുള്ള കടകളിൽ നിന്നു മാത്രം ഭക്ഷ്യവിഭവങ്ങൾ വാങ്ങുക,.
∙പമ്പയും സന്നിധാനവും മല കയറുന്ന വഴിയും വൃത്തിയായി സൂക്ഷിക്കുക.
∙അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക.
∙ഓക്സിജൻ പാർലറുകളിലെയും മെഡിക്കൽ സെന്ററുകളിലെയും സൗകര്യങ്ങൾ ആവശ്യാനുസരണം പ്രയോജനപ്പെടുത്തുക.
∙ഒപ്പമുള്ള കുട്ടികളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തിയ തിരിച്ചറിയൽ ബാന്റുകൾ പമ്പ കൺട്രോൾ റൂമിൽ നിന്നും ലഭ്യമാക്കി കൈകളിൽ ധരിക്കുക.
∙കൂട്ടംതെറ്റി പോകുന്നവർ പൊലീസ് എയ്ഡ് പോസ്റ്റുകളുടെ സഹായം തേടുക.
∙പണം, മൊബൈൽ ഫോൺ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക.
∙പമ്പ മുതൽ സന്നിധാനം വരെയുള്ള കാനനപാതയിൽ ബയോ ശുചിമുറികൾ ഉപയോഗിക്കുക.
∙മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ പമ്പ / സന്നിധാനം പൊലീസ് സ്റ്റേഷനുകളുമായി അടിയന്തരമായി ബന്ധപ്പെടുക.

ADVERTISEMENT

∙ചെയ്യരുതാത്തത്
∙സോപാനത്തും പരിസരത്തും കൊടിമരത്തിന്റെ ഭാഗങ്ങളിലും മൊബൈൽ ഫോണുകൾ ഉപയോഗിച്ചുള്ള ഫൊട്ടോഗ്രഫിയും വിഡിയോഗ്രഫിയും നിരോധിച്ചിട്ടുള്ളതാണ്. 
∙ക്യൂ ചാടിക്കടക്കാൻ ശ്രമിക്കരുത്, തിരക്കു കൂട്ടരുത്. മാലിന്യങ്ങൾ വെയ്സ്റ്റ് ബിന്നിലല്ലാതെ മറ്റൊരിടത്തും ഉപേക്ഷിക്കരുത്.
∙പതിനെട്ടാംപടിയുടെ ഇരുവശത്തുമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ അല്ലാതെ മറ്റൊരിടത്തും തേങ്ങ ഉടയ്ക്കരുത്.
∙പതിനെട്ടാംപടിയിൽ മുട്ടുകുത്തി കയറാതിരിക്കുക.
 ∙നടപ്പന്തൽ, മേൽപ്പാലം അല്ലാതെ മറ്റൊരു വഴിയും മടക്കയാത്രയ്ക്കു തിരഞ്ഞെടുക്കരുത്.

English Summary:

Planning to visit Sabarimala? The police are emphasizing the importance of arriving on time according to your booked virtual queue slot for Ayyappan darshan. Ensure a hassle-free pilgrimage by following these guidelines.