തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യകൺവൻഷനും സംഗീത വിരുന്നും വ്യാഴാഴ്ച മുതൽ
തിരുവല്ല∙ വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും വ്യാഴാഴ്ച മുതൽ ഞായർ വരെ കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും. വ്യാഴം വൈകുന്നേരം ആറരയ്ക്ക് യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ സജി ചാക്കോ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഐപിസി സ്റ്റേറ്റ് പ്രസ്ബിറ്റർ പാസ്റ്റർ സാം പി.ജോസഫ് അധ്യക്ഷത വഹിക്കും. പാസ്റ്റർ

തിരുവല്ല∙ വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും വ്യാഴാഴ്ച മുതൽ ഞായർ വരെ കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.
വ്യാഴം വൈകുന്നേരം ആറരയ്ക്ക് യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ സജി ചാക്കോ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഐപിസി സ്റ്റേറ്റ് പ്രസ്ബിറ്റർ പാസ്റ്റർ സാം പി.ജോസഫ് അധ്യക്ഷത വഹിക്കും. പാസ്റ്റർ വർഗീസ് ജോഷ്വ വചനപ്രഭാഷണം നടത്തും.
വെള്ളി 10 മണിക്ക് വിവിധ സഭകൾ ചേർന്നുള്ള സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ എം.കെ.സ്കറിയ വചനശുശ്രൂഷ നടത്തും. ജനറൽ കോ-ഓർഡിനേറ്റർ പാസ്റ്റർ ജോൺസൻ വി.തോമസ് അധ്യക്ഷത വഹിക്കും. പോൾസൺ കണ്ണൂരും ടീമും ഗാനശുശ്രൂഷ നടത്തും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ സുഭാഷ് കുമരകം, അഭിമന്യു അർജുൻ, അനീഷ് ഏലപ്പാറ എന്നിവർ വചനപ്രഭാഷണം നടത്തും. 8ന് 6.30ന് സമാപനസമ്മേളനം നടക്കുമെന്ന് സെക്രട്ടറി തോമസ് കോശി അറിയിച്ചു.