വിതച്ചതെല്ലാം കണ്ണീരിലായി; സ്വപ്നങ്ങൾ പതിരാവുമോ?
കവിയൂർ ∙ വിതച്ച പാടശേഖരങ്ങളിലെല്ലാം വെള്ളം കയറിയ ദുരിതത്തിലാണ് കവിയൂരിലെ പാടശേഖരങ്ങളും. 4 പാടശേഖരങ്ങളിലാണ് ഇത്തവണ വിത നടത്തിയത്. ഇവിടുത്തെ മുളച്ച നെല്ലു മുഴുവനും മുങ്ങി കിടക്കുകയാണ്. ഐരാർ പാടശേഖരത്തിലെ 65 ഹെക്ടറിൽ 40 ഏക്കറിൽ 4 ദിവസം മുൻപാണു വിത നടത്തിയത്. ഇവിടെ മുള വന്ന നിലയിലായപ്പോഴാണു വെള്ളം

കവിയൂർ ∙ വിതച്ച പാടശേഖരങ്ങളിലെല്ലാം വെള്ളം കയറിയ ദുരിതത്തിലാണ് കവിയൂരിലെ പാടശേഖരങ്ങളും. 4 പാടശേഖരങ്ങളിലാണ് ഇത്തവണ വിത നടത്തിയത്. ഇവിടുത്തെ മുളച്ച നെല്ലു മുഴുവനും മുങ്ങി കിടക്കുകയാണ്.ഐരാർ പാടശേഖരത്തിലെ 65 ഹെക്ടറിൽ 40 ഏക്കറിൽ 4 ദിവസം മുൻപാണു വിത നടത്തിയത്. ഇവിടെ മുള വന്ന നിലയിലായപ്പോഴാണു വെള്ളം കയറിയത്. അധിക ദിവസം വെള്ളം കിടന്നാൽ ഞാറ് നഷ്ടപ്പെടുമെന്ന ആശങ്കയിലാണു കർഷകർ.
വെണ്ണീർവിള പാടശേഖരത്തിൽ 20 ഏക്കറിലാണ് കൃഷിയിറക്കിയത്. 16 ദിവസം മുൻപാണ് വിതച്ചത്. മുളച്ച വന്ന നെൽചെടികൾ കാണാൻ കഴിയാത്ത വിധത്തിൽ വെള്ളമാണ്. മുണ്ടിയപ്പള്ളി പാടശേഖരത്തിൽ 20 ദിവസം മുൻപാണ് വിതച്ചത്. ഇവിടെയും മുളച്ച നെൽചെടികളെല്ലാം വെള്ളത്തിലാണ്.വാക്കേക്കടവ് പാടശേഖരത്തിൽ 40 ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കിയത്. ഇതിൽ പരീക്ഷണാടിസ്ഥാനത്തിൽ 4 ഏക്കറിൽ ഞാറ് പറിച്ചു നടുന്ന രീതിയിലാണുകൃഷി ചെയ്തത്. തൃശൂരിൽ നിന്നു നടീൽ യന്ത്രം എത്തിച്ചാണു നട്ടത്. മുഴുവനും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്.
കവിയൂരിലെ പാടശേഖരങ്ങളിൽ വെള്ളം കയറിയത് പനയമ്പാല തോട്, മണിമലയാറ്റിൽ നിന്നുള്ള വലിയ തോട് എന്നിവ വഴിയാണ്. ഈ തോടുകൾ സംരക്ഷണമില്ലാതെ കിടക്കുന്നതിനാൽ വെള്ളം ഏതുവഴിക്കും പാടത്തേക്ക് കയാറാമെന്ന സ്ഥിതിയാണ്.ഇവ സംരക്ഷിക്കാനും നടപടിയില്ല. 1 13 പാടശേഖരങ്ങളെയും 483 കർഷകരുടെ കൃഷിയെയും വെള്ളപ്പൊക്കം ബാധിച്ചു. 2 പടവിനകം എ, തോട്ടുപുറം, പൊരിയനടി, അഞ്ചൽ വേളൂർമുണ്ടകം, തെക്കേ അഞ്ചടി, കൈപ്പാല പടിഞ്ഞാറ്, പാരൂർ കണ്ണാട്ട്, വേങ്ങൽ, പാണാകേരി, വടവടി, പുതുക്കാട് കൈപ്പുഴാക്ക, കൂരാച്ചാൽ മാണിക്കത്തകിടി, പെരുന്തുരുത്തി തെക്ക് എന്നീ പാടശേഖരങ്ങളിലാണ് വെള്ളം കയറിയത്.3 വിതച്ചതും വിതയ്ക്കാൻ ഒരുക്കിയിട്ടതുമായ പാടങ്ങളാണ് വെള്ളത്തിലായത്.