കാണാതായിട്ട് 6 മാസം; തുളസീധരൻ പിള്ളയുടെ തിരോധാനത്തിൽ ദുരൂഹതയെന്നു കുടുംബം
കടമ്പനാട് ∙ സ്കൂൾ ബസ് ഡ്രൈവറായിരുന്ന തുളസീധരൻ പിള്ളയെ വാഹനാപകട ശേഷം കാണാതായിട്ട് 6 മാസം. അന്വേഷണം തുടരുന്നുണ്ടെന്ന് പൊലീസ് പറയുമ്പോഴും തിരോധാനത്തിൽ ദുരൂഹത ബാക്കിയെന്നാണു കുടുംബം പറയുന്നത്. തുളസീധരൻ പിള്ളയുടെ തിരിച്ചു വരവ് പ്രതീക്ഷിച്ചിരിക്കുകയാണു കുടുംബം. അപകട ശേഷം അച്ഛന്റെ തിരോധാനത്തിൽ

കടമ്പനാട് ∙ സ്കൂൾ ബസ് ഡ്രൈവറായിരുന്ന തുളസീധരൻ പിള്ളയെ വാഹനാപകട ശേഷം കാണാതായിട്ട് 6 മാസം. അന്വേഷണം തുടരുന്നുണ്ടെന്ന് പൊലീസ് പറയുമ്പോഴും തിരോധാനത്തിൽ ദുരൂഹത ബാക്കിയെന്നാണു കുടുംബം പറയുന്നത്. തുളസീധരൻ പിള്ളയുടെ തിരിച്ചു വരവ് പ്രതീക്ഷിച്ചിരിക്കുകയാണു കുടുംബം. അപകട ശേഷം അച്ഛന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നാണ് മകൾ പറയുന്നത്. അതിനാൽ സമഗ്രമായ അന്വേഷണമാണ് വേണ്ടത്. എന്തിനാണ് അച്ഛൻ വീടു വിട്ടത് എന്നതിന് ഉത്തരം കിട്ടിയിട്ടില്ല. അച്ഛന്റെ മൊബൈൽ ഫോണും കണ്ടെത്താനായില്ല.
കഴിഞ്ഞ ജൂൺ നാലിനാണ് കടമ്പനാട് കെആർകെപിഎം സ്കൂളിന്റെ ബസ് ഡ്രൈവർ തുഷാരമന്ദിരം തുളസീധരൻ പിള്ളയെ (77) കാണാതായത്. കുഴികാലയിൽ വച്ച് 4ന് രാവിലെ 11.15 ന് സ്കൂൾ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. ഓട്ടോയിലെ യാത്രക്കാരനായിരുന്ന കടമ്പനാട് സ്വദേശി ശിവാനന്ദൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, മരണപ്പെട്ടു. അപകടത്തെ തുടർന്ന് ഏനാത്ത് പൊലീസ് ബസ് ഡ്രൈവറെ പ്രതിയാക്കി കേസെടുത്തിരുന്നു. അന്ന് വീട്ടിൽ വന്ന ശേഷമാണ് ഉച്ച കഴിഞ്ഞ് രണ്ടോടെ വീട്ടിൽ നിന്നിറങ്ങിയ തുളസീധരൻ പിള്ളയെ (77) കാണാതായത്.
സംഭവ ദിവസം രണ്ടോടെ കൊല്ലം ജില്ലയിലെ ഐവർകാലയിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ പോവുകയണെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. സഹോദരിയുടെ വീട്ടിൽ നിന്ന് അന്ന് വൈകിട്ട് അഞ്ചോടെ മടങ്ങി. സമീപത്തെ കവലയിൽ എത്തിയിരുന്നതായി ബന്ധുക്കൾക്ക് അറിയാൻ കഴിഞ്ഞു. സ്വന്തം നിലയിൽ രണ്ടു ദിവസം അന്വേഷണം നടത്തിയ ശേഷം മകൾപൊലീസിൽ പരാതി നൽകി.
തുളസീധരൻ പിള്ള ഉപയോഗിച്ചിരുന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. 3 മാസത്തെ അന്വേഷണത്തിനിടയിൽ ഒരു തുമ്പും ലഭിക്കാതെ വന്നതോടെ മകൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തിരുന്നു. ഇതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാറിനെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനാക്കി 16 അംഗ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപകമാക്കി.
തുളസീധരൻ പിള്ളയെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ അടൂർ ഡിവൈഎസ്പി (9497990034), എസ്എച്ച്ഒ ഏനാത്ത് (9497947142), ഏനാത്ത് പൊലീസ് സ്റ്റേഷൻ ( 9497908364) എന്നിവയിൽ ഏതെങ്കിലും ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന അറിയിപ്പും പൊലീസ് നൽകിയിരിക്കുകയാണ്.
പുരോഗതി ഇതുവരെ
ഗുരുവായൂർ, രാമേശ്വരം, പഴനി, മധുര, തുടങ്ങിയ ക്ഷേത്രങ്ങൾ, ആശുപത്രികൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിലും പൊലീസ് അന്വേഷണം നടത്തി. അയൽ സംസ്ഥാനങ്ങളിലെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും തിരച്ചിൽ നടത്തി. ഫോൺ രേഖകളിൽ നിന്ന് പാലക്കാടുള്ള ഒരാളുടെ വിലാസം കണ്ടതിനെ തുടർന്ന് അവിടെ അന്വേഷണത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതര സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു.
ഇയാൾ മുമ്പ് വൈക്കോൽ ലോറിയിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നു. അതിനാൽ അത്തരം വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ വാട്സാപ് ഗ്രൂപ്പുകളിലും വിവരങ്ങൾ പങ്കുവച്ചു. തെന്മല, ആര്യങ്കാവ്, പുളിയറ, തെങ്കാശി തുടങ്ങിയ ഇടങ്ങളിലും പൊലീസ് തിരച്ചിൽ നടത്തി.