ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
കോന്നി∙ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ കയറി ക്രൂരമായി ദേഹോപദ്രവം ഏൽപിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ കാണക്കാരി പറമ്പാട്ട് വീട്ടിൽ സനോജ് എന്ന് വിളിക്കുന്ന എബിൻ മോഹനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. വീട്ടിൽ

കോന്നി∙ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ കയറി ക്രൂരമായി ദേഹോപദ്രവം ഏൽപിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ കാണക്കാരി പറമ്പാട്ട് വീട്ടിൽ സനോജ് എന്ന് വിളിക്കുന്ന എബിൻ മോഹനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ഇയാൾ സ്ത്രീയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു.
ദേഹത്ത് മുറിവേൽപിച്ചും കൈകൊണ്ട് വായ പൊത്തിപ്പിടിക്കുകയും ചെയ്തു. വീട്ടമ്മയുടെ വായ്ക്കുള്ളിൽ മുറിവ് ഉണ്ടായി ഒരു അണപ്പല്ല് ഇളകിപ്പോയി. തുടർന്ന് വീട്ടമ്മ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ശാസ്ത്രീയ കുറ്റാന്വേഷണ സംഘം, ഫൊറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ തുടങ്ങിയവർ തെളിവെടുപ്പ് നടത്തി.
ഒളിവിൽ പോയ പ്രതിയെ വ്യാപകമായ തിരച്ചിലിനൊടുവിൽ കാണക്കാരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോന്നിയിലെ ഭാര്യവീട്ടിൽ നാല് മാസമായി താമസിക്കുന്നതായും ഇവിടത്തെ കാർ ഷോറൂമിൽ സ്പ്രേ പെയ്ന്റർ ആയി ജോലി ചെയ്യുന്ന ഇയാൾ എന്നും മദ്യപിച്ചാണ് വീട്ടിൽ എത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോന്നി പൊലീസ് ഇൻസ്പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ സിപിഒമാരായ അൽസാം, അനീഷ്, ജോസൺ, അഭിലാഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.