29 ദിവസത്തിനിടെ എത്തിയത് 22.67 ലക്ഷം തീർഥാടകർ: സുഖദർശനം വേഗത്തിൽ
ശബരിമല ∙ കഴിഞ്ഞ വർഷത്തേക്കാൾ 5.51 ലക്ഷം തീർഥാടകർ എത്തിയിട്ടും വലിയ തിരക്കോ മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പോ ഇല്ലാതെ വേഗത്തിൽ ദർശനം നടത്താൻ കഴിഞ്ഞതാണ് ഇത്തവണത്തെ ഏറ്റവും വലിയ നേട്ടമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് . ഇത് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മാത്രം നേട്ടമല്ല. ജില്ലാ
ശബരിമല ∙ കഴിഞ്ഞ വർഷത്തേക്കാൾ 5.51 ലക്ഷം തീർഥാടകർ എത്തിയിട്ടും വലിയ തിരക്കോ മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പോ ഇല്ലാതെ വേഗത്തിൽ ദർശനം നടത്താൻ കഴിഞ്ഞതാണ് ഇത്തവണത്തെ ഏറ്റവും വലിയ നേട്ടമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് . ഇത് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മാത്രം നേട്ടമല്ല. ജില്ലാ
ശബരിമല ∙ കഴിഞ്ഞ വർഷത്തേക്കാൾ 5.51 ലക്ഷം തീർഥാടകർ എത്തിയിട്ടും വലിയ തിരക്കോ മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പോ ഇല്ലാതെ വേഗത്തിൽ ദർശനം നടത്താൻ കഴിഞ്ഞതാണ് ഇത്തവണത്തെ ഏറ്റവും വലിയ നേട്ടമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് . ഇത് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മാത്രം നേട്ടമല്ല. ജില്ലാ
ശബരിമല ∙ കഴിഞ്ഞ വർഷത്തേക്കാൾ 5.51 ലക്ഷം തീർഥാടകർ എത്തിയിട്ടും വലിയ തിരക്കോ മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പോ ഇല്ലാതെ വേഗത്തിൽ ദർശനം നടത്താൻ കഴിഞ്ഞതാണ് ഇത്തവണത്തെ ഏറ്റവും വലിയ നേട്ടമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് . ഇത് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മാത്രം നേട്ടമല്ല. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ അതോറിറ്റി, കെഎസ്ആർടിസി,കെഎസ്ഇബി, അഗ്നിരക്ഷാസേന, കേന്ദ്ര സേന, ജലസേചന വിഭാഗം തുടങ്ങി 21 വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിന്റെ വിജയമാണ്. 29 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 22.67 ലക്ഷമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 18.16 ലക്ഷം തീർഥാടകരാണ് എത്തിയത്. 18 മണിക്കൂർ വരെ കാത്തുനിന്നാണ് തീർഥാടകർ കഴിഞ്ഞ പതിനെട്ടാംപടി കയറി ദർശനം നടത്തിയത്.
ഇത്രയും വലിയ കാത്തുനിൽപും പലയിടത്തും തടഞ്ഞു നിർത്തലും വന്നതോടെ പരാതിയുടെ പ്രളയമായി. കഴിഞ്ഞ വർഷത്തെ പോരായ്മകൾ കണ്ടെത്തി അത് പരിഹരിക്കാൻ മാസങ്ങൾക്കു മുൻപേ ശ്രമം നടത്തി. അതിന്റെ വിജയമാണ്. മുഖ്യമന്ത്രി മുതൽ വിശുദ്ധി സേനാംഗങ്ങളുടെ വരെ കഠിന പരിശ്രമം ഇതിന്റെ പിന്നിലുണ്ട്. കഴിഞ്ഞ വർഷത്തെ പ്രധാന പ്രശ്നം പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതായിരുന്നു. പതിനെട്ടാംപടിക്കു മേൽക്കൂര വന്നതോടെ പൊലീസുകാർക്ക് ശരിയായി നിന്ന് തീർഥാടകരെ പടി കയറ്റാൻ കഴിയുന്നില്ലെന്നായിരുന്നു അതിനു കാരണം പറഞ്ഞത്.
പടിയുടെ വശത്ത് പൊലീസുകാർക്ക് ഇരുന്നു തീർഥാടകരെ കയറ്റി വിടാൻ കഴിയുന്ന സംവിധാനം ഒരുക്കി. അത് കൂടാതെ പടിയിൽ ജോലി നോക്കുന്ന പൊലീസുകാർക്ക് പരമാവധി വിശ്രമം കിട്ടുന്ന വിധത്തിൽ സമയം ക്രമീകരിച്ചു. ഇതോടെ പടികയറ്റം വേഗത്തിലായി. ഇതാണ് ഏറ്റവും വലിയ നേട്ടം. പൊലീസുകാർക്ക് ക്ഷീണം മാറാൻ ദേവസ്വം ബോർഡ് പ്രത്യേകം ലഘുഭക്ഷണം ഇടയ്ക്കു നൽകുന്നുണ്ട്. ദർശനം സുമമാക്കാൻ സോപാനത്തു നടപ്പാക്കിയ പരിഷ്കാരവും ഫലം കണ്ടു. സോപാനത്തെ ഒന്നാം നിരയുടെ പൂർണ നിയന്ത്രണം ദേവസ്വം ഗാർഡിനാണ്. കൊച്ചുകുട്ടികളുമായി വരുന്നവർ, മുതിർന്ന പൗരന്മാർ, വിഐപികൾ തുടങ്ങിയവരെ ഒന്നാം നിരയിലൂടെ ദർശനത്തിനു പ്രത്യേക ക്യൂ ക്രമീകരിച്ചു.
ഇത്തവണത്തെ തീർഥാടന ഒരുക്കങ്ങൾ കഴിഞ്ഞ മാർച്ചിൽ തുടങ്ങി. വഴിപാട് ആവശ്യങ്ങൾക്കുള്ള ശർക്കര, ഡപ്പി, അടപ്പ് തുടങ്ങിയവ 6 മാസം മുൻപേ വാങ്ങി സംഭരിച്ചു. അതിനാൽ ശർക്കര, ഡപ്പി തുടങ്ങിയവയ്ക്ക് ക്ഷാമം ഇല്ല. തീർഥാടനം തുടങ്ങുന്നതിന് മുൻപ് 40 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം ഒരുക്കി. പ്രതിദിനം 3.5 ലക്ഷം ടിൻ അരവണയുടെ വിൽപന നടന്നിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ്. ഇത്തവണ അരവണ വിറ്റുവരവിലൂടെ 82.67 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കൾ 17.41 കോടി രൂപ കൂടുതലുണ്ട്.
ശബരിമലയിൽ നിന്നുള്ള വരുമാനമാണ് ദേവസ്വം ബോർഡിനെ നിലനിർത്തുന്നത്. കഴിഞ്ഞ വർഷം തീർഥാടന കാലത്തെ ആകെ വരുമാനം 373 കോടി രൂപയായിരുന്നു. മാസപൂജയ്ക്ക് ലഭിച്ചത് ഉൾപ്പെടെ 450 കോടി രൂപ ലഭിച്ചു. ദേവസ്വം ബോർഡിൽ 1252 ക്ഷേത്രങ്ങൾ ഉണ്ട്. നിത്യനിദാനത്തിനു വകയില്ലാത്ത ക്ഷേത്രങ്ങളാണ് ഭൂരിപക്ഷവും. ശബരിമലയിലെ വരുമാനം കൊണ്ടാണ് ജീവനക്കാർക്കു ശമ്പളവും പെൻഷനും കൊടുക്കുന്നത്. ദേവസ്വം ബോർഡിൽ 5500 ജീവനക്കാരും 5000 പെൻഷൻകാരും ഉണ്ട്. 873 കോടി രൂപ ശമ്പളത്തിനും പെൻഷനും വേണ്ടി മാത്രം വേണം.
തിരുവല്ലം, ഏറ്റുമാനൂർ എന്നീ ക്ഷേത്രങ്ങളാണ് ശബരിമല കഴിഞ്ഞാൽ വരുമാനം ഉള്ളത്. 12 മുതൽ 13 കോടി രൂപയാണ് ഈ ക്ഷേത്രങ്ങളിലെ വരുമാനം. ചെട്ടികുളങ്ങര, മലയാലപ്പുഴ, കൊട്ടാരക്കര തുടങ്ങി സ്വയം പര്യാപ്തമായ 23 ക്ഷേത്രങ്ങൾ കൂടിയുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്നു കാര്യമായ വരുമാനമില്ല. ശബരിമലയിൽ നിന്നുള്ള വരുമാനം പ്രധാനമാണെന്ന ബോധം ഉണ്ടാകണം. എങ്കിലേ സ്ഥാപനത്തിനു നിലനിൽപ് ഉണ്ടാകു. ശബരിമല ഡ്യൂട്ടി നോക്കാത്ത ജീവനക്കാർ ധാരാളം ഉണ്ട്.
തീർഥാടനം പരാതി രഹിതം; പിന്നിൽ മികച്ച ഏകോപനം
ശബരിമല ∙ മികച്ച രീതിയിലുള്ള വകുപ്പുകളുടെ ഏകോപനം പരാതി രഹിത തീർഥാടനത്തിനു സഹായകമായതായി ശബരിമല എഡിഎം അരുൺ എസ്.നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ചെറിയ പോരായ്മകൾ കണ്ടെത്തിയാൽ ഉടൻ അത് പരിഹരിക്കാൻ കഴിയുന്നു. ഇത് മകരവിളക്ക് കഴിയും വരെ തുടരും. പതിനെട്ടാംപടി കയറി എത്തുന്ന തീർഥാടകർക്ക് അസ്വസ്ഥത ഉണ്ടായാൽ ഉടൻ പ്രഥമ ശുശ്രൂഷ നൽകാൻ തിരുമുറ്റത്ത് തിരുമുറ്റത്ത് പ്രത്യേകം ആരോഗ്യ സംഘത്തെ ക്രമീകരിക്കും.
കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ പരിശീലനം ലഭിച്ച പൊലീസിന്റെ സേവനവും ഉറപ്പാക്കും. മാളികപ്പുറം ക്ഷേത്രത്തിന്റെ പിൻഭാഗത്ത് കുന്നു കൂടുന്ന മാലിന്യം വിശുദ്ധിസേന നീക്കം ചെയ്യുന്നുണ്ട്. ഇടയ്ക്ക് മണ്ണു മാന്തി ഉപയോഗിച്ചാൽ ഇത് വേഗത്തിൽ നീക്കാൻ കഴിയുമെന്ന് എഡിഎം നിർദേശിച്ചു. അരവണ പ്ലാന്റിലെ ആവശ്യത്തിന് എടുക്കുന്ന ശർക്കരയുടെ ചാക്കുകൾ പിൻ ഭാഗത്തേക്ക് വലിച്ചെറിയുന്നു. ഇത് കുന്നുകൂടാതെ ദിവസവും നീക്കം ചെയ്യണമെന്നു ദേവസ്വത്തിനു നിർദേശം നൽകി.
വാവരു നടയുടെ സമീപത്തെ മരത്തിനു ചുറ്റുമുള്ള വേലികൾ എടുത്തുമാറ്റും. ഇവിടെ മാലിന്യം ഇടുന്ന പ്രവണത ഉള്ളതിനാലാണ്. കൊപ്രാക്കളത്തിൽ താമസിക്കുന്ന ജീവനക്കാരെ അവിടെ നിന്നു മാറ്റണമെന്ന് നിർദേശം നൽകി. കൊപ്ര സൂക്ഷിച്ച ഷെഡിൽ നിന്നു ശനിയാഴ്ച പുക ഉയരുകയും അഗ്നിരക്ഷാസേനയുടെ കൃത്യമായ ഇടപെടലിലൂടെ അണയ്ക്കാൻ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്. കൊപ്രാക്കളത്തിന്റെ പരിസരത്തു ജാഗ്രത പാലിക്കും. സന്നിധാനത്ത് ബിഎസ്എൻഎൽ നെറ്റ്‌വർക് ബന്ധത്തിലെ പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകി. കടകളിലും മറ്റ് സ്ഥാപനങ്ങളിലുമായി ഇതുവരെ 85 പരിശോധനകൾ നടത്തിയതായി ഡ്യൂട്ടി മജിസ്ട്രേട്ട് വ്യക്തമാക്കി. അഗ്നി രക്ഷാസേനയുടെ സേവനം ആവശ്യപ്പെട്ട് ഒരു മാസത്തിനുള്ളിൽ 287 വിളികൾ വന്നു. എല്ലായിടത്തും ഓടി എത്തി പരിഹാരം ഉണ്ടാക്കിയതായി അഗ്നിശമന രക്ഷാ സേന അറിയിച്ചു.
ഹോട്ടലുകളിൽ അനുവദനീയമായ 5പാചക വാതക സിലിണ്ടറുകളിൽ കൂടുതൽ സൂക്ഷിക്കുന്നത് തടയും. ചിക്കൻപോക്സ് പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ ഹോമിയോപ്പതി വകുപ്പ് സന്നദ്ധത അറിയിച്ചു. കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഇതുവരെ 302 പരിശോധനകൾ നടത്തിയതായും 66,000 രൂപ പിഴയായി ഈടാക്കിയതായും ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചു. 14 പരാതികളാണ് ലഭിച്ചത്. പൊലീസ് സ്പെഷൽ ഓഫിസർ ബി കൃഷ്ണകുമാർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ബി. മുരാരി ബാബു, വകുപ്പു മേധാവികളായ ടി.എൻ. സജീവ്, ഉമേഷ് ഗോയൽ, കേന്ദ്ര ദ്രുതകർമ സേന ഡപ്യൂട്ടി കമൻഡാന്റ് ജി.വിജയൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇതുവരെ അധികമായി എത്തിയത് കഴിഞ്ഞ വർഷത്തേക്കാൾ 4.51 ലക്ഷം തീർഥാടകർ
ശബരിമല ∙ ശരണകീർത്തനങ്ങളുടെ കുളിരിൽ സുഖദർശനത്തിന്റെ സുകൃതപുണ്യവുമായി വൃശ്ചികം കടന്നു പോയി. കഴിഞ്ഞ വർഷത്തേക്കാൾ 4.51 ലക്ഷം തീർഥാടകർ 29 ദിവസത്തിനുള്ളിൽ സന്നിധാനത്ത് എത്തി ദർശനം നടത്തി. എന്നാൽ വലിയ തിക്കും തിരക്കും പരാതിയും ഇല്ലാതെ ഒരുമാസം കടന്നു പോയി. മണ്ഡലപൂജ 26ന് ആണ്. തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന 25നും നടക്കും. ഇനിയുള്ള ദിവസങ്ങൾ തീർഥാടനത്തിന്റെ പ്രധാന നാളുകളാണ്. അതിനാൽ ഒരുമാസത്തെ നേട്ടവും കോട്ടവും വിലയിരുത്തി പോരായ്മ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ ബി.കൃഷ്ണകുമാർ. തീർഥാടനത്തിനുള്ള തടസ്സങ്ങൾ നീക്കാനും വകുപ്പുകളുടെ ഏകോപനത്തിനുമായി പ്രത്യേക അധികാരം നൽകി സർക്കാർ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ശബരിമല എഡിഎം അരുൺ എസ്.നായരും . ഇന്നലെ മുഴുവൻ പ്രവർത്തനങ്ങളുടെ വിലയിരുത്തലിലായിരുന്നു അവർ.
പൊലീസ് സ്പെഷൽ ഓഫിസർ ബി.കൃഷ്ണകുമാർ ഭക്തരുടെ വരവ് നിരീക്ഷിച്ച് സന്നിധാനത്ത് മുന്നൊരുക്കം
ശബരിമല ∙ ആശങ്കകൾക്കു നടുവിലാണു മണ്ഡല കാലം തുടങ്ങിയതെങ്കിലും കൃത്യമായി നടത്തിയ മുന്നൊരുക്കം ശബരിമല തീർഥാടനം സുഗമമാക്കിയതായി സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ ബി.കൃഷ്ണകുമാർ പറഞ്ഞു. മണ്ഡലകാലം തുടങ്ങി ഒരു മാസം ഇന്നലെ പിന്നിട്ടു. വളരെ സന്തോഷത്തോടെയാണു ഭക്തർ ദർശനം നടത്തി മടങ്ങിയത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കൃത്യമായ ഏകോപനമാണ് നടക്കുന്നത്. അതിനാൽ ഓരോ മണിക്കൂറിലും നിലയ്ക്കൽ എത്തുന്ന വാഹനങ്ങൾ, അതിൽ വരുന്ന ഏകദേശ തീർഥാടകരുടെ എണ്ണം എന്നിവ കൃത്യമായി അറിയാം. തീർഥാടകരുടെ വലിയ പ്രവാഹം നിലയ്ക്കൽ കാണുമ്പോഴേ സന്നിധാനത്തും പമ്പയിലും അതിനുള്ള ക്രമീകരണങ്ങൾ തുടങ്ങും.
ചാലക്കയം മുതൽ സന്നിധാനം വരെ സ്ഥാപിച്ച 89 ക്യാമറകൾ വഴി തിരക്ക് തത്സമയം നിരീക്ഷിക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലാണെങ്കിൽ പമ്പയിൽ തീർഥാടകരെ വിശ്രമിക്കാൻ അനുവദിക്കുന്ന സംവിധാനം ഒരുക്കി. ഇതിനായി നിർമിച്ച പന്തലും വിജയമാണ്. തിരുക്കു കൂടുമ്പോൾ പതിനെട്ടാംപടി കയറ്റുന്ന വേഗം കൂട്ടും. തിരക്ക് കുറവുള്ളപ്പോൾ അതിനനുസരിച്ചു കുറയ്ക്കും. ശ്രീകോവിലിനു മുൻപിലെ തിക്കും തിരക്കുമായിരുന്നു മറ്റൊരു പ്രശ്നം. ഒന്നിലേറെ വശങ്ങളിൽ നിന്നു വരി വരുമ്പോഴുള്ള അനാവശ്യ തിരക്കായിരുന്നു അത്.പൂർണമായും ഇല്ലാതാക്കി.
ഇപ്പോൾ ഒരു വശത്തുനിന്നുള്ള വരിയിലൂടെ മാത്രമാണു ദർശനം. ഒന്നിലേറെ വശങ്ങളിൽ നിന്നു വരി വരുമ്പോൾ സുഗമ ദർശനം സാധ്യമാകാതെ തീർഥാടകർ വീണ്ടും തൊഴാൻ ശ്രമിക്കുന്നത് പൊലീസിനു ബുദ്ധിമുട്ട് ഉണ്ടാക്കി. അവർ വേഗം തള്ളിവിടുമായിരുന്നു. നിയന്ത്രിച്ചതോടെ അതും കുറഞ്ഞു. ദിവസേന 70,000 പേർക്കാണു വെർച്വൽ ക്യു വഴി പരമാവധി ദർശനം. സ്പോട് ബുക്കിങ് വരും ദിവസങ്ങളിൽ കൂടുമെന്നാണു കരുതുന്നത്. എത്ര കൂടിയാലും ഭക്തർക്കു സുഗമ ദർശനം ഏർപ്പെടുത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്തവണ നടപ്പാക്കിയ സ്വാമീസ് ചാറ്റ് ബോട്ടിനും മികച്ച പ്രതികരണമാണ്. തെലുങ്ക്, കന്നട,തമിഴ് ഭാഷയിൽ അത്യാവശ്യം ഭക്തരോട് സംസാരിക്കാനുള്ള പരിശീലനം പൊലീസുകാർക്കു നൽകിയിട്ടുണ്ട്. സന്നിധാനത്തെ പൊലീസുകാരുടെ മൂന്നാം ഘട്ടം സേവനം ഇന്ന് തുടങ്ങും. പുതിയ സംഘത്തിലേക്കുള്ള പൊലീസുകാർ 2ദിവസം മുൻപേ എത്തി.മറ്റുള്ളവർക്ക് ഒപ്പം നിന്ന് അവർ ഇവിടുത്തെ ജോലി എന്താണെന്നു പഠിച്ചു. ഏറ്റവും കൂടുതൽ കാലം സന്നിധാനത്ത് സേവനം അനുഷ്ഠിച്ചുള്ള പരിചയമാണ് തനിക്ക് ഇത്തവണ സ്പെഷൽ ഓഫിസറാകാൻ അവസരം ലഭിച്ചത്. ഒപ്പം അസി.സ്പെഷൽ ഓഫിസറായി ടി.എൻ.സജീവ്, ജോയിന്റ് സ്പെഷൽ ഓഫിസറായി മാനന്തവാടി എഎസ്പി ഉമേഷ് ഗോയലും ഉണ്ട്.
ശബരിമലയിൽ 4 ലക്ഷം തീർഥാടകർ അധികമെത്തി: മന്ത്രി വാസവൻ 21 കോടി രൂപയുടെ അധിക വരുമാനം
ഏറ്റുമാനൂർ ∙ ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും കൂട്ടായി നടത്തിയ ശ്രമം വിജയം കണ്ടുവെന്നു മന്ത്രി വി.എൻ.വാസവൻ. മണ്ഡലകാലം ആരംഭിച്ചിട്ട് 30 ദിവസം പിന്നിടുമ്പോൾ മുൻവർഷത്തെക്കാൾ 4 ലക്ഷം തീർഥാടകർ അധികമായി എത്തി. ഒരു പരാതിയും ഇല്ലാതെ ശബരിമല തീർഥാടനം സുഗമമായി നടക്കുകയാണ്. ശബരിമലയിലേക്കു തീർഥാടകപ്രവാഹമാണ്. ഇതോടൊപ്പം വരുമാനത്തിലും വർധനയുണ്ടായി. കഴിഞ്ഞ വർഷത്തെക്കാൾ 21 കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടായിരിക്കുന്നത്.
വരുന്നവർക്കെല്ലാം ദർശനം നടത്താനുള്ള സൗകര്യം ദേവസ്വവും സർക്കാരും ചേർന്ന് ഒരുക്കിയതിനാലാണു കൂടുതൽ തീർഥാടകരെത്തുന്നത്.മകരവിളക്കു വരെ തീർഥാടകർക്കു പ്രയാസമില്ലാതെ ദർശനം നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശബരിമല ദർശനത്തിനിടെ മരിക്കുന്നവർക്കു സർക്കാർ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ വലിയ അപകടങ്ങളോ പ്രശ്നങ്ങളോ നിലവിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.