സത്യപ്രതിജ്ഞ; ഗതാഗത നിയന്ത്രണം, പരിശോധനയ്ക്കായി ബ്ലോക്കിങ് പോയിന്റുകൾ
തിരുവനന്തപുരം∙ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്നു നഗരത്തിൽ ഗതാഗത ക്രമീകരണം. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 6 വരെ രാജ്ഭവൻ, വെള്ളയമ്പലം, മ്യൂസിയം, പാളയം, വിജെടി, സ്പെൻസർ, സ്റ്റാച്യു, പ്രസ് ക്ലബ്, വൈഎംസിഎ, ആസാദ് ഗേറ്റ്, പുളിമൂട് വരെയുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും പാർക്കിങ്

തിരുവനന്തപുരം∙ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്നു നഗരത്തിൽ ഗതാഗത ക്രമീകരണം. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 6 വരെ രാജ്ഭവൻ, വെള്ളയമ്പലം, മ്യൂസിയം, പാളയം, വിജെടി, സ്പെൻസർ, സ്റ്റാച്യു, പ്രസ് ക്ലബ്, വൈഎംസിഎ, ആസാദ് ഗേറ്റ്, പുളിമൂട് വരെയുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഉണ്ടായിരിക്കും. സെൻട്രൽ സ്റ്റേഡിയത്തിലേക്കു പ്രവേശന പാസ് ലഭിച്ച വാഹനങ്ങളെ മാത്രമേ കടത്തി വിടൂ.
പരിശോധനയ്ക്കായി മെയിൻ ഗേറ്റ്, ജേക്കബ്സ്, ഊറ്റുകുഴി, ഗവ.പ്രസ് ജംക്‌ഷൻ, ആസാദ് ഗേറ്റ്, വാൻറോസ് എന്നിവിടങ്ങളിൽ ബ്ലോക്കിങ് പോയിന്റുകൾ ക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മുതൽ സെൻട്രൽ സ്റ്റേഡിയം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടും. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റ്– പ്രസ്ക്ലബ്- വൈഎംസിഎ – ആസാദ് ഗേറ്റ് വരെ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ് വൺ വേ ആക്കി.
∙ നോ പാർക്കിങ് റോഡുകൾ :
ജനറൽ ആശുപത്രി– ആശാൻ സ്ക്വയർ റോഡ്, പാളയം, വിജെടി, സ്പെൻസർ, സ്റ്റാച്യു, പ്രസ്ക്ലബ്, വൈഎംസിഎ, ആസാദ് ഗേറ്റ് റോഡുകൾ.
∙ പാർക്കിങ് സ്ഥലങ്ങൾ :
1. ബാസ്കറ്റ് ബോൾ ഗ്രൗണ്ട് – ഗവർണർ, മുഖ്യമന്ത്രി, നിയുക്ത മന്ത്രിമാർ എന്നിവരുടെ വാഹനങ്ങൾ
2. സെക്രട്ടേറിയറ്റ് അനക്സ് 2 - എംഎൽഎ, എം പി, പ്രത്യേക ക്ഷണിതാക്കൾ എന്നിവരുടെ വാഹനങ്ങൾ ( ചുവപ്പ് പാസ് )
3. സെക്രട്ടേറിയറ്റ് ക്യാംപസ് - വകുപ്പ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് വാഹനങ്ങൾ ( മഞ്ഞ പാസ്)
4. പ്രസ് ക്ലബ്ബിന് മുൻവശം മുതൽ സ്പോർട്സ് കൗൺസിൽ വരെ - മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ
5. ഗവ. പ്രസ് റോഡ്, ഹൗസിങ് ബോർഡ് - ഊറ്റുകുഴി റോഡ്, വൈഎംസിഎ റോഡ്- ക്ഷണിക്കപ്പെട്ടവരുടെ വാഹനങ്ങൾ (പച്ച പാസ്).
6. യൂണിവേഴ്സിറ്റി കോളജ് ക്യാംപസ് - ക്ഷണിക്കപ്പെട്ടവരുടെ വാഹനങ്ങൾ (നീല പാസ്)
സെൻട്രൽ സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡുകൾ വൺവേ ആക്കിയതിനാൽ ഊറ്റുകുഴി, ഗവ. പ്രസ് റോഡ് എന്നീ ഭാഗത്തു നിന്നു വരുന്നവർ ആസാദ് ഗേറ്റിനു മുന്നിലൂടെ വന്നു മെയിൻ ഗേറ്റിലൂടെ സ്റ്റേഡിയത്തിൽ പ്രവേശിക്കണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും 0471-2558732 എന്ന നമ്പറിൽ അറിയിക്കണം.