അനധികൃത ബോർഡുകളും ബാനറുകളും നീക്കി നഗരസഭ; ചില ബോർഡുകളിൽ ‘തൊടാതെ’ നഗരം ക്ലീൻ
തിരുവനന്തപുരം∙ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച ചില ബോർഡുകൾ ഒഴികെ നഗരസൗന്ദര്യം വികൃതമാക്കി സ്ഥാപിച്ചിരുന്ന ഒട്ടുമിക്ക ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടികളും കോർപറേഷൻ നീക്കം ചെയ്തു. അതേസമയം, സിപിഎമ്മിന്റെ ജില്ലാ സമ്മേളന വേദിയായ കോവളത്തെ ഹോട്ടലിലേക്കുള്ള വഴി കൊടിതോരണങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ്.

തിരുവനന്തപുരം∙ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച ചില ബോർഡുകൾ ഒഴികെ നഗരസൗന്ദര്യം വികൃതമാക്കി സ്ഥാപിച്ചിരുന്ന ഒട്ടുമിക്ക ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടികളും കോർപറേഷൻ നീക്കം ചെയ്തു. അതേസമയം, സിപിഎമ്മിന്റെ ജില്ലാ സമ്മേളന വേദിയായ കോവളത്തെ ഹോട്ടലിലേക്കുള്ള വഴി കൊടിതോരണങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ്. കഴക്കൂട്ടം–കാരോട് പാതയുടെ രണ്ട് വശത്തും പാർട്ടി കൊടികളും ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്തേക്ക് ഉദ്യോഗസ്ഥരാരും തിരിഞ്ഞു നോക്കിയിട്ടില്ല.
ഹൈക്കോടതി നിർദേശപ്രകാരം അനധികൃത ബോർഡുകളും ബാനറുകളും കൊടികളും നീക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച സമയം ഇന്നലെ അവസാനിച്ചപ്പോൾ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളെല്ലാം ക്ലീൻ ആണ്.കൂടുതൽ ബോർഡുകൾ സ്ഥാപിച്ചിരുന്ന പിഎംജി,തമ്പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം അവ നീക്കി.റവന്യു ഇൻസ്പെക്ടർ,ഹെൽത്ത് ഇൻസ്പെക്ടർ,ഓവർസിയർ,സാനിറ്ററി വർക്കർമാർ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അനധികൃത ബോർഡുകളും ബാനറുകളും കോർപറേഷൻ നീക്കിയത്.
9 ടണ്ണോളം മാലിന്യം
ഹൈക്കോടതി നിർദേശപ്രകാരം നീക്കുന്ന അനധികൃത ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടികളും ശാസ്ത്രീയമായി സംസ്കരിക്കുന്നത് കോർപറേഷന് വെല്ലുവിളി. 6 ദിവസത്തെ പരിശോധനയിലൂടെ അയ്യായിരത്തോളം അനധികൃത ബോർഡുകളും ബാനറുകളും നീക്കിയെന്നാണ് കണക്ക്. 9 ടണ്ണോളം മാലിന്യമാണ് ഇതുവഴി ഉണ്ടായത്.ആസ്ഥാന ഓഫിസിന്റെ പരിധിയിൽ വരുന്ന 40 വാർഡുകളിൽനിന്ന് നീക്കിയ ബോർഡുകളും ബാനറുകളും ആറ്റുകാലിന് സമീപത്തെ സ്വകാര്യ ഡംപിങ് യാർഡിൽ സൂക്ഷിച്ചിരിക്കുകയാണ്.
സോണൽ ഓഫിസുകളിലും ടൺ കണക്കിന് ഫ്ലെക്സ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല എന്നതാണ് വെല്ലുവിളി. സംസ്കരിക്കാൻ ശാസ്ത്രീയ മാർഗങ്ങളില്ല.അജൈവ മാലിന്യം ശേഖരിക്കുന്ന ക്ലീൻ കേരള കമ്പനി പോലും ഫ്ലെക്സ് ബോർഡുകളോ ബാനറുകളോ ശേഖരിക്കുന്നില്ല. ഇതുകാരണം പിടിച്ചെടുത്ത ബോർഡുകളും ബാനറുകളും എന്തു ചെയ്യണമെന്ന് കോർപറേഷന് നിശ്ചയമില്ല. ചിലയിടങ്ങളിൽ ആവശ്യക്കാർക്ക് തിരിച്ചുനൽകുന്നുണ്ട്.