തിരുവനന്തപുരം ∙ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലസ്ഥാനം തിരുവോണം ആഘോഷിച്ചു. അത്തപ്പൂക്കളങ്ങളും ആഘോഷങ്ങളും വീടുകളിൽ ഒതുങ്ങി. സർക്കാർ വക ഓണാഘോഷവും മറ്റു ചടങ്ങുകളും ഇല്ലാതിരുന്നതിനാൽ പൊതുനിരത്തുകൾ തിരുവോണ ദിനത്തിൽ ആളൊഴിഞ്ഞതായി. ഓൺലൈൻ വിതരണം നടത്തുന്ന ഹോട്ടലുകൾ ഒഴികെ മറ്റു കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലസ്ഥാനം തിരുവോണം ആഘോഷിച്ചു. അത്തപ്പൂക്കളങ്ങളും ആഘോഷങ്ങളും വീടുകളിൽ ഒതുങ്ങി. സർക്കാർ വക ഓണാഘോഷവും മറ്റു ചടങ്ങുകളും ഇല്ലാതിരുന്നതിനാൽ പൊതുനിരത്തുകൾ തിരുവോണ ദിനത്തിൽ ആളൊഴിഞ്ഞതായി. ഓൺലൈൻ വിതരണം നടത്തുന്ന ഹോട്ടലുകൾ ഒഴികെ മറ്റു കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. നഗരത്തിലെ ഭൂരിപക്ഷം ഹോട്ടലുകളിലും ഓൺലൈൻ വിതരണത്തിനും പാഴ്സലിനുമായി വൻ തിരക്കായിരുന്നു.

ഓണം ആഘോഷിക്കാൻ പൊന്മുടിയിൽ എത്തിയവരുടെ തിരക്ക്. ഒട്ടേറെ വാഹനങ്ങളാണു കഴിഞ്ഞ ദിവസങ്ങളിൽ പൊന്മുടിയിലേക്ക് എത്തിയത്. കല്ലാറിനു സമീപത്തു നിന്നുള്ള ദൃശ്യം.

പലയിടത്തും പൊലീസ് എത്തി തിരക്ക് നിയന്ത്രിച്ചു. കാറ്ററിങ് സർവീസുകാർക്കും മുൻവർഷങ്ങളെക്കാൾ കൂടുതൽ  വിൽപന ലഭിച്ചു. പ്രമുഖ ഓൺലൈൻ സൈറ്റുകളും ഹോട്ടലുകളും കാറ്ററിങ് സർവീസുകാരും ഓണസദ്യയ്ക്ക് മികച്ച ഓഫറുകളും നൽകി. 150 രൂപ മുതലായിരുന്നു ഓണസദ്യ ലഭിച്ചത്. മുൻ കാലങ്ങളിൽ പാട്ടും മേളവും ഒക്കെയായി തിരുവോണ നാളിൽ സജീവമായിരുന്ന നിരത്തുകൾ തുടർച്ചയായ രണ്ടാം വർഷത്തിലും നിശബ്ദമായി.

ADVERTISEMENT

തിരുവോണ ദിനത്തിലെ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധങ്ങൾക്ക് ഇത്തവണയും മാറ്റമുണ്ടായില്ല. കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ, ഇംഗ്ലീഷ് ക്ലേ കമ്പനി തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി, തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. ഓണദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. കടലോരങ്ങളിലും പൊന്മുടിയിലുമെല്ലാം വിനോദസഞ്ചാരികളുടെ പ്രവാഹമായിരുന്നു. പലയിടത്തും വാഹനക്കുരുക്ക് ഉണ്ടായി.